കലോത്സവത്തിൽ ഇനി മൂന്നു നാൾ മാത്രം ശേഷിക്കെ കിരീടത്തിനുവേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടം. കോഴിക്കോട്, പാലക്കാട്, കണ്ണൂർ, തൃശ്ശൂർ, മലപ്പുറം ജില്ലകളാണ് മുൻനിരയിൽ. പലവട്ടം പോയിന്റ്‌നില മാറിമറിഞ്ഞു.

ഹർത്താൽ ദിനത്തിലെ ആശങ്കയിലാണ് നാലാംദിനം പൂർത്തിയായത്. വേദികളിലേക്ക് പോകാൻ വാഹനം കിട്ടാതെ ഏറെപ്പേർ വിഷമിച്ചു. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് 135 ഇനങ്ങൾ പൂർത്തിയായി. ആകെ 232 ഇനങ്ങളിലാണ് മത്സരം. മത്സരങ്ങളുടെ വൈകിയോട്ടം മത്സരാർഥികളെ ബാധിച്ചു.