കണ്ണൂര്‍ : അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ അനുജനും പ്രശസ്ത നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സംഘനൃത്ത മത്സരത്തിന് വിധികര്‍ത്താവായെത്തി. 

നര്‍ത്തകിമാരായ ഗീതാഞ്ജലി, കലാമണ്ഡലം സിന്ധു മനോഹര്‍ എന്നിവര്‍ക്കൊപ്പമാണ് 34 ടീമുകള്‍ പങ്കെടുത്ത മത്സരത്തിന് രാമകൃഷ്ണന്‍ വിധി നിര്‍ണയം നടത്തിയത്. വന്‍ ജനക്കൂട്ടമാണ് നാടോടി നൃത്ത മത്സരം കാണാന്‍ തടിച്ചു കൂടിയത് .

നേരത്തെ ഹയര്‍ സെക്കനഡറി വിഭാഗം ആണ്‍കുട്ടികളുടെ നടോടിനൃത്ത മത്സരത്തില്‍ കലാഭവന്‍ മണിയുടെ ജീവിതം ആവിഷ്‌കരിക്കപ്പെട്ടത് വാര്‍ത്തയായിരുന്നു.