ഇടത്തുകാണുന്ന ചിത്രം കാലകേയവധത്തിലെ അർജുനന്റെയാണ്. ഉടുത്തുകെട്ടുകളിൽ നിറയുന്ന കളിയാട്ടം. അരങ്ങിലെ ആത്മസമർപ്പണത്തിനുശേഷം മുഖത്തെഴുത്ത് മായിക്കുന്നതിനുമുമ്പുള്ള നിമിഷങ്ങളിൽ പച്ചയായി ഈ ഉത്സവത്തിന്റെ നിറം പറ്റിനിൽക്കുന്നു. വലത്തേക്ക് നോക്കുമ്പോൾ കാണാം അത് തുടച്ചെടുക്കുമ്പോഴും മാഞ്ഞുപോകാതെ നിൽക്കുന്ന മത്സരയോർമ. എച്ച്.എസ്.വിഭാഗം പെൺകുട്ടികളുടെ കഥകളി മത്സരത്തിൽ പങ്കെടുത്ത കരുനാഗപ്പള്ളി ജി.എച്ച്.എസിലെ ചാരു ജെ.കൃഷ്ണയുടെ വേഷപ്പകർച്ചയെ എം.വി.സിനോജിന്റെ ക്യാമറ പിന്തുടർന്നപ്പോൾ

image 2