കണ്ണൂര്‍:  പ്രധാനവേദിയായ നിളയില്‍ മാര്‍ഗ്ഗം കളി മത്സരം കൊട്ടിക്കേറുന്നതിനിടെയാണ് അവിടെയെത്തിയ രണ്ടുപേര്‍ ഞങ്ങളുടെ മുന്നില്‍ പെട്ടത്. ചെറിയ ചെണ്ടവില്‍പ്പനക്കാരായ രണ്ട് അന്യസംസ്ഥാന  തൊഴിലാളികള്‍.

ചിരിക്കുന്ന മുഖവുമായി ഒരു പാട്ടും പാടി ചെണ്ടയും കൊട്ടി കച്ചവടം നടത്തുന്ന ഇമ്രാന്‍ എന്ന ചെറുപ്പക്കാരനെ ഞങ്ങള്‍ പരിചയപ്പെട്ടു. ഒരു പാട്ടുപാടുമോ എന്ന് ചോദിക്കേണ്ട താമസം, അങ്ങേര്‍ വലിയ ആവേശത്തിലായി. തന്റെ കൂട്ടുകാരനെയും ഇമ്രാന്‍ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി. അയാളും പാടുമത്രെ.

ഹിന്ദിപ്പാട്ട് മാത്രമേ അറിയുള്ളൂ എന്ന് പറഞ്ഞെങ്കിലും പാടി പാടി മലയാളത്തിലെ 'എന്റെ ഖല്‍ബിലെ' എന്ന സൂപ്പര്‍ഹിറ്റ് ഗാനവും 'വാടാ വാടാ പയ്യാ' എന്ന തമിഴ് ഗാനവും വരെ ചെണ്ടയില്‍ താളമിട്ട് പാടി. 

മുംബൈ സ്വദേശിയാണ് നല്ലൊരു ഷാരൂഖ്  ആരാധകന്‍കൂടിയായ ഇമ്രാന്‍. ഷാരൂഖിനെ അല്‍പ്പസ്വല്‍പ്പം അനുകരിക്കാനറിയുമെങ്കിലും ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കക്ഷിക്ക് മടി. രാജസ്ഥാന്‍ സ്വദേശിയാണ് ഇമ്രാന്റെ സുഹൃത്ത് നാസില്‍.