തിരുവനന്തപുരം: ഹയർസെക്കൻഡറി തബല ഫലം അപ്പീൽ പരിശോധനയിൽ മാറി മറിഞ്ഞു. മത്സരാർത്ഥിക്ക് നൂറിൽ നൂറ് മാർക്ക് നൽകിയ വിധികർത്താവിന് കലോത്സവത്തിൽ ആജീവനാന്ത വിലക്കേർപ്പെടുത്താനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 

ഒരു വിധികർത്താവ് മാർക്കിട്ടതിലെ ക്രമക്കേടാണ്‌ കണ്ടെത്തിയത്. ചെന്നെ ആകാശവാണി ജീവനക്കാരനായ പി. ശ്രീഹരിക്കാണ് വിലക്കേർപ്പെടുത്തിയത്‌. ഇയാളുടെ മാർക്ക് ഒഴിവാക്കി മറ്റ് രണ്ട് പേരുടെ മാർക്കിനെ അടിസ്ഥാനമാക്കിയ ഫലം പുനഃപ്രസിദ്ധീകരിച്ചു.    

തബലയിൽ മൂന്ന് പേർക്ക് മാത്രമാണ് എ ഗ്രേഡ് നൽകിയിരുന്നത്. ഇപ്പോൾ മൂന്ന് പേർക്ക് കൂടി എ ഗ്രേഡ് ലഭിച്ചു. ആറാം സ്ഥാനക്കാരന്‌ രണ്ടാം സ്ഥാനവും എട്ടാം സ്ഥാനക്കാരന്  മൂന്നാം സ്ഥാനവും ലഭിച്ചു. ആദ്യ ഫലത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കും മാറ്റമില്ല.

ഒരു സി ഗ്രേഡുകാരൻ ബി ഗ്രേഡായി ഉയരുകയും ചെയ്തു.     റെക്കോഡുകളിൽ വെട്ടിത്തിരുത്തലുകളും കണ്ടെത്തിയിരുന്നു. ഒരു വിദ്യാർത്ഥിക്ക് കൂടുതൽ മാർക്ക് നൽകിയതിനൊപ്പം മറ്റ് മത്സാർത്ഥികൾക്ക് മാർക്കു കുറയ്ക്കുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.