നാദസ്വര വേദിയില്‍ ആണ്‍കുട്ടിളെ തറപറ്റിച്ച് പെണ്‍കരുത്ത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം നാദസ്വര മത്സരത്തിലെ ഏക പെണ്‍സാന്നിധ്യമായിരുന്നു പാലക്കാടിന്റെ സൗന്ദര്യ എ. ബാക്കി എല്ലാവരും ആണ്‍കുട്ടികള്‍. എന്നാല്‍ റിസല്‍ട്ട് വന്നപ്പോള്‍ ഇതൊരു കുറവായില്ല. എ ഗ്രേഡോടെ ഒന്നാംസ്ഥാനം സൗന്ദര്യയ്ക്ക് തന്നെ.
പാലക്കാട് നെന്മാറ ജിജിവിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് സൗന്ദര്യ. കടുത്ത പനിയെ അതീജീവിച്ചാണ് മത്സരിച്ചതെന്നത് സൗന്ദര്യയുടെ നേട്ടത്തിന്റെ മാറ്റേറ്റുന്നു. അച്ഛന് അയ്യപ്പനാണ് സൗന്ദര്യയുടെ ഗുരു.
സൗന്ദര്യക്കും രണ്ടാംസ്ഥാനത്തെത്തിയ വിഷ്ണു എസിനും മാത്രമേ ഹയര്‍ സെക്കന്‍ഡറി നാദസ്വരത്തില്‍ എ ഗ്രേഡ് ഉള്ളൂ. കോട്ടയം പെരുവ ഗവ. എച്ച്എസ്എസ് വിദ്യാര്‍ത്ഥിയാണ് വിഷ്ണു. നാട്ടിക ഗവ. ഫിഷറീസ് എച്ച്.എസ്.എസിലെ രാമാനന്ദ് കെ ബി ഗ്രേഡോടെ മൂന്നാംസ്ഥാനത്തെത്തി.