തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിനായി കോഴിക്കോടും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. നിലവില്‍ കോഴിക്കോട് മുന്നിലാണെങ്കിലും ഏഴ് പോയന്റ് മാത്രം പിന്നില്‍ പാലക്കാടുണ്ട്. നാല്‍പതിലേറെ ഹയര്‍ അപ്പീലുകള്‍ പരിഗണനയിലുള്ള സാഹചര്യത്തില്‍ വിധി എങ്ങനെയുമാകാമെന്ന അവസ്ഥയിലാണ്.

കഴിഞ്ഞ വര്‍ഷം കോഴിക്കോടും പാലക്കാടുമായിരുന്നു സംസ്ഥാന കലോത്സവത്തിലെ സംയുക്ത ജേതാക്കള്‍. ഇത്തവണയും കലോത്സവ ജേതാക്കളുടെ നിര്‍ണയം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങാനാണ് സാധ്യത. അപ്പീലുകളാകും ജേതാക്കളെ നിര്‍ണയിക്കുക.