കോട്ടണ്‍ഹില്‍ ഗവ. എല്‍.പി.എസ്: ഹയര്‍സെക്കന്‍ഡറി വിഭാഗം നങ്ങ്യാര്‍കൂത്തിന് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തിയത് ആറ്‌ പേര്‍. ഒന്നാംസ്ഥാനത്ത് മൂന്ന് പേരും മൂന്നാം സ്ഥാനത്ത് രണ്ടു പേരും എത്തിയതാണ് മത്സരത്തിലെ ജേതാക്കളുടെ എണ്ണം കൂട്ടിയത്.

ആകെ ഇരുപത് പേരാണ് മത്സരിക്കാനുണ്ടായിരുന്നത്. ഇതില്‍ 17 പേരും എ ഗ്രേഡ് നേടി. മൂന്ന് പേര്‍ക്ക് ഗ്രേഡില്ല.

കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂളിലെ ആരതി ഉണ്ണി, മലപ്പുറം പൊട്ടൂര്‍ മോഡേണ്‍ എച്ച്എസ്എസിലെ രേഷ്മ മണികണ്ഠന്‍ വി വി, പാലക്കാട് വാണിയംകുളം ടിആര്‍കെഎച്ച്എസ്എസിലെ ആര്യ പി മേനോന്‍ എന്നിവര്‍ക്കാണ് നങ്ങ്യാര്‍ക്കൂത്തില്‍ ഒന്നാംസ്ഥാനം ലഭിച്ചത്.

തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ആതിര അരുണ്‍കുമാര്‍ പി ആണ് രണ്ടാംസ്ഥാനത്തിന്റെ ഏക അവകാശി. കൊല്ലം മടത്തില്‍ ബിജെഎസ്എംഎച്ച്എസ്എസിലെ ഉണ്ണിമായ എല്‍, ആലപ്പുഴ താമരംകുളം വിവിഎച്ച്എസ്എസിലെ ജുമാന ഹസീന എസ് എന്നിവരാണ് മൂന്നാമത്.