ഫാസിസത്തിനെതിരെ കുട്ടികളുടെ ഭാഷയില്‍ ചുട്ടമറുപടി നല്‍കിയ ഭ്ര്‍ര്‍ ഹൈസ്‌കൂള്‍ വിഭാഗം നാടക മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടി. മലപ്പുറം എടരിക്കോട് പികെഎംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാടക കൂട്ടമാണ് ഭ്ര്‍ര്‍ വേദിയിലെത്തിച്ചത്. 

കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവായ റഫീഖ് മംഗലശേരി രചനയും സംവിധാനവും നിര്‍വഹിച്ച ഭ്ര്‍ര്‍  വൈക്കം മുഹമ്മദ് ബഷീറിന്റെ ഇതേ പേരിലുള്ള ചെറുകഥയെ അടിസ്ഥാനമാക്കിയാണ് രചിച്ചത്.

ഇരുപത്തൊന്ന് നാടകങ്ങളില്‍ നിന്നാണ് ഒന്നാമതെത്തിയത്. മുഹമ്മദ് ജംഷീര്‍, അനിരുദ്ധ്, പ്രണവ്, തസ്‌നി, ചന്ദന, മുര്‍ഷിദ, സിദ്ര, ജിംന, പ്രനൂബ്, അഭിഷേക് എന്നിവരാണ് വേദിയിലെത്തിയത്.