തിരുവനന്തപുരം: കലോത്സവത്തിന്‌ അപ്പീലുകൾക്കായി കെട്ടിവെച്ചത് അമ്പത്തിയാറ്‌ ലക്ഷത്തിലേറെ രൂപ. 813 അപ്പീലുകളാണ് ആറാംദിനം വരെ എത്തിയത്. ഹയർ അപ്പീലുകൾ 300ലേറെയായി. ലോകായുക്തയുടെ ഉത്തരവുമായി എത്തുന്ന കുട്ടികൾ 10,000 രൂപയും മറ്റ്‌ അപ്പീലുകൾക്ക് 5,000 രൂപയും വീതമാണ് കെട്ടിവയ്ക്കേണ്ടത്. 
       ‌
പാലക്കാടും കോഴിക്കോടുമാണ്‌ അപ്പീലിൽ മുന്നിൽ. 129 അപ്പീലുകളാണ് പാലക്കാട്ട് നിന്ന്‌ എത്തിയത്. കോഴിക്കോട്ട്‌ നിന്ന്‌ 83 പേരാണ് അപ്പീലുമായെത്തിയത്. തിരുവനന്തപുരം-98,  മലപ്പുറം-75 പിറകിലുണ്ട്‌.     

ലോകായുക്ത ഉത്തരവുമായി 195 പേരും ഹൈക്കോടതിയിൽ നിന്നും 133 പേരും മറ്റ് കോടതികളിൽ നിന്നും 212 പേരുമാണ് എത്തിയത്. മികച്ച പ്രകടനം കാഴ്ചവെച്ച 300ലേറെ പേർക്ക് കെട്ടിവെച്ച പണം തിരികെ ലഭിക്കും. 
    
സംസ്ഥാന കലോത്സവത്തിൽ ആറാം ദിവസം വരെ 300ഓളം ഹയർ അപ്പീലുകളാണ് എത്തിയത്. 2,000 രൂപയാണ് ഹയർ അപ്പീലിന് കെട്ടിവയ്ക്കേണ്ടത്.