ഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽനിന്ന് വീണയുമായി അഭിമാനത്തോടെയാണ് ഹൃദയ ആർ.കൃഷ്ണൻ എത്തിയത്. തുടർച്ചയായി മൂന്നാംതവണയും വീണയിൽ എ ഗ്രേഡ് നേടാനുള്ള ആത്മവിശ്വാസം ഹൃദയ ആർ.കൃഷ്ണന് രാജ്ഘട്ടിലെ സന്ദർശനം നൽകിയിരുന്നു. തിരുവനന്തപുരം മുക്കോല സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് ഹൃദയ. അമ്മ മംഗളയ്‌ക്കൊപ്പമാണ് ആലപ്പുഴയിലെ മത്സരവേദിയിലെത്തിയത്.

 കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത നൂറ് കലാപ്രതിഭകളിൽ ഒരാളാണ് ഹൃദയ. അതിൽത്തന്നെ രാജ്യത്തെ വീണവാദകരുടെ ഏക പ്രതിനിധിയും ഹൃദയ തന്നെ. രാജ്യത്തെ മറ്റു കുട്ടികൾക്കൊപ്പമാണ് ഹൃദയ രാജ്ഘട്ടിലെത്തിയത്. ഗാന്ധിജിയുടെ സ്മൃതിമണ്ഡപത്തിൽ വീണ വായിക്കാനും കഴിഞ്ഞു. കേന്ദ്ര സാംസ്‌കാരികവകുപ്പാണ് ഇതിന് അവസരമൊരുക്കിയത്. സെപ്റ്റംബർ 13 മുതൽ ഒക്ടോബർ നാലുവരെയുള്ള ക്യാമ്പിൽ രാജ്യത്തിന്റെ അഭിമാനമായാണ് അഖില നാട്ടിലെത്തിയത്.

 ദേശീയതലത്തിൽ ശ്രദ്ധ നേടിയതിന്റെ ഭാവമൊന്നും ഈ കലാകാരിക്കില്ല. ഒരു ചെറുചിരിയിൽ ഹാട്രിക് വിജയവും ഹൃദയ ഒതുക്കുന്നു. പാളയം ജൂബിലി ആശുപത്രിയിലെ ഡോക്ടർ രാമകൃഷ്ണന്റെ മൂത്തമകളാണ്. ഇളയ അനുജൻ ഹൃദയേഷ് കൃഷ്ണൻ ശനിയാഴ്ച നടക്കുന്ന ശാസ്ത്രീയസംഗീത മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇളയ സഹോദരി ഹൃദശ്രീ ആർ.കൃഷ്ണൻ വയലിൻ കലാകാരിയാണ്.

Content Highlights: State School Kalolsavam Youth Festival Hridayaveena