റെ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന കലോത്സവത്തില്‍ ഓട്ടന്‍തുള്ളല്‍ മത്സരം ഇക്കുറി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ മത്സരങ്ങളായി ഉള്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണ് മത്സരങ്ങള്‍ ഒരുമിച്ചാക്കിയത്.

തുള്ളല്‍ കലാകാരന്മാര്‍ അടക്കം  നിരവധിപേര്‍ ഇതിനെതിരെ രംഗത്ത് വരികയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കലോത്സവ മാന്വല്‍ വീണ്ടും ഇത്തവണ മത്സരങ്ങള്‍ വെവ്വേറെയായി ഉള്‍പ്പെടുത്തുകയായിരുന്നു.

ottamthullal

മത്സരം ഒരുമിച്ച് ആക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് പ്രാമുഖ്യം വരുന്നതായി വിമര്‍ശനമുയര്‍ന്നിരുന്നു. വേഷത്തിലും മുഖഭാവങ്ങളും വരുന്ന മാറ്റങ്ങളാണ് കാരണമായി നിരവധിപേര്‍ ചൂണ്ടിക്കാട്ടിയത്. ആൺകുട്ടികൾ അവതരിപ്പിക്കുന്ന ഭാവങ്ങൾ പെണ്‍കുട്ടികള്‍ അവതരിപ്പിക്കുന്നത് വിധിനിര്‍ണയത്തില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നതായും പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തെ ഏറെ ആഹ്ളാദത്തോടെയാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരിശീലകരും വരവേറ്റത് മത്സരം വേറെയാക്കി അതിലേറെ സന്തോഷിക്കുന്നതായും വിധികര്‍ത്താവും 36 വര്‍ഷത്തിലധികമായി കലോത്സവ മത്സരങ്ങളിലേക്ക് കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന കലാമണ്ഡലം പ്രഭാകരന്‍ അഭിപ്രായപ്പെട്ടു.

Content Highlights: State School Kalolsavam School Youth Festival Ottamthullal