പകടത്തിനും പരിക്കിനും വേദനയ്ക്കും തളർത്താനായില്ല ഗായത്രിയെ. വേദന മറന്ന് ഗായത്രി മോഹിനിയാട്ടവേദി കീഴടക്കി. എ.ഗ്രേഡും നേടി.

ശരീരത്തിന്റെ പല ഭാഗങ്ങളിലുണ്ടായ മുറിവുകളിലെ പ്ലാസ്റ്ററുമായാണ് ഗായത്രി മോഹിനിയാട്ടത്തിൽ മത്സരിച്ചത്. മുന്നുദിവസം മുമ്പ്  മൂന്നാറിന് സമീപമുണ്ടായ ബസ് അപകടത്തിലായിരുന്നു ഗായത്രിക്ക് പരിക്കേറ്റത്.

അപകടത്തിൽ  മുറിവുകൾ പറ്റിയപ്പോൾ മത്സരം നഷ്ടമാകുമെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഗായത്രിയുടെ ആത്മവിശ്വാസം ആശങ്കകളെ തോൽപിച്ചു.

പഴയന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ഗായത്രി. സ്‌കൂൾ സംഘത്തിനൊപ്പം മൂന്നാറിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ഡിസംബർ നാലിന് വൈകീട്ട് 6.30നായിരുന്ന അപകടം. 200 അടി താഴ്ചയിലേക്ക് മറിഞ്ഞ ബസ് മരത്തിൽ തട്ടി നിന്നത് ഭാഗ്യമായി. ഗായത്രിയുൾപ്പെടെ ബസിലുണ്ടായിരുന്ന 45 പേരും രക്ഷപ്പെട്ടു. ഒരു ദിവസത്തെ ആശുപത്രിചികിത്സയ്ക്കുശേഷമാണ് വീട്ടിലേക്കു തിരിച്ചത്. എങ്കിലും വേദന കാര്യമാക്കാതെ പരിശീലനം നടത്തി. ഒടുവിൽ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. പഴയന്നൂർ കാട്ടിലക്കോട്ടു മന  കേശവൻ നമ്പൂതിരിയുടെയും ശുഭയുടെയും മകളാണ്.

Content Highlights: State School Kalolsavam Youth Festival