ഴിവക്കില്‍ മടഞ്ഞ ഓല കൊണ്ട് കൊണ്ടു തീര്‍ത്ത ഒരു കൊച്ചുവായനശാല. വഴിയിലൂടെ പോകുന്നവരും വരുന്നവരുമൊക്കെ തുറന്ന പുസ്തകശാലയിലെ പുസ്തകങ്ങള്‍ക്കിയിലേയ്ക്ക് കൗതുകത്തോടെ എത്തി നോക്കുന്നു.ആലപ്പുഴ ഗവ. മുഹമ്മദീയന്‍സ് എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ് സ്‌കൂളിനു മുന്നില്‍ നിന്നുള്ള കാഴ്ചയാണിത്. 

അമ്പത്തിയൊമ്പതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാം ദിനത്തില്‍ ചവിട്ടുനാടകത്തിനുള്ള വേദിയൊരുങ്ങിയത് ഇവിടെയായിരുന്നു. വേദിയിലേയ്ക്ക് എത്തുന്നവരുടെയെല്ലാം ശ്രദ്ധയാകാര്‍ഷിച്ചു കൊണ്ട് സ്‌കൂളിന്റെ മതിലിനോട് ചേര്‍ന്ന് വഴിയൊരത്തായാണ് നാട്ടുകാര്‍ക്കായി ഒരു തുറന്ന വായനശാല സ്‌കൂളിലെ എന്‍എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒരുക്കിയത്.

ഗ്രീന്‍പ്രോട്ടോക്കോളിന്റെ ഭാഗമായി വേദിയില്‍ എന്‍.എസ്.എസ് യൂണിറ്റ് പച്ചത്തെങ്ങോല കൊണ്ട് മാലിന്യം ശേഖരിക്കാനായി കുട്ടകളും നിര്‍മിച്ചിട്ടുണ്ട്. മത്സരം കാണാന്‍ എത്തുന്നവര്‍ക്കും വഴിയിലൂടെ കാല്‍നടയായി പോകുന്ന നാട്ടുകാര്‍ക്കുമൊക്കെ ആലപ്പുഴ ഗവ.മുഹമ്മദീയന്‍സ് ഗേള്‍സ് സ്‌കൂളിലെ തുറനന് വായനശാല കൗതുകമാകുകയാണ്.

Content Highlights: State School Kalolsavam School Youth Festival