ഹരിയിലേക്ക് ആകൃഷ്ടരാകുന്നവരിലേറെയും യുവാക്കളും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുമാണ്. മിഠായികളുടെയും മരുന്നുകളുടെയും മറ്റു പല രൂപങ്ങളിലുമൊക്കെ യഥേഷ്ടം ലഹരിവസ്തുക്കള്‍ അവരിലേക്കെത്തുന്നുണ്ട്. സത്യത്തില്‍ തങ്ങള്‍ ഉപയോഗിക്കുന്ന ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൂര്‍ണമായും തിരിച്ചറിയുന്ന കുട്ടികള്‍ ഒരിക്കലും അവയോട് ആകര്‍ഷിക്കപ്പെടില്ലെന്ന് പറയുകയാണ് സിവില്‍ എക്‌സൈസ് ഓഫീസറായ സജികുമാര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവവേദിയില്‍ സംഘടിപ്പിച്ച വിമുക്തി എന്ന ലഹരി വിരുദ്ധ സ്‌റ്റോളുമായി ബന്ധപ്പെട്ട് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് അദ്ദേഹം.

സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായാണ് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി എന്ന  ലഹരി വിരുദ്ധ പ്രചാരണ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. സ്‌റ്റോളിലെ സംഘാടകരിലൊരാളുമാണ് സജികുമാര്‍. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

''സര്‍ക്കാരിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായാണ് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിമുക്തി എന്ന പേരില്‍ ലഹരി വിമുക്ത പ്രചാരണ സ്‌റ്റോള്‍  ആരംഭിച്ചിരിക്കുന്നത്. പൊതുസമൂഹവും യുവാക്കളും കൂടുതല്‍ പങ്കെടുക്കുന്ന ഇടങ്ങളിലെല്ലാം ഇത്തരത്തിലുള്ളവ ഒരുക്കാറുണ്ട്. കേരളസമൂഹം നേരിട്ട ഏറ്റവും വലിയൊരു ദുരന്തമായാണ് കഴിഞ്ഞുപോയ പ്രളയത്തെ വിശേഷിപ്പിക്കുന്നത്. അതിലും വലിയൊരു ദുരന്തമാണ് ലഹരിയുടെ പ്രചാരം. മാവേലിക്കര രാജാരവിവര്‍മ ഫൈന്‍ ആര്‍ട്‌സ് കോളേജിലെ കുട്ടികളും മറ്റം സെന്റ് ജോണ്‍സ് സ്‌കൂളിലെ കുട്ടികളും ചേര്‍ന്നാണ് രചനകളെല്ലാം സംഘടിപ്പിച്ചത്. കുട്ടികളെ ആകര്‍ഷിക്കാനായി സമ്മാന പദ്ധതിയും സംഘടിപ്പിച്ചിട്ടുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരങ്ങള്‍ നല്‍കുന്നവരില്‍ നിന്ന് നറുക്കിട്ട് തിരഞ്ഞെടുത്താണ് സമ്മാനം നല്‍കുന്നത്.

ലഹരിയുടെ യഥാര്‍ഥ രൂപത്തില്‍ മാത്രമല്ല, പലരിലും ഇവ എത്തുന്നത്. സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഓര്‍മശക്തി കൂട്ടാന്‍ ബുദ്ധിശക്തി കൂട്ടാന്‍ ശാരീരിക ബലം വര്‍ധിപ്പിക്കാന്‍ തുടങ്ങി സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണങ്ങള്‍ കണ്ടാണ് യുവാക്കളിലേറെയും ഇത്തരം ലഹരിവസ്തുക്കളില്‍ ആകൃഷ്ടരാകുന്നുണ്ട്. അത് ശരിക്കും എന്താണെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ അവര്‍ തന്നെ ഞെട്ടും. അത്രത്തോളം മാരകമായ വസ്തുക്കളാണ് പല മരുന്നുകളിലും മറ്റും ഉള്ളത്. അവരെ തിരിച്ചറിവിന്റെ മാനസികാവസ്ഥയിലേക്ക് എത്തിക്കുക എന്നതാണ് വിമുക്തിയുടെ ലക്ഷ്യം.''

Content Highlights: Anti Drug Campaign, Kerala School Kalolsavam 2018, Kerala Excice