ആലപ്പുഴ: 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക കിരീടം. 930 പോയിന്റ് നേടിയാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. 927 പോയിന്റ് നേടിയ കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. തുടര്‍ച്ചയായ 12 വര്‍ഷത്തിന് ശേഷമാണ് കോഴിക്കോടിന് കിരീടം നഷ്ടപ്പെടുന്നത്. 

903 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ട മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ കോഴിക്കോടും പാലക്കാടും തമ്മില്‍ കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. അടുത്ത വര്‍ഷത്തെ കലോത്സവം കാസര്‍കോട് ജില്ലയിലാണ് നടത്തുക.

പോയിന്റ് നില 

1 പാലക്കാട് - 930 
2 കോഴിക്കോട് - 927 
3 തൃശൂര്‍ - 903 
4. കണ്ണൂര്‍ - 901 
5. മലപ്പുറം - 895 
6. എറണാകുളം - 886
7. ആലപ്പുഴ - 870
8. കൊല്ലം - 862 
9. തിരുവനന്തപുരം - 858 
10. കാസര്‍കോട് - 839 
11. വയനാട് - 834 
12. കോട്ടയം - 829 
13. പത്തനംതിട്ട - 770
14. ഇടുക്കി - 706

Content Highlight: Palakkad win kerala School Kalolsavam 2018-19