ആലപ്പുഴ: സദസില്‍ ആസ്വാദകര്‍ കുറവായിരുന്നെങ്കിലും ഹൈസ്‌കൂള്‍ വിഭാഗം തായമ്പകയില്‍ കൊട്ടാരക്കാരന്‍ സൂരജിന്റെ പ്രകടനം കസറി. ചമ്പക്കൂറില്‍ പതിയെ പതിയെ കൊട്ടിക്കയറി മേളപ്പെരുക്കംതീര്‍ത്ത ഈ പതിമൂന്നുകാരന്‍ കൊട്ടാരക്കര സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ്. കൊല്ലം ജില്ലാകലോത്സവത്തില്‍ എ ഗ്രേഡ് നേടിയാണ് സംസ്ഥാന കലോത്സവത്തിനെത്തിയത്. 

കൊട്ടാരക്കര സ്വദേശിയും കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറുമായ സുധീറിന്റെയും അര്‍ച്ചനയുടെയും മൂത്തമകനാണ് സൂരജ്. ആറാംക്ലാസില്‍ പഠിക്കുന്ന സാന്ദ്ര സഹോദരിയാണ്. ചേട്ടനൊപ്പം സാന്ദ്രയും തായമ്പക പരിശീലിക്കുന്നുണ്ട്. 

സൂരജിന്റെ തായമ്പക കാണാം...