ആലപ്പുഴ: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഏറെ ചര്‍ച്ചയായ കിത്താബ് എന്ന നാടകം സംസ്ഥാന തലത്തില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറിയതോടെ ഇത്തവണയും എലിപ്പെട്ടി നാടവേദിയിലേക്കെത്തുന്നു. തൃശ്ശൂര്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു പൊതു ബെഞ്ചിന്റെ ആവശ്യകത വിളിച്ച് പറഞ്ഞ ശിവദാസ് പൊയില്‍കാവ് ഒരുക്കിയ എലിപ്പെട്ടി. 

കഴിഞ്ഞ തവണ നാടകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതോടെ ഇത്തവണ മൂന്ന് ജില്ലകള്‍ നാടകം ഏറ്റെടുക്കുകയായിരുന്നു. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഇത്തവന്ന എലിപ്പെട്ടിയുമായി ആലപ്പുഴയില്‍ എത്തിയത്. കോഴിക്കോട്  നിന്നും കിത്താബ് എന്ന നാടകം സംസ്ഥാന തലത്തില്‍ യോഗ്യത നേടിയിരുന്നതെങ്കിലും പെണ്‍കുട്ടി ബാങ്ക് വിളിക്കുന്ന നാടകം വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. 

തുടര്‍ന്നാണ് കോഴിക്കോട് നിന്നും എലിപ്പെട്ടിയെത്തിയത്. 'കോഴിയങ്ങനെ കോഴിന്റുസ്‌കൂളി പോയാല്' എന്ന പാട്ടുമായാണ് കഴിഞ്ഞ വര്‍ഷം എലിപ്പെട്ടിയെത്തിയതെങ്കില്‍ ചെറിയ ചില മാറ്റം വരുത്തിയാണ് ഇത്തവണ നാടകം അരങ്ങിലെത്തിയത്.

മലപ്പുറം ജില്ലയില്‍ നിന്ന് ഉദയേഷിന്റെ നേതൃത്യത്തില്‍ കെ.എച്ച്.എം.എസ് ആലത്തിയൂര്‍ ആണ് നാടകം അരങ്ങിലെത്തിച്ചത്. കോഴിക്കോട് നിന്നും ശിവദാസ് പൊയില്‍കാവും, വയനാട് നിന്നും ഗിരീഷ് കാരാടിയുമാണ് നാടകം അരങ്ങിലെത്തിച്ചത്.

Content Highlights: Elippetty Drama, 59th Kerla School Kalolsavam 2018, Alapuzha