ആലപ്പുഴ: പ്രളയാനന്തര കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയ്ക്ക് ഒരു പുതിയ മാനം നല്‍കുകയാണ് ആലപ്പുഴയിലെ കലോത്സവമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

വളരെ ലളിതവും മനോഹരവുമായി സവിശേഷമായൊരു കലോത്സവം സംഘടിപ്പിക്കാന്‍ സാധിക്കുമെന്ന് ആലപ്പുഴ തെളിയിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

''പ്രളയത്തിനു ശേഷം ഇത്ര ലളിതവും മനോഹരവും മികവോടെയും കലോത്സവം സംഘടിപ്പിക്കാന്‍ കഴിയുമെന്ന് ആരും കരുതിയതല്ല, പക്ഷേ നമുക്ക് അത് സാധിച്ചിരുന്നു. ആലപ്പുഴ എല്ലാക്കാലത്തും എല്ലാത്തിനും മാതൃകയാണ്, ഈ കാര്യത്തിലും ആലപ്പുഴ മാതൃകയാവുകയാണ്.''- അദ്ദേഹം പറഞ്ഞു.

Content Highlights: 59th Kerala School Kalolsavam 2018, Kadakampalli Surendran, Alapuzha Kalolsavam