ആലപ്പുഴ:  59-ാമത് സ്‌കൂള്‍ കലോത്സവത്തിന് ആലപ്പുഴയില്‍ കൊടിയേറി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മോഹന്‍കുമാര്‍ പതാക ഉയര്‍ത്തി. 59 വിദ്യാര്‍ഥികള്‍ മണ്‍ചിരാത് തെളിയിച്ചാണ് കലോല്‍സവത്തിന് തുടക്കം കുറിച്ചത്. 

പ്രളയത്തെ തുടര്‍ന്ന് ആഘോഷങ്ങള്‍ വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക ഘോഷയാത്രയും ഉദ്ഘാടന സമ്മേളനവും ഒഴിവാക്കിയിരുന്നു. കഴിഞ്ഞ തവണ കലോത്സവത്തിന്റെ മുഴുവന്‍ ചിലവ് ഒരുകോടിക്ക് മുകളില്‍ പോയിരുന്നു. ഇത്തവണ ചിലവ് 40 ലക്ഷത്തിനകത്ത് നിര്‍ത്താനാണ് ആലോചിക്കുന്നത്. 

Kalolsavam
കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്. ഫോട്ടോ: ഷഹീര്‍ സി.എച്ച്

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, കെ.സി വേണുഗോപാല്‍ എം.പി തുടങ്ങിയവരടക്കമുള്ളവര്‍ ഉദ്ഘാടനവേദിയിലെത്തിയിരുന്നു. 

ചിലവ് ചുരുക്കലിന്റെ ഭാഗമായി കലോത്സവം മുന്ന് ദിവസമായി ചുരുക്കിയിരുന്നു. വേദികളുടെ എണ്ണം ഇത്തവണം വര്‍ധിപ്പിച്ചിട്ടുണ്ട്. 29 വേദികളിലായാണ് ഇത്തവണ മത്സരങ്ങള്‍ അരങ്ങേറുക.

Content Highlights: Alapuzha 59th Kerala State School Kalolsavam 2018 Started