യർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യ മത്സരം തുടങ്ങിയത് ഒന്നര മണിക്കൂർ വൈകി. ഇതോടെ ചായംപൂശി ചമയമണിഞ്ഞു വന്ന മത്സരാർഥികൾ തളർന്നു. വൈക്കംകാരൻ ജിതിൻരാജ് നാലാമതായാണ് വേദിയിൽ കയറിയത്. മത്സരം പൂർത്തിയാക്കിയ ഉടൻ തളർന്നുവീണു.

ആദ്യ നമ്പറുകളിൽ ഒന്നായിരുന്നതിനാൽ ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് ജിതിൻ പറഞ്ഞു. നന്നായി ദേഹം ഇളകിയാടേണ്ടതുകൊണ്ട് മത്സരം കഴിഞ്ഞാവാം ഭക്ഷണമെന്ന് കരുതി. ഇതാണ് തളർന്നുവീഴാൻ കാരണം. ഒപ്പമുണ്ടായിരുന്നവർ താങ്ങിയടുത്ത് സമീപത്തെ വൈദ്യസഹായ കേന്ദ്രത്തിൽ കിടത്തി. അൽപ്പനേരം കഴിഞ്ഞ് ഗ്ലൂക്കോസ് കൊടുത്തപ്പോൾ ആൾ ഉഷാറായി.

വേദി നാല് ടി.ഡി.എച്ച്.എസ്.എസിൽ മത്സരം ശനിയാഴ്ച രാവിലെ 9-ന് തുടങ്ങുമെന്നായിരുന്നു അറിയിപ്പ്. രാവിലെ ഏഴര മുതൽ മത്സരാർഥികൾ ഒരുങ്ങി ഇരിപ്പായിരുന്നു. ഒൻപതുമണി കഴിഞ്ഞപ്പോൾത്തന്നെ വിധികർത്താക്കളും എത്തി. പത്തുമണിയായപ്പോഴേക്കും മത്സരം തുടങ്ങാൻ കർട്ടൻ ഉയർത്തിയപ്പോൾ സ്റ്റേജ് നിറയെ പൊടി.

കലോത്സവ സംഘാടകരിൽ ഒരാളെത്തി വൃത്തിയാക്കിയിട്ട് മത്സരം തുടങ്ങാമെന്ന് പറഞ്ഞു. തൂക്കാൻ ചൂലില്ല, പിന്നെ അവിടെ കിടന്ന തുണിയെടുത്ത് സംഘാടകൻ തന്നെ വൃത്തിയാക്കി. മത്സരം തുടങ്ങിയപ്പോൾ പത്തരയോടടുത്തു.

Content Highlights: Kalolsavam2018 State School Youth Festival