ഹയർ സെക്കൻഡറി വിഭാഗം ലളിതഗാന മത്സരത്തിലെ വിധികർത്താവ്  ഇരിപ്പിടത്തിൽ കുഴഞ്ഞുവീണത് ഫലപ്രഖ്യാപനം കാത്തിരുന്ന മത്സരാർഥികളെ അൽപ്പനേരം ആശങ്കയിലാക്കി. തിരുവനന്തപുരം സ്വദേശിനിയായ പാട്ടുകാരി ജ്യോതി സന്തോഷ് (50) ആണ് കുഴഞ്ഞുവീണത്.

മത്സരം അവസാനിച്ച് ഫലപ്രഖ്യാപനത്തിന് മുമ്പുള്ള ഇടവേളയിലായിരുന്നു സംഭവം. മാർക്ക് രേഖപ്പെടുത്തിയ പേപ്പർ കൈമാറിയശേഷം കസേരയിലിരുന്ന ഇവർക്ക് ബോധക്ഷയം ഉണ്ടായി. ഉടൻ തന്നെ മെഡിക്കൽ സംഘം പരിശോധന നടത്തി ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിനുശേഷം പകരം വിധികർത്താവ് എത്തിയാണ് ഹൈസ്‌കൂൾ വിഭാഗത്തിന്റെ മത്സരം ആരംഭിച്ചത്. ഹൈസ്‌കൂൾ വിഭാഗത്തിന്റെ മത്സരം ഒന്നേകാൽ മണിക്കൂർ വൈകിയാണ് ആരംഭിച്ചത്.

ജ്യോതി സന്തോഷിനെ ആശുപത്രിയിലേക്കു മാറ്റിയശേഷമാണ് മറ്റുള്ള വിധികർത്താക്കൾ ഫലപ്രഖ്യാപനം നടത്തിയത്. പ്രഭാതഭക്ഷണം കഴിക്കാതെയാണ് ജ്യോതി സന്തോഷ് വിധി നിർണയത്തിനിരുന്നത്.

Content Highlights: Kalolsavam2018 State School Youth Festival