തോമാട്ടുചാല്‍ :ഓട്ടൻതുള്ളൽ പരിശീലന രംഗത്ത് പുന്നശ്ശേരി മാഷ് അരനൂറ്റാണ്ട് പിന്നിടുന്നു. ഇരുപത് വർഷമായി വയനാട്ടിൽ ഓട്ടൻതുള്ളൽ പരിശീലിപ്പിക്കുന്ന ഇദ്ദേഹത്തിന് തിളക്കമാർന്ന വിജയത്തിലൂടെ ഇക്കുറി രണ്ടുകുട്ടികൾ ദക്ഷിണ നൽകി.

ക്ഷേത്രകലയായി അറിയപ്പെടുന്ന ഓട്ടൻ തുള്ളൽ മുൻകാലങ്ങളിൽ ഒരുവിഭാഗം ആളുകൾമാത്രമാണ് ചെയ്തിരുന്നതെങ്കിൽ പുന്നശ്ശേരി മാഷ് ഇത് മറ്റുള്ളവരിലേക്കുകൂടി വ്യാപിപ്പിച്ചു.

ഈ കലോത്സവത്തിൽ അദ്ദേഹം പരിശിലിപ്പിച്ച മുസ്‌ലിം, കുറുമ സമുദായക്കാരായ രണ്ടുകുട്ടികളാണ് ഓട്ടൻതുള്ളലിൽ ഒന്നാമതെത്തിയത്. സാംസ്കാരിക വകുപ്പിന്റെ കലാരത്ന, കലാമണ്ഡലം പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

content highlight: wayanad district school youth festival