ലോത്സവത്തിന് ആലപ്പുഴയിലേക്ക് പുറപ്പെടുമ്പോൾ പാലക്കാട് ആലത്തൂർ ബി.എസ്.എസ്.ഗുരുകുലം സ്‌കൂളിലെ വിദ്യാർഥികളുടെ മനസ്സിൽ ഒരു ചുണ്ടൻവള്ളം നിറഞ്ഞു. ഒരുമയിൽ തുഴഞ്ഞുമുന്നേറുന്ന ചുണ്ടൻ. ആലപ്പുഴയുടെ പ്രതീകം.

കലയുംവള്ളവും മനസ്സിലേറ്റി അവർ ആലപ്പുഴ ഹരിപ്പാട്ടെത്തിയപ്പോൾ ആർപ്പോ.... ഇർർറോ...എന്നു വിളിക്കാതിരിക്കാനായില്ല. ഒന്നിനുപകരം രണ്ടു ചുണ്ടൻവള്ളമായിരുന്നു മുന്നിൽ.  കാട്ടിൽതെക്കതിൽ മഹാദേവികാട് ചുണ്ടനും മഹാദേവികാട് ചുണ്ടനും ഒരുമിച്ച് മുന്നിൽ. കൂട്ടത്തിൽ സ്ത്രീകളുടെ കരുത്തറിയിക്കുന്ന തെക്കനോടിവള്ളമായ കാട്ടിൽ തെക്കതിലും. ആനന്ദലബ്ധിക്കിനിയെന്തുവേണം?  തെക്കനോടിയിൽ പെൺകുട്ടികളും ചുണ്ടനിൽ ആൺകുട്ടികളും ചാടിക്കയറി നിറഞ്ഞിരുന്നു. ആയിരം മഴവില്ലുവിരിഞ്ഞ് ആഹ്ലാദപ്പൂമരം വിടർന്നു...

തുഴഞ്ഞും വെള്ളം കോരിയെറിഞ്ഞും കൊതിതീരുംവരെ വള്ളത്തിലിരുന്നു. അധ്യാപകർ നിർബന്ധിച്ചപ്പോൾ ഇറങ്ങി. ചകിരിക്കെട്ടുകൾക്കിടയിലൂടെ കയറുപിരിക്കുന്ന വഴികളിലൂടെ അവർ മുന്നോട്ട്. കായലും കടലും അലകളിളക്കുമ്പോൾ കലാവേദിയിൽ കയറാതിരിക്കാനാവില്ലെന്ന തിരിച്ചറിവോടെ. ഇനിയെല്ലാം രംഗത്ത്.

Content Highlights: School Kalolsavam State School Youth Festival