കലോത്സവത്തിനിടെ മത്സരത്തിന്റെ സമ്മര്‍ദ്ദത്തിലും വേദിക്ക് പുറത്തെ ചൂടിലും വലയുന്ന വിദ്യാര്‍ഥികളും രക്ഷകര്‍ത്താക്കളും ആശ്വാസമായി കുടുംബശ്രീ പ്രവര്‍ത്തകര്‍. മത്സരം നടക്കുന്ന എല്ലാ വേദിക്കരികിലും ശുദ്ധജലവുമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ ഹാജരുണ്ടാകും. 

കുടുംബശ്രീയുടെ നേതൃത്തില്‍ എല്ലാ വേദിയിലേക്കും വെള്ളം വിതരണം ചെയ്യുന്നുണ്ട്. അതാത് സ്‌കൂളുകളില്‍ നിന്നും വെള്ളം ശേഖരിച്ച് അത് തിളപ്പിച്ചാറ്റി അണുവിമുക്തമാക്കിയ ശുദ്ധജലമാണ് വിതരണം ചെയ്യുന്നത്.  മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന കുട്ടികള്‍ക്കും അവരുടെ കൂടെ എത്തുന്നവര്‍ക്കും സൗജന്യമാണ് ഈ സേവനം.

കൈയിലെ കാശുമുടക്കി കുപ്പിവെള്ളം വാങ്ങി പോക്കറ്റ് കാലിയാക്കേണ്ടെന്ന് അര്‍ഥം. വെള്ളം കുടാതെ മരുന്ന് തുടങ്ങിയ സേവനങ്ങളും നല്‍ക്കുന്നുണ്ട്. കുട്ടികള്‍ക്ക് ക്ഷീണം തുടങ്ങിയവ അനുഭവപ്പെട്ടാല്‍ ഉടന്‍ അവര്‍ക്ക് ആവശ്യമുള്ള പ്രാഥമികവൈദ്യസഹായം നല്‍ക്കുമെന്നും അവര്‍ അറിയിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കും.

Content Highlights: 59th Kerala scholl Kalolsavam, Kudumbasree Water Supply