ഹാൻ പവിത്രന് ഇത് കന്നി മത്സരമായിരുന്നു. കണ്ണടച്ച്  താളലഹരിയിൽ പെരുക്കിക്കയറുമ്പോൾ അറിഞ്ഞില്ല തുകൽപ്പുറത്ത് ഇളംവിരലുകൾ ചോര കൊണ്ട് ചിത്രമെഴുതിയത്. വിരലിൽ നിന്ന് ശിരസ്സിലേയ്ക്ക് പടർന്നുകയറുന്ന വേദന മുഖത്തെ പുഞ്ചിരി കൊണ്ട് മറച്ച് ജഹാൻ പിന്നെയും പെരുക്കിക്കയറി. കാണികളുടെ നിലയ്ക്കാത്ത കരഘോഷം സ്വന്തമാക്കുകയും ചെയ്തു.

കൈയടി നേടിയെങ്കിലും കന്നി മത്സരത്തില്‍ തന്നെ പരിക്കുകളോടെ വേദി വിട്ടിറങ്ങാനായിരുന്നു കാഞ്ഞങ്ങാട് ദുര്‍ഗ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജഹാന്റെ യോഗം.

മൂന്നു വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടുന്നുണ്ട് ജഹാൻ. പത്തു വര്‍ഷത്തോളമായി കാഞ്ഞങ്ങാട് സ്വദേശി രാധാകൃഷ്ണ മാരാരാണ് ദുര്‍ഗ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നു.

ജഹാൻ മാത്രമല്ല, പഞ്ചവാദ്യ മത്സരത്തിൽ ചോരക്കൈകളുമായാണ് ഒട്ടുമിക്ക മത്സരാര്‍ഥികളും വേദിയില്‍ നിന്നുമിറങ്ങിയത്.

kalolasavam

Content Highlights: kerala state school youth festival