നൃത്താധ്യാപകൻ, സീരിയൽ-സിനിമാ താരം. സ്വകാര്യ ചാനൽ അവതരിപ്പിക്കുന്ന 'മുൻഷി' എന്ന പരിപാടിയിൽ 14 വർഷമായി സഖാവ് എന്ന കഥാപാത്രമായി അഭിനയിക്കുന്നു.  മധു മുൻഷി എന്ന കലാകാരന്റെ വിശേഷണമാണിതെങ്കിൽ അച്ഛന്റെ പാതയിലേക്കുള്ള യാത്രയിലാണ് മകൻ ഈശ്വർ മാധവ്. നെടുമങ്ങാട് ദർശന എച്ച്.എസ്.എസ്. ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഈശ്വർ എ ഗ്രേഡാണ് നാടോടി നൃത്തത്തിൽ നേടിയത്. കരകുളം ബിജുവിന്റെ കീഴിലാണ് മൂന്നാം വയസ്സിൽ ചിലങ്കയണിഞ്ഞ ഈശ്വർ നൃത്തം പഠിക്കുന്നതെങ്കിലും ബാലപാഠങ്ങൾ ഹൃദിസ്ഥമാക്കിയത് അച്ഛനിൽ നിന്നാണ്. ലേറ്റ് മാര്യേജ്, സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ തുടങ്ങിയ സിനിമകളിലും  അഭിനയിക്കാനായി.  

Content Highlights: 59th Kerala School Kalolsavam 2018