ഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാന കലോത്സവത്തിലെ മാപ്പിളപ്പാട്ട് വേദികള്‍ ബദറുദ്ദീൻ പാറന്നൂരിന്റെ വരികള്‍ കീഴടക്കുകയാണ്. 16 വര്‍ഷമായി മാപ്പിളപ്പാട്ടില്‍ ഇശല്‍ മഴയായി നിലകൊള്ളുകയാണ് കോഴിക്കോട് സ്വദേശിയും അധ്യാപകനുമായ ബദറുദ്ദീൻ പാറന്നൂര്‍. കല്യാണവീടുകളില്‍ വെറ്റിലപ്പാട്ടുകള്‍ കൈകൊട്ടിപ്പാടിയിരുന്ന വെല്ല്യുമ്മ പാറപ്പുറത്ത് പള്ളിക്കുട്ടിയാണ് ബദറുദ്ദീൻ പാറന്നൂരിനെ ഇശലുകളുടെ ലോകത്തേക്കെത്തിച്ചത്. ആറ് വര്‍ഷം മുന്‍പാണ് മാപ്പിളപ്പാട്ടിനെ അടുത്തറിഞ്ഞു കൊണ്ട് ബദറുദ്ദീൻ രചിച്ച ഓരോ ഇശലും പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കുന്നത്.

സ്ഥിരമായി മാപ്പിളപ്പാട്ടുകള്‍ രചിച്ചിരുന്നുവെങ്കിലും അധികമൊന്നും വെളിച്ചം കാണാതെ പോവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാന കലോത്സവത്തിലെ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിൽ എ ഗ്രേഡ് നേടുന്ന കുട്ടികളിലേറെയും ബദറുദ്ദീൻ പാറന്നൂരിന്റെ വരികള്‍ക്ക് ശബ്ദം നല്‍കിയവരാണ്. മാപ്പിളകലാരംഗത്തേക്കുള്ള സമഗ്രസംഭാവനകളായി കണക്കാക്കാവുന്നതാണ് ബദ്ദറുദ്ദീന്‍ പാറന്നൂരിന്റെ ഓരോ മാപ്പിളപ്പാട്ടും. മാപ്പിള കലാരംഗത്തെ പ്രഗത്ഭരായ ഹസന്‍ നെടിയനാട്, ഒ.എം. കരുവാരക്കുണ്ട്, ആദം നെടിയനാട്, വെള്ളയില്‍ അബൂബക്കര്‍ എന്നിവരാണ് ബദറുദ്ദീന്‍ പാറന്നൂരിന്റെ പ്രധാന ഗുരുക്കള്‍. കോഴിക്കോട് പരപ്പില്‍ എം.എം. സ്‌കൂളിലെ അധ്യാപകനാണ് ബദറുദ്ദീൻ പാറന്നൂര്‍. 

Content Highlights: Kalolsavam 2018 State School Youth Festival School Kalolsavam