നാലുമാസം മുമ്പുവരെ ഓട്ടൻതുള്ളൽ എന്നത് 13-കാരൻ വിഷ്ണുവിന് കേട്ടറിവുമാത്രം. ഇന്ന് കഥമാറി. സംസ്ഥാനതലത്തിലും തുള്ളലിൽ എ ഗ്രേഡോടെ തുള്ളലിലെ താരമായി കൊച്ചുവിഷ്ണു. കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്രതിനിധിയാണ് എട്ടാംക്ലാസുകാരൻ.

കലാമേള തുടങ്ങിയപ്പോൾ സ്‌കൂളിനെ പ്രതിനിധാനംചെയ്യാൻ ആളില്ലാതെ വന്നപ്പോഴായിരുന്നു വിഷ്ണുദാസിനെ തുള്ളൽക്കാരനാകാൻ നിയോഗിച്ചത്. വീട്ടിലെ സാമ്പത്തികപരിമിതികളിൽ ആദ്യം അമ്പരന്നെങ്കിലും സ്‌കൂൾ അധികൃതർ ഏറ്റെടുക്കുകയായിരുന്നു.

ആദ്യം അശ്വതിയെന്ന നൃത്താധ്യാപികയാണ് ചുവടുകൾ പഠിപ്പിച്ചത്. സബ് ജില്ലാ കലോത്സവമായതോടെ ജയകുമാർ കുറിച്ചിത്താനവും അഭിലാഷ് കുറിച്ചിത്താനവും പരിശീലനത്തിനെത്തി. സബ് ജില്ലയിലും ഒന്നാംസ്ഥാനം കിട്ടിയതോടെയാണ് എല്ലാവരും ഗൗരവത്തിലായത്.

Content Highlights: Alapuzha, 59th Kerala School Kalolsavam 2018, Ottanthullal