കുത്തിയൊലിച്ചു വന്ന പ്രളയജലത്തെ അനോഷ് ഭയന്നുവോ എന്നറിയില്ല. പക്ഷേ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിലേക്ക് കയറുമ്പോള്‍ ആ കൊച്ചു കലാകാരന് ഭയമുണ്ടായിരുന്നില്ല. തികഞ്ഞ ആത്മവിശ്വാസം മാത്രം.

ഇത് അനോഷ്. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ ഗോതുരുത്ത് എച്ച്.എസ്.എസ് വിദ്യാര്‍ഥി. കഴിഞ്ഞ പ്രളയകാലത്ത് വെള്ളം ഇരച്ചു കയറിയതിനേത്തുടര്‍ന്ന്  വീടുവിട്ടതാണ് അനോഷും കുടുംബവും. വെള്ളമിറങ്ങിയപ്പോഴാകട്ടെ അടുത്തൊന്നും ഉപയോഗിക്കാനാവാത്ത വിധം വീടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വീട്ടിലെ എല്ലാവരും ഇപ്പോള്‍ നാല് കുടുംബ വീടുകളിലായാണ് താമസിക്കുന്നത്. അച്ഛന്‍ സില്‍വസ്റ്ററിനൊപ്പമാണ് അനോഷിന്റെ താമസം.

തമ്പി പയ്യപ്പള്ളിയുടെ കീഴില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി അനോഷ് ചവിട്ടുനാടകം അഭ്യസിക്കുന്നുണ്ട്. സ്വന്തം സ്‌കൂള്‍ സംഘത്തിനൊപ്പം കാറല്‍സ്മാന്‍ എന്ന ചവിട്ടുനാടകമാണ് ഇത്തവണ അനോഷ് അവതരിപ്പിച്ചത്. ഭടന്റെ വേഷമായിരുന്നു അനോഷിന്. എന്നെങ്കിലും അടച്ചുറപ്പുള്ള വീട്ടിലേക്ക് താമസം മാറാനാവും എന്ന ...,പ്രതീക്ഷയിലാണ് ഈ കലാകാരന്‍.

Content Highlights: 59th Kerala School Kalolsavam 2018, Chavittunadakam, Flood