കോടതി സമക്ഷം അതിജീവിത ബോധ്യപ്പെടുത്തുന്നത്..


രമ്യ ഹരികുമാര്‍ | remyaharikumar@mpp.co.inമാന്യമായും ന്യായമായുമുള്ള ­പെരുമാറ്റത്തിന് അർഹതയുള്ളവരാണ് ലൈംഗികാതിക്രമം അതിജീവിച്ചവർ. ­പിന്തുണ നൽകുന്ന തരത്തിലുള്ള സേവനങ്ങളും ­പുനരധിവാസവും നഷ്ടപരിഹാരവും അവരുടെ അവകാശങ്ങളാണ്. അതിജീവനത്തിന്റെ കനൽപ്പാതയിലൂടെ നഗ്നപാദരായി നടന്നെത്തുന്ന ഇവർക്ക്‌ നീതി ­നിഷേധിക്കപ്പെട്ടുകൂടാ. നീതിന്യായ ­വ്യവസ്ഥ പരിവർത്തനത്തിനും ­പുനർനിർമാണത്തിനും തയ്യാറാകണം

.

'ന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളെല്ലാം സത്യസന്ധമാണ്. പക്ഷേ എനിക്ക് ഇവരെയാരെയും ഓര്‍മിച്ചെടുക്കാന്‍ ആവുന്നില്ല.' കൂട്ടബലാത്സംഗക്കേസിലെ അതിജീവിത ജഡ്ജിനുനേരെ കൈകൂപ്പി കരഞ്ഞുകൊണ്ടുപറഞ്ഞ വാചകം. വിചാരണക്കാലയളവ് വര്‍ഷങ്ങള്‍ നീണ്ടുപോയതും മാനസികാഘാതത്തെ തുടര്‍ന്ന് പഴയകാര്യങ്ങള്‍ കൃത്യമായി ഓര്‍മിച്ചെടുക്കാന്‍ കഴിയാതെ വന്നതുമാണ് കേസില്‍ അതിജീവിതയ്ക്ക് തിരിച്ചടിയായത്.

രാജ്യത്ത് നീതിന്യായവ്യവസ്ഥയ്ക്ക് ക്ഷീണം സംഭവിച്ചിട്ടുണ്ട് എന്നുളളത് അംഗീകരിക്കാതെ വയ്യ. വേഗത്തിലുളള വിചാരണ നടക്കാതെ വരുമ്പോള്‍ പരിക്കുപറ്റുന്നത് തെളിവുകള്‍ക്കാണ്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സംഭവം അതേപടി ഓര്‍ത്തുവെക്കാന്‍ അതിജീവിതയ്‌ക്കോ, സാക്ഷികള്‍ക്കോ സാധിക്കണമെന്നില്ല. കോടതിയെ സംബന്ധിച്ചിടത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ ആരംഭിക്കുന്നതെങ്കില്‍ കൂടി അതൊരു പുതിയ കേസാണ്. മാസം ഇത്രകേസുകള്‍ തീര്‍പ്പാക്കണം എന്ന് ലക്ഷ്യം വെച്ചിട്ടുണ്ടെങ്കിലും ജനസംഖ്യ കൂടുതലും കോടതികള്‍ കുറവുമുളള ഇന്ത്യെ പോലുളള രാജ്യത്ത് അത് പ്രായോഗികമല്ല. തെളിവുകള്‍ക്ക് ഊന്നല്‍ നല്‍കുന്ന നീതി നിര്‍വഹണ സംവിധാനമായതിനാല്‍ ബലാത്സംഗക്കേസുകള്‍ തെളിയിക്കുക സ്വാഭാവികമായും ദുഷ്‌കരമാകും. കേസില്‍ വിദഗ്ധാഭിപ്രായം തേടുന്ന സ്ഥാപനങ്ങള്‍ രാജ്യത്ത് വളരെ കുറവാണ്. അതിനാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട്, കെമിക്കല്‍ റിപ്പോര്‍ട്ട്, സൈബര്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് തുടങ്ങിയവ വൈകുന്നതും കേസ് നീളുന്നതിന് കാരണമാകും. കോടതി വിളിക്കുന്ന സമയത്ത് ഹാജരാകാതെ കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന പ്രതികളുണ്ട്.

അതിജീവിതര്‍ സ്ത്രീകള്‍ മാത്രമല്ല
സമൂഹം കൃത്യമായി അഭിസംബോധന ചെയ്യാത്ത വിഭാഗമാണ് ആണ്‍ അതിജീവിതര്‍. പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നേരിടുന്ന ഇവരില്‍ കൃത്യം ഏല്‍പ്പിക്കുവന്ന മാനസികാഘാതം ഭീകരമാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ട് അപകര്‍ഷതയുമായി ആരോടും തുറന്നുപറയാനാകാതെ ജീവിക്കുന്നവരും സംഭവത്തെ തുടര്‍ന്ന് ലൈംഗികമനോവൈകൃതത്തിന് അടിമകളാവുന്നവരും ആത്മഹത്യാപ്രവണത കാണിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
പ്രോസിക്യൂഷന്‍ ശക്തമാകണം

സാക്ഷി മൊഴികള്‍ ഉള്‍പ്പടെ വാദം ശക്തമാക്കുന്ന ഘടകങ്ങള്‍ കണ്ടെത്തി നന്നായി തയ്യാറെടുത്തുവേണം പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ എത്തേണ്ടത്. പലപ്പോഴും കേസ് വിളിച്ച തീയതിക്ക് ദിവസങ്ങള്‍ മുമ്പ് മാത്രമായിരിക്കും ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ പ്രോസിക്യൂട്ടര്‍ക്ക് ഫയല്‍ അനുവദിക്കുക. സ്വാഭാവികമായും തയ്യാറെടുപ്പിന് മതിയായ സമയം ലഭിക്കില്ല. സാക്ഷികളാകട്ടെ കേസ് വിളിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകുന്നതിന് തൊട്ടുമുമ്പായിരിക്കും പ്രോസിക്യൂട്ടറെ കാണുന്നത് തന്നെ. വര്‍ഷങ്ങള്‍ക്ക്മുമ്പ് നല്‍കിയ മൊഴിയിലെ തീയതികള്‍ അടങ്ങുന്ന നിര്‍ണായക വിവരങ്ങള്‍ ഓര്‍മിപ്പിക്കാനുളള സമയം പോലും പ്രോസിക്യൂട്ടര്‍ക്ക് ലഭിക്കാതെവരും. മൊഴി അതേപോലെ ആവര്‍ത്തിക്കാന്‍ സാക്ഷി കോടതിയില്‍ പരാജയപ്പെടുന്നത് കേസുകളെ ദുര്‍ബലപ്പെടുത്തും.

Read More: നമുക്ക് വേണ്ടേ അതിജീവിതസൗഹാര്‍ദ കോടതിമുറികള്‍

Courtesy:NCRB

രാഷ്ട്രീയം കോടതിയിലെത്തുമ്പോള്‍

പ്രോസിക്യൂട്ടറുടേത് രാഷ്ട്രീയ നിയമനമാകുന്നതും വീഴ്ചയാണ്. പ്രോസിക്യൂട്ടര്‍ക്ക് വേണ്ട യോഗ്യതയേക്കാള്‍ രാഷ്ട്രീയ യോഗ്യതകള്‍ മാനദണ്ഡമാകുമ്പോള്‍ പ്രോസിക്യൂഷന്‍ ദുര്‍ബലപ്പെടും. 'സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഏഴുവര്‍ഷത്തെ അനുഭവപരിചയം വേണം. ജില്ലാ ജഡ്ജിയുടെ പാനലിന്റെ അനുവാദം ചോദിക്കണം എന്നുമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുളള പ്രോസിക്യൂട്ടറെ നിയമിക്കുന്നത് സിവില്‍ കേസുകളിലെ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് പൊതുവായ മാനദണ്ഡങ്ങള്‍ നോക്കിയാകരുത്. വിഷയത്തില്‍ മതിയായ അറിവുളളവരെ വേണം നിയമിക്കാന്‍. പക്ഷേ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ നിയമനമാണ്. ജില്ലാ ജഡ്ജി ശുപാര്‍ശ ചെയ്തവരുടെ പട്ടിക ആവശ്യപ്പെട്ട് നല്‍കിയ വിവരാവകാശത്തില്‍ അവരുടെ അഭിപ്രായം ചോദിച്ചില്ലെന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്.' അഭിഭാഷകയായ ജെ.സന്ധ്യ പറയുന്നു.


നീതിന്യായ വ്യവസ്ഥ നിരീക്ഷിക്കപ്പെടണം
ദീപിക സിങ് രജാവത്, സുപ്രീംകോടതി അഭിഭാഷക

 • മികച്ച പരിശീലനം ലഭിച്ച ജഡ്ജുമാരെ ചുരുങ്ങിയത് അതിവേഗ
 • കോടതികളിലെങ്കിലും നമുക്ക് ആവശ്യമുണ്ട്.
 • നീതിന്യായ വ്യവസ്ഥ നിരീക്ഷിക്കപ്പെടണം.
 • കോടതിമുറികളില്‍ സ്ഥാപിക്കുന്ന സിസിടിവി ക്യാമറകളിലൂടെ ജഡ്ജ്, പ്രോസ്‌ക്യൂട്ടര്‍, വിചാരണ ഇതെല്ലാം വിലയിരുത്തപ്പെടണം. പ്രമോഷന്‍ ഉള്‍പ്പടെയുളള കാര്യങ്ങള്‍ ഇതിന്റെ അടിസ്ഥാനത്തിലാകണം
 • ശക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാകുകയും പാലിക്കപ്പെടുകയും വേണം
 • പൂര്‍ണമായ പരിവര്‍ത്തനവും പുനഃനിര്‍മാണവുമാണ് വേണ്ടത്. അത് കടലാസില്‍ മാത്രമാകരുത്.
കോടതിമുറികളിലെ സ്ത്രീകളുടെ അഭാവം

അതിജീവിത സൗഹാര്‍ദത്തിന് തടസ്സം കോടതിമുറികളിലെ സ്ത്രീകളുടെ അഭാവമാണോ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. പോക്‌സോ കേസിലെ അതിജീവിതയോട് നീയൊക്കെ കിടന്നുകൊടുക്കാന്‍ പോയിട്ടല്ലേ എന്നുചോദിച്ച വനിതാ ജഡ്ജുളള സംസ്ഥാനമാണ് കേരളം. 'സ്ത്രീ അഭിഭാഷകരുടെ കുറവ് ഉണ്ടെ് വിശ്വസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ നടി ആക്രമിക്കപ്പെട്ട കേസ് വന്നതോടെ എന്നെ അത് വളരെ അധികം ചിന്തിപ്പിക്കുന്ന വിഷയമായിട്ടുണ്ട്.' പി.ഗീത പറയുന്നു. പുരുഷാധിപത്യത്തിന്റെ അടിമകളായ ഇവരെയാണ് പുരുഷന്മാരേക്കാള്‍ ഭയക്കേണ്ടതെന്ന് അതിജീവിതമാര്‍ സാക്ഷ്യപ്പെടുത്തുന്നു.

അതിജീവിതമാര്‍ കേരളത്തില്‍
പ്രായംഎണ്ണം
18-30359
30-45 247
45-6031
60- മുകളില്‍10
ആകെ-647
പുനരധിവാസം എങ്ങനെ

'എനിക്ക് മൂന്നുപെണ്‍മക്കളാണ് അവരുടെ ദേഹത്ത് ഒരു സൂചിമുന പോലും കൊളളല്ലേ എന്നാണ് ഞാനാഗ്രഹിക്കുന്നത്. നീറി നീറിയാണ് ഞാനിങ്ങനെ രോഗിയായി മാറിയത്. പണ്ടെന്റെ മൂത്തമകള്‍ സ്‌കൂളില്‍ നിന്ന് വരുമ്പോള്‍ ഭ്രാന്ത് പിടിച്ചതുപോലെ ഞാനെന്റെ കൊച്ചിന്റെ ശരീരം അടിമുടി പരിശോധിക്കും. എനിക്കാരേയും വിശ്വാസമില്ലായിരുന്നു. ഇപ്പോഴും സ്‌കൂള്‍ വിട്ട് മക്കള്‍ വീട്ടില്‍ വരുന്ന വരെ എനിക്ക് പേടിയാണ്.' കൗമാരത്തില്‍ ബലാത്സംഗത്തിന് ഇരയായ ഈ അതിജീവിതയ്ക്ക് ഇപ്പോള്‍ പ്രായം 40.

ബലാത്സംഗം സ്ത്രീയുടെ മനസ്സില്‍ ദീര്‍ഘകാല മുറിവുകളാണ് ഏല്‍പ്പിക്കുന്നത്. ഓറല്‍ റേപ്പ് നേരിട്ട സ്ത്രീ മാസങ്ങളോളം ഛര്‍ദിച്ചുകൊണ്ടിരിക്കുന്നത് മുതല്‍ മാനസികനില തെറ്റുന്നവരും വീണ്ടും ബലാത്സംഗത്തിന് ഇരയാകുന്നവരുമുണ്ട്. കോടതിയില്‍ മാത്രമല്ല സമൂഹത്തിന് മുന്നിലും തെറ്റുകാരിയല്ലെന്ന് ഇവര്‍ക്ക് തെളിയിക്കേണ്ടി വരുന്നു. സംഭവശേഷമുളള അതിജീവിതയുടെ പെരുമാറ്റം നിരീക്ഷിക്കപ്പെടുന്നു. സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസില്‍ അതിജീവിത ചിരിച്ചത് ചൂണ്ടിക്കാട്ടി സദാചാരവാദികള്‍ വിമര്‍ശനവുമായെത്തിയത് അതിനൊരുദാഹരണമാണ്. ഒറ്റപ്പെടുത്തലുകളും, പരിഹാസങ്ങളും താങ്ങാനാകാതെ നാടും വീടും ഉപേക്ഷിക്കുന്നവരുണ്ട്. അതിജീവിതയ്ക്കും ഒപ്പമുളളവര്‍ക്കും മാനസിക-സാമൂഹിക പിന്തുണ നല്‍കി അവരെ പഴയ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സാധിക്കുന്നിടത്തേ പുനരധിവാസം പൂര്‍ണമാകൂ. അത് സമൂഹത്തിന്റെ ഉത്തരവാദമാണെന്നു പറഞ്ഞ് ഭരണകൂടം കൈയൊഴിയരുത്.

മാറണം നീതിനിര്‍വഹണ സമ്പ്രദായം
-കമാല്‍ പാഷ, റിട്ട. ഹൈക്കോടതി ജഡ്ജി

മ്മുടെ ക്രിമിനല്‍ ജസ്റ്റിസ് ഡിസ്‌പെന്‍സിങ് സംവിധാനത്തിന് ഒരുപാട് തകരാറുണ്ട്. കാലാഹരണപ്പെട്ട ആംഗ്ലോ സാക്‌സണ്‍ ജ്യൂറിസ്‌പ്രോഡന്‍സ് അതായത് ഇംഗ്ലീഷുകാരുടെ നിയമമാണ് നാം പിന്തുടരുന്നത്. അത് അക്വിസിറ്റോറിയല്‍ സിസ്റ്റം ബേസ്ഡ് ഓണ്‍ അഡ്‌വേഴ്‌സേരിയല്‍ മെത്തേഡ് (aquisitorial system based on adversarial method)എന്നുപറയും. അതായത് ഇവിടെ ഒരു പ്രതിയുടെ മേല്‍ കുറ്റമാരോപിക്കപ്പെട്ടാല്‍ അത് തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്. അതായത് സത്യത്തിന് പുറകേയല്ല മറിച്ച് തെളിവുഭാരത്തിന് പിറകേയാണ് നാം പോകുന്നത്. എല്ലാ ഭാരവും പ്രോസിക്യൂഷന്റെ ചുമലില്‍. ഇക്വിസിറ്റോറിയല്‍ സിസ്റ്റം(inquisitorial system) നേരെ എതിരാണ്. അവിടെ പ്രതിക്ക് മിണ്ടാതിരിക്കാനാവില്ല. താന്‍ എന്തുചെയ്തില്ല എന്നുതെളിയിക്കേണ്ടത് പ്രതിയാണ്. തെളിവുഭാരം കുറവായതിനാല്‍ അവിടെ ഒരുപാട് കേസുകള്‍ ശിക്ഷിക്കപ്പെടും. ഇന്ത്യയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ 20 ശതമാനം കേസുകള്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. അതിന്റെ അര്‍ഥം ഒന്നുകില്‍ നാം 80 ശതമാനം നിരപരാധികളെ പ്രതികളാക്കുന്നു അല്ലെങ്കില്‍ നമ്മുടെ സംവിധാനത്തിന് എന്തോ തകരാറുണ്ട് എന്നാണ്. നീതി നിര്‍വഹണ സമ്പ്രദായം മാറ്റിയേ പറ്റൂ. അതില്‍ വലിയ ചര്‍ച്ച ആവശ്യമുണ്ട്. പാര്‍ലമെന്റില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. ബ്രിട്ടീഷുകാരുടെ പൈതൃകം നാം പിന്തുടരേണ്ട എന്തുകാര്യമാണ് ഉളളത്. പല രാജ്യങ്ങളും ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ശേഷം അവരുടേതായ നീതി നിര്‍വഹണ രീതി നടപ്പാക്കിക്കൊണ്ട് മുന്നോട്ടുപോയി. പക്ഷേ നാം ഇപ്പോഴും അവിടെത്തന്നെയാണ്.

 • ക്രിമിനല്‍ ജസ്റ്റിസ് ഡിസ്‌പെന്‍സ് സിസ്റ്റം പരിഷ്‌ക്കരിക്കപ്പെടണം.
 • അതിജീവിത മൊഴി ഒന്നിലധികം തവണ ആവര്‍ത്തിക്കുന്നത് ഒഴിവാക്കണം.
 • മജിസ്‌ട്രേറ്റിന്റെ മുന്നില്‍ പറഞ്ഞാല്‍ ചീഫ് എക്‌സാമിനേഷന്റെ ആവശ്യം വരരുത്.
 • എതിര്‍വിസ്താരത്തില്‍ അനാവശ്യമായ ചോദ്യങ്ങള്‍ തടയണം.
 • പ്രാക്ടീസ് ചെയ്ത് അനുഭവപരിചയമുളളവരായിരിക്കണം ജഡ്ജായി വരേണ്ടത്.
(അവസാനിച്ചു)

Content Highlights: series on survivor friendly court rooms, life of rape survivors

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented