സ്വവർഗ വിവാഹം സ്വീകാര്യമല്ലാത്തവർ ആധുനികരല്ല; മാറ്റങ്ങൾ അനിവാര്യം | പരമ്പര നാലാം ഭാഗം


Same Sex Marriage പരമ്പര

by അഖില സെല്‍വം | akhilaselvam@mpp.co.in

10 min read
Read later
Print
Share

ക്വീർ പങ്കാളികളായ നവ്യ റിച്ചുവും പൊന്നു ഇമയും ഇടത് വശം, ശ്രുതി സിതാര ദയാ ഗായത്രിയും വലതുവശം

കാലങ്ങളായി പ്രണയിക്കാനും ഒന്നിച്ച് ജീവിക്കാനും ക്വീര്‍ കമ്മ്യൂണിറ്റി നേടിയെടുത്ത അവകാശങ്ങള്‍ അവരുടെ പോരാട്ടത്തിന്റെ ആകെത്തുകയാണ്. പാരമ്പര്യത്തിന്റെയും സംസ്കൃതിയുടെയും പേരിൽ ഭരണകൂടം എഴുതിത്തള്ളേണ്ടതല്ല ആ പോരാട്ടത്തിന്റെ ഫലമെന്ന് പ്രഖ്യാപിക്കുകയാണ് പൊതുരംഗത്തെ പ്രമുഖർ.

സ്വീകാര്യമാകാത്തത് അധികാരികൾക്ക് മാത്രം

ബെന്യാമിൻ

''ഹോമോ സെക്ഷ്വലിറ്റി ഉൾപെടെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിൽക്കുന്ന ഇഷ്ടങ്ങൾ, അവരുടെ സ്വഭാവരീതികളൊക്കെ സാമൂഹിക വിരുദ്ധമാണെന്ന കാഴ്ചപ്പാട് എവിടെനിന്നാണ് വന്നത് എന്ന് അറിയില്ല പക്ഷേ, മനുഷ്യൻ പല തരത്തിലാണെന്നും അവരുടെ ഇഷ്ടങ്ങൾ പല വിധത്തിലാണെന്നും തിരിച്ചറിയുന്ന ഒന്നിലേക്ക് നമ്മുടെ സമൂഹം എത്തിച്ചേരേണ്ടത്തുണ്ട്. ഇപ്പോൾ സമൂഹം അത്തരത്തിലുള്ള നിലപാടിലേക്ക് എത്തിപ്പെട്ടുകൊണ്ടിരിക്കുമ്പോൾ സർക്കാരുകളും അധികാര സ്ഥാപനങ്ങളും ഇപ്പോഴും പിന്തിരിപ്പൻ നിലപാടുകൾ സ്വീകരിക്കുന്നുവെന്നത് വളരെ വിചിത്രമായാണ് എനിക്ക് തോന്നുന്നത്. ആധുനികമായിക്കൊണ്ടിരിക്കുന്ന, സാമൂഹികവും ശാസ്ത്രീയപരവും ശരീര ശാസ്ത്രപരവുമായ പുതിയ തിരിച്ചറിവുകളിലേക്ക് എത്തുമ്പോൾ എല്ലാത്തരം മനുഷ്യർക്കും അവരുടെ ജനിതകമായ ഇഷ്ടങ്ങളിലേക്ക് പോകാനുള്ള സ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കുമ്പോൾ, ഇന്ത്യൻ ഭരണകൂടം എന്തുകൊണ്ടാണ് ഇങ്ങനെയുളള നിലപാടുകൾ സ്വീകരിക്കുന്നതെന്നത് വളരെ വിചിത്ര പരമായ ഒരു കാര്യമാണ്.

പുരാണകാലം മുതൽ തന്നെ ഈ മനുഷ്യരെ അംഗീകരിക്കുകയും സമൂഹത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന, എല്ലാ വൈവിദ്ധ്യങ്ങളെയും അംഗീകരിക്കുന്ന ഒരു സമൂഹമായി നമുക്ക് ഇന്ത്യൻ സമൂഹത്തിനെ കാണാൻ കഴിയും. അതിൽനിന്ന് വ്യത്യസ്തമായി, വളരെ കർക്കശമായി പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളെ ഒറ്റപ്പെടുത്തുന്നത്, അവരെ സമുഹത്തിൽനിന്ന് പുറത്താക്കണമെന്ന നിലപാടിലേക്ക് പോകുന്നത് ഒട്ടും കരണീയമല്ല. അധികാരികൾ ഇത് കുറെക്കൂടി ഗൗരവതരമായി ചിന്തിക്കുകയും സമൂഹത്തിൽ എല്ലാത്തരം മനുഷ്യരും ഉണ്ടെന്നും എല്ലാത്തരം മനുഷ്യരെയും അംഗീകരിക്കുകയും ചെയ്യുന്ന നിലപാടിലേക്ക് എത്തിപ്പെടണം. അങ്ങനെയുള്ള കാഴ്ച്ചപ്പാടിലേ ഹോമോ സെക്ഷ്വൽസും ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടെ ക്വീർ കമ്മ്യൂണിറ്റിയെ വിശാലമായ സമൂഹത്തിൽ എല്ലാവരെയും ഒരേ പോലെ ഉൾക്കൊള്ളുന്ന ഒരു നിലപാട് സർക്കാർ എടുക്കേണ്ടതാണ്. അത്തരത്തിൽ വിശാലമായ കാഴ്ചപ്പാട് ഉണ്ടാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

ബൈബിളിലും പുരാണങ്ങളിലും ഹോമോ സെക്ഷ്വാലിറ്റിയെ പറ്റി ധാരാളം സൂചനകളുണ്ട്‌. പുരാതന കാലം മുതൽ തന്നെ എല്ലാതരത്തിലുള്ള മനുഷ്യരും ഇഷ്ടങ്ങളും നിലനിന്നിരുന്നു. അതിനെ സാമൂഹിക വിരുദ്ധതയായി കണ്ടിരുന്നില്ല. പക്ഷേ, പുതിയ കാലത്ത് കുടുംബ വ്യവസ്ഥയ്ക്കുള്ളിൽ നിൽക്കുന്ന, അല്ലെങ്കിൽ സമൂഹം പറയുന്ന ഒരു വ്യവസ്ഥക്ക് ഉള്ളിൽ നിൽക്കുന്ന മനുഷ്യർ മാത്രമാണ് ശരിയെന്ന് പറയുന്നതിന്റെ അടിസ്ഥാനം എനിക്കറിയില്ല. മനുഷ്യർക്ക് അവരുടെ ശാരീരികവും മാനസികവുമായ ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്‌ ഒരു ആധുനിക സമൂഹം എന്ന നിലയിൽ നമ്മൾ അംഗീകരിച്ചു കൊടുക്കേണ്ടത്. പുതിയ കാലത്ത് ഇത് അംഗീകരിക്കപ്പെട്ടത് വളരെ വൈകിയാണ്.

യൂറോപ്യൻ സാഹിത്യത്തിലാണ് ഹോമോസെക്ഷ്വാലിറ്റി ആദ്യമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് പിന്നെ. പതിയെ പതിയെ ലെസ്ബിയൻ ബന്ധങ്ങളും ഹോമോ സെക്ഷ്വൽ ബന്ധങ്ങളും നമ്മുടെ സഹിത്യത്തിലേക്കും കടന്നുവരികയായിരുന്നു. മാധവിക്കുട്ടിയുടെയും നന്ദകുമാറിന്റേയുമൊക്കെ കൃതികളിൽ ഇത് കാണാൻ സാധിച്ചിരുന്നു. മുപ്പത്തിയെഴു വർഷം മുന്നേ തന്നെ പത്മരാജന്റെ 'ദേശാടനക്കിളികൾ കരയാറില്ലെ'ന്ന ചിത്രത്തിൽ ഇത് വരച്ചു കാട്ടിയിട്ടുണ്ട്. അന്നൊക്കെ വളരെ വിചിത്രമായ ഒരു ബന്ധം എന്ന നിലയിലാണ് നമ്മൾ അതിനെ നോക്കിക്കണ്ടത്. പിന്നീട് പൊതുസമൂഹവും വായനാ സമൂഹവും വികസിച്ചതോടെ സമൂഹത്തിന്റെ യാഥാർഥ്യം എന്ന നിലയിൽ പല കൃതികളും ഉണ്ടാകുകയും അതൊക്കെ സാധാരണ പോലെ അംഗീകരിക്കുകയും ചെയ്ത സാഹചര്യം നമുക്ക് കാണാൻ സാധിക്കും. അധികാര സ്ഥാപനങ്ങൾക്ക് മാത്രമാണ് അത് ഇപ്പോഴും മനസ്സിലാകാത്തതെന്ന് തോന്നുന്നു.''

(ബെന്യാമിൻ \എഴുത്തുകാരൻ )

ആർക്കാണ് സ്വവർഗ വിവാഹങ്ങളെ ഇത്ര പേടി? | പരമ്പര ഒന്നാം ഭാഗം

യുക്തിസഹമല്ല കേന്ദ്ര നിലപാട്

പൊന്നുഇമ, നവ്യ റിച്ചു

''ഇങ്ങനെ ഒരു സംഭവം കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായതില്‍ വലിയ അത്ഭുതമൊന്നും തോന്നിയില്ല.വലതുപക്ഷക്കാരായ ക്വീര്‍ ആക്ടിവിസ്റ്റുകള്‍ ബി.ജെ.പി. അവരെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് വിശ്വസിക്കുന്നവരാണ്. അവര്‍ക്കിത് അത്ഭുതമാണ്. പക്ഷേ, കേന്ദ്ര ഗവണ്‍മെന്റിന്റെ ക്വീര്‍ ഫോബിക്കായ കാര്യങ്ങളില്‍ വളരെ അധികം അസ്വസ്ഥരായ കമ്യൂണിറ്റിക്ക് അതറിയാം. 2018-ലെ വിധിയെ ബാധിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാട്‌ എന്നിരുന്നാലും എന്നും അങ്ങനെ ആവില്ലെന്ന പ്രതീക്ഷയുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തിന് നിരക്കാത്തതാണ് ഒരേ ലിംഗക്കാര്‍ തമ്മിലുള്ള വിവാഹമെന്ന കേന്ദ്രത്തിന്റെ നിലപാട് യുക്തിയുമായി സെറ്റാകുന്നില്ലെന്ന് വേണം പറയാന്‍. ഇവര്‍ ഇന്ത്യന്‍ കള്‍ച്ചര്‍ എന്ന് പറയുന്നത് എന്ത് കള്‍ച്ചറിനെയാണ് ? ബ്രിട്ടീഷുകാര്‍ വന്നതിന് ശേഷമാണ് ശരിക്കും ഹോമോഫോബിയ എന്ന ആശയം തന്നെ ഇന്ത്യയില്‍ വന്നത്.

ഇന്ത്യ ഇന്ന് പൊന്ന് പോലെ കൊണ്ടു നടക്കുന്ന സെക്ഷന്‍ 377 പോലും ബ്രീട്ടിഷുകാര്‍ അടിച്ചേല്‍പ്പിച്ചതാണ്. അപ്പോള്‍ ബ്രിട്ടീഷുകാര്‍ അടിച്ചേല്‍പ്പിച്ചതിനെയാണോ ഇന്ത്യന്‍ സംസ്‌കാരമെന്ന് വിളിക്കുന്നത്? മാത്രമല്ല, കുടുംബമെന്നതിന് ഒരു നിർവചനം കൊടുക്കുന്നുണ്ടല്ലോ, അമ്മ- അച്ഛന്‍- കുട്ടികള്‍ എന്ന്. ഫാമിലിയെന്നത് സുരക്ഷിതമായൊരിടമെന്നാണല്ലോ പറയുന്നത്. കുറേപ്പേര്‍ക്ക് അത് സേഫാണ് എന്നാണ് തോന്നുന്നത്. അതിനെ ഞങ്ങള്‍ ചോദ്യം ചെയ്യണില്ല. പക്ഷേ ഈ അമ്മ- അച്ഛന്‍- കുട്ടികള്‍ എന്ന സംവിധാനത്തില്‍ ഞാന്‍ സേഫാകുമെന്ന് കരുതുന്നില്ല. ഇതില്‍ താത്പര്യമില്ലാത്തവര്‍ എന്തു ചെയ്യും? അതും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമോ.? ഞാന്‍ ഇപ്പോള്‍ ഹെട്രോ ആയിട്ടുള്ളൊരാളെ കല്യാണം കഴിച്ചു കുട്ടിയാകുമെന്നിരിക്കട്ടെ അവിടെ ഞാന്‍ ഞാനല്ല.

ജനങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന ജനാധിപത്യ രാജ്യമെന്നാണല്ലോ വാദം അതുകൊണ്ട് തന്നെ അതെനിക്കൊരു കുടുംബവുമല്ല. ഇവിടെ ഞങ്ങളെ സ്വീകരിക്കുകയും ഞങ്ങളില്‍ വിശ്വാസം അർപ്പിക്കുകയുമാണു വേണ്ടത്‌. അമ്മയും അമ്മയും അച്ഛനും അച്ഛനുമുള്ള കുടുംബങ്ങളുണ്ടായാല്‍ എന്താണ് പ്രശ്‌നം?. ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടത് പടച്ചുവെച്ച കുടുംബം എന്ന സങ്കല്‍പത്തെയാണ്. ഈ സങ്കല്‍പത്തില്‍ നിന്നാണ് പല കാര്യങ്ങളും കെട്ടിപ്പടുത്തിരിക്കുന്നത്. അതിപ്പോള്‍ പാട്രിയാര്‍ക്കി ആവട്ടെ, മതം- ജാതി എന്തുമാവട്ടെ എല്ലാം വരുന്നത് ഈ ആശയത്തിൽനിന്നു തന്നെയാണ്. ആ ആശയത്തെ എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തുന്ന പ്രവണതയാണ് കണ്ടുവരുന്നത്. എതിര്‍ത്തു പോരാടാതെയല്ലാതെ വേറെ വഴിയില്ല.

സെയിം സെക്‌സ് മാര്യേജ് നടപ്പാക്കുകയെന്നതില്‍ മാത്രം ഒതുങ്ങതല്ല LGBTQIA+ പോരാട്ടങ്ങള്‍. ജോലിയിലും അക്‌സപ്പ്ടന്‍സിലുമൊക്കെ ഇവര്‍ ഇന്നും അവഗണന നേരിടുന്നുണ്ട്. നമ്മുടെ ഏറ്റവും വലിയ പ്രശ്‌നം വിവാഹത്തിനുള്ള അവകാശമാണെന്ന് മാത്രം പറയുന്നത് ശരിയല്ല. സെയിം സെക്‌സ് വിവാഹങ്ങള്‍ അംഗീകരിച്ചാലും ക്വീര്‍ പോരാട്ടങ്ങള്‍ പൂര്‍ണതയിലേക്കെത്തി എന്നു പറയുന്നത് ശരിയല്ല. കണ്‍വേര്‍ഷന്‍ തെറാപ്പി പോലുള്ള നീചമായ കുറേയേ ആശയങ്ങള്‍ നിര്‍ത്തിക്കാനുള്ള സപ്പോര്‍ട്ടാണ് പ്രതീക്ഷിക്കുന്നത്. അവഗണനകള്‍ മൂലം വീട് വിട്ടിറങ്ങുന്നവരെ സാമ്പത്തികമായും മാനസികമായും സപ്പോര്‍ട്ട് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ചെറുതാണെങ്കില്‍ പോലും നൂറ്റാണ്ടുകളായി ജീവനും ജീവിതവും കൊടുത്ത് നേടിയെടുക്കാന്‍ ശ്രമിച്ച കാര്യങ്ങള്‍ സെയിം സെക്‌സ് വിവാഹത്തിനുള്ള അവകാശങ്ങളില്‍ മാത്രം ഒതുങ്ങി പോകരുതെന്ന് മാത്രം''.

(പൊന്നു ഇമ)

സ്വവർഗാനുരാഗം പാരമ്പര്യ വിരുദ്ധമാണെന്ന് ആര് പറഞ്ഞു? | പരമ്പര രണ്ടാം ഭാഗം

അടിച്ചമർത്തലിനെതിരേ ജാഗ്രത പാലിക്കണം

ആദി

''ഇന്ത്യയില്‍ ക്വീര്‍ മൂവ്‌മെന്റ് അതിന്റെ ആദ്യപകുതി പിന്നിടുന്നത് ഐ.പി.സി. 377-നെ ചുറ്റിപ്പറ്റിയുള്ള നിയമപോരാട്ടങ്ങളിലൂടെയാണ്. 1990 മുതല്‍ 2018 വരെ വലിയൊരു നിയമപോരാട്ടാമാണ് നടന്നത്. ഒടുവില്‍ 2018-ല്‍ അനുകൂലമായ സുപ്രീം കോടതി വിധി വരികയും ചെയ്തു. 2018-ന് ശേഷം കമ്മ്യൂണിറ്റിക്കുള്ളില്‍ ഏറ്റവും അധികം നടന്നത് വിവാഹാവകാശത്തെ പറ്റിയുള്ള ചര്‍ച്ചകളായിരുന്നു.

സ്വവര്‍ഗവിവാഹത്തെ എതിര്‍ത്തുകൊണ്ടുള്ള നിലപാട് കേന്ദ്രം വ്യക്തമാക്കുന്നത് ഇതാദ്യത്തെ തവണയല്ല. അതേസമയം 2018-ലെ വിധി ഒട്ടും പ്രതീക്ഷിച്ചതായിരുന്നില്ല. മോദി ഗവണ്‍മന്റ് ആ വിഷയത്തില്‍ ഏറെക്കുറെ മൗനം പാലിച്ചു. മോദി ഗവണ്‍മെന്റ് ആദ്യ പകുതികളില്‍ തന്നെ ക്വീര്‍ വിഷയങ്ങളെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഫയര്‍ എന്ന ചിത്രം തീയേറ്ററില്‍ വന്നപ്പോള്‍ തീയേറ്റര്‍ ആക്രമിച്ച് അസഹിഷ്ണുത കാണിച്ച പാരമ്പര്യമുള്ള ഒരു കൂട്ടര്‍ ഇത്രയും സുപ്രധാനമായ വിധി 2018-ല്‍ ഉണ്ടായപ്പോള്‍ പതുങ്ങിയതിന്റെ ലക്ഷ്യം കുറച്ച് കാലങ്ങളായി മനസ്സിലാകുന്നുണ്ട്. കേരളത്തിന് പുറത്തുള്ള മെയിന്‍ സ്ട്രീം ക്വീര്‍ മൂവ്‌മെന്റുകള്‍ ഞങ്ങള വിമോചിപ്പിച്ച മോദിക്ക് നന്ദിയെന്ന് പ്രൈഡ് മാര്‍ച്ചുകളില്‍ പ്ലക്കാർഡുകൾ പിടിച്ച് നടക്കുന്നത് കാണാം. ഇത് ക്വീര്‍ മൂവ്‌മെന്റുകളിലെ ഒരു വലതുപക്ഷ സ്വഭാവത്തിന്റെ ഉദാഹരണമാണ്. ഇതുകൊണ്ട് തന്നെ കേന്ദ്ര ഗവണ്‍മെന്റ് ഈ വിഷയത്തില്‍ എന്ത് നിലപാടെടുത്താലും ഞെട്ടാനൊന്നുമില്ല. അവര്‍ നാളെ സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ചാലും അതിശയമില്ല.

2018-ന് ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച നടന്നത് വിവാഹവകാശത്തിനാണെന്ന് സൂചിപ്പിച്ചിരുന്നല്ലോ. ശരിക്കും ആരുടെ പരിഗണനയിലാണ് വിവാഹം അടിയന്തരമായി പരിഗണിക്കേണ്ട വിഷയമാകുന്നത്? ഞാനൊരു ക്വീറായ മനുഷ്യനാണ്. അപ്പര്‍ കാസ്റ്റ് പ്രിവിലേജൊന്നുമില്ലാത്ത ക്ലാസ്സ് സിസ്റ്റത്തില്‍ വളരെയധികം താഴെ തട്ടില്‍ കിടക്കുന്ന വ്യക്തിയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനാമായി പരിഹരിക്കപ്പെടേണ്ട വിഷയമല്ല ഇത്. വിവാഹാവകാശത്തിന് വേണ്ടിയുള്ള നിയമപോരാട്ടത്തിന് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ആരാണെന്ന് ശ്രദ്ധിച്ചാല്‍ മതി. വിവാഹത്തിന് വേണ്ടിയുള്ള അവകാശമോ അതിന്റെ സമരമോ എന്റെ പരിഗണനയിലില്ല. അത് ചിലപ്പോള്‍ എന്റെ ഏറ്റവും ഒടുവിലത്തെ പ്രയോറിറ്റിയാകാം.

പൊതുവേ ക്വീര്‍ മുവ്‌മെന്റുകള്‍ ഇന്ത്യയില്‍ വളരെ എലൈറ്റ് സ്വഭാവമുള്ളതാണ്. നവ് തേജ് ജോഹറിനെ പോലുള്ള, സാമൂഹികമായി സാമൂഹികയമായി ഉയര്‍ന്നു നില്‍ക്കുന്നവരാണ് 2018-ലെ കേസുകളില്‍ നിറഞ്ഞ് നിന്നത്. 1990 മുതലുള്ള സെക്‌സ് വര്‍ക്കേഴ്സായിട്ടുള്ള ട്രാന്‍സായിട്ടുള്ള മനുഷ്യരുടെ ഒച്ചകളെ മായ്ച്ചു കളഞ്ഞിട്ടാണ് ഇത് സംഭവിച്ചത്. 90 മുതല്‍ താഴെക്കിടയിലുള്ള മനുഷ്യരുടെ വലിയ പോരാട്ടചരിത്രം, എയിഡ്‌സ് ബാധിതരുടെ സമരം ചരിത്രം, സെക്‌സ് വര്‍ക്കർമാരുടെ ചരിത്രം എല്ലാം മായ്ച്ച് വളരെ എലൈറ്റായിട്ടുള്ള ഒരു വിഭാഗം ക്വീര്‍ മനുഷ്യര്‍ മുഖ്യധാരയിലേക്ക് ഉള്‍ച്ചേരുന്നത്. ഒരിക്കലും ആ വിധിയും അതിനെ ചുറ്റിപ്പറ്റിയുള്ള ആഘോഷങ്ങളുടെ തെറ്റാണെന്ന് ഞാന്‍ പറയില്ല. എന്നെ സംബന്ധിച്ചിടത്തോളം, വിവാഹത്തേക്കാള്‍ ശ്രദ്ധയും ഊന്നലും നല്‍കേണ്ട ഒരുപാട് പ്രശ്നങ്ങള്‍ നമുക്കിടയിലുണ്ട്. എത്ര മനുഷ്യരാണ് തെരുവില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതരാകുന്നത്? എത്ര മനുഷ്യരാണ് തെരുവില്‍ ക്രൂരമായി കൊല്ലപ്പെടുന്നത്? എത്ര മനുഷ്യര്‍ക്കാണ് പൗരത്വം നിഷേധിക്കപ്പെട്ടത്?

ആരോഗ്യ പരിരക്ഷ, ജോലി,പാര്‍പ്പിടം, സംവരണം തുടങ്ങിയവയ്ക്കുള്ള പരിഹാരമാണ് ഉടന്‍ വേണ്ടത്. ഇപ്പോള്‍ പോലും ഗതികേട് കൊണ്ട് 50 രൂപയ്ക്കും നൂറ് രൂപയ്ക്കും സെക്‌സ് വര്‍ക്ക് ചെയ്യേണ്ട അവസ്ഥ ക്വീര്‍ കമ്മ്യൂണിറ്റിയിലെ പലര്‍ക്കുമുണ്ടാകുന്നു. സ്വീറ്റ് മരിയയുടെയും ശാലുവിന്റെയും ഗൗരിയുടെയും ഓര്‍മ്മകള്‍ നമുക്ക് നമ്മുടെ മുന്നോട്ടുള്ള പോക്കിന് ഊര്‍ജമാകേണ്ടതുണ്ട്. ആ കേസുകളില്‍ ഇന്നും അന്വേഷണമുണ്ടായിട്ടില്ല.. പോലീസിന്റെ ക്രൂരത, തൊഴിലില്ലായ്മ, ആരോഗ്യരംഗത്ത് നേരിടേണ്ടി വരുന്ന വിവേചനങ്ങള്‍, താമസിക്കാനൊരിടം ലഭിക്കാത്ത അവസ്ഥ, പ്രായമായ ക്വീര്‍ മനുഷ്യരുടെ അവസ്ഥ ഇതൊക്കെയാണ് ശരിക്കും പ്രധാനമായും പരിഗണിക്കേണ്ടത്. ഒരു പ്രധാനപ്പെട്ട മൂവ്‌മെന്റ് എന്ന രീതിയില്‍ ഏതെങ്കിലും ചില വ്യക്തിക്കള്‍ക്ക് ലാഭമുണ്ടാക്കുന്ന സമരങ്ങളെയാണോ നമ്മള്‍ കേന്ദ്രത്തില്‍ നിലനിര്‍ത്തേണ്ടത്, അല്ലെങ്കില്‍ മൊത്തം മനുഷ്യരുടെയും കുറേക്കൂടി മെച്ചെപ്പെട്ട ജീവിതത്തെ ലക്ഷ്യം വെച്ചു കൊണ്ടാണോ നമ്മള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നതാണ് ചോദ്യം. വിവാഹത്തിനു വേണ്ടിയുള്ള നിയമപോരാട്ടങ്ങളെ അനുകൂലിക്കുകയും കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളെയൊക്കെ ഞാന്‍ എതിര്‍ക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, അടിസ്ഥാനപരമായി വേണ്ട ആവശ്യങ്ങളൊന്നും മുഖ്യധാരയ്ക്ക് പ്രിയപ്പെട്ടതാകുന്നില്ല. അതിലെ പൊള്ളത്തരം ചര്‍ച്ചയാകേണ്ടതുണ്ട്.

വിവാഹത്തിന് വേണ്ടി ആഗ്രഹിക്കുന്ന കമ്മ്യൂണിറ്റിയിലെ ആളുകള്‍ അതിനെ ഒരു പ്രിവിലേജായാണ് കാണുന്നത്. വിവാഹം കഴിക്കുന്നതോടെ പല സ്ഥലങ്ങളിലേക്കും പ്രവേശനം ലഭിക്കുന്നു. പാര്‍ട്ടണറെ കൂടി ജോയിന്റ് അക്കൗണ്ടില്‍ ജോയിന്‍ ചെയ്യിപ്പിക്കാനാകുന്നു. സ്വത്തവകാശം പോലുള്ള കുറേയേറെ അവകാശങ്ങള്‍ ലഭിക്കുന്നു. വിവാഹം കഴിച്ചാല്‍ മാത്രമേ ഇത്തരം അടിസ്ഥാനപരമായ അവകാശങ്ങള്‍ കിട്ടൂ എന്ന അവസ്ഥയെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്. മിശ്രവിവാഹമെന്നത് പവിത്രമായി കാണുന്ന പലരുമുണ്ട്, അതൊക്കെ അവരുടെതായ കാര്യമാണ്. ഒരു കമ്മ്യൂണിറ്റിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ നമ്മുടെ പോരാട്ടാങ്ങളിലൂടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളെയല്ലേ ഉയര്‍ത്തിക്കാട്ടേണ്ടത്. പക്ഷേ ഇതൊക്കെ കൊണ്ട് കേന്ദ്രമെടുത്ത നിലപാട് ശരിയാണെന്നൊന്നും ഞാന്‍ പറയില്ല. അങ്ങേയറ്റം എതിര്‍ക്കുക തന്നെയാണ് ചെയ്യുന്നത്. ഈ വിഷയങ്ങളില്‍ വളരെ കൗശലപൂർവമാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. 2018-ലെ വിധി വരുന്ന സമയം മൗനം പാലിച്ചവര്‍ ഇപ്പോള്‍ വീണ്ടും ശക്തിയോടെ, എതിര്‍പ്പോടെ മുന്നോട്ട് വന്നിരിക്കുന്നു. ക്വീര്‍ കമ്മ്യൂണിറ്റി കുറച്ച് കൂടി സംഘടിക്കപ്പെട്ടുവെന്ന ബോധത്തോടെയാണ് കേന്ദ്രം അടിച്ചമര്‍ത്തല്‍ മുറയുമായി ഇറങ്ങിയിരിക്കുന്നത്. ഇതിലൊക്കെ ജാഗ്രത പുലര്‍ത്തുകയും വേണം. അതേസമയം, ഏറ്റവും അത്യാവശ്യമായിട്ടുള്ള കാര്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുകയും വേണം''.

(ആദി, എഴുത്തുകാരൻ ക്വീർ ആക്ടിവിസ്റ്റ് )

പൈതൃകത്തിൽ നിലനിന്നിരുന്നത്; ആധുനികകാലത്ത് എന്തിന് എതിർക്കണം സ്വവർഗ വിവാഹത്തെ? | പരമ്പര മൂന്നാം ഭാഗം

ഇത് സമൂഹത്തിനുള്ള തിരിച്ചടി

മൈത്രേയൻ

''ജനാധിപത്യത്തിന് തീർത്തും നിരക്കാത്ത കാര്യമാണ് കേന്ദ്ര ഗവണ്മെന്റ് ചെയ്തിരിക്കുന്നത്. ഒരു കണക്കിന് പറഞ്ഞാൽ പ്രാകൃതമായ ലോകത്തേക്ക് ഒരു രാജ്യത്തിനെ വീണ്ടും തിരിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്ന ഭരണ സംവിധാനം അത്തരത്തിൽ ഒര നിലപാടെടുത്തതിൽ അതിശയിക്കേണ്ടതായി ഒന്നുമില്ല.അതങ്ങനെ തന്നെ സംഭവിക്കുമെന്നു പ്രതീക്ഷിക്കേണ്ടതാണ്. ഇന്ത്യയിൽ ആണും പെണ്ണും മാത്രമല്ല ഉള്ളതെന്നതിന് ഏറ്റവും വലിയ ഉദ്ദാഹരണമാണ് മഹാഭാരതത്തിലെ ശിഖണ്ഡി. അവരോടൊക്കെ ഏറ്റവും നികൃഷ്ടമായ രീതിയിലാണ് ആളുകൾ പെരുമാറിയിരുന്നതും. അവരോടു വലിയ വിവേചനം കാണിച്ചിരുന്നുവെന്നും അറിയുന്നൊരു സമൂഹം അല്ലേ? ഹിജിഡകൾ ഉണ്ടെന്നുള്ള കാര്യം അറിയുന്നവർ അല്ലെ? അറിഞ്ഞുകൂടാത്തവർ പോലുമല്ലല്ലോ. അവരെ വിവേചനത്തിലൂടെ മാറ്റിനിർത്തി ഉപദ്രവിച്ചിരുന്ന ഒരു സമൂഹമാണിത്. ആ പാരമ്പര്യത്തിൽ നിൽക്കുന്ന ഒരു സാമൂഹിക രാഷ്ട്രിയ നിലപാടുള്ള രാഷ്ട്രിയ പാർട്ടിക്ക് അത്തരത്തിലുള്ള ഉത്തരങ്ങൾ കൊടുക്കുന്നതാണ് ബാധ്യത. ആധുനിക ജനാധിപത്യ ബോധത്തിനോ ഇന്ത്യൻ ഭരണഘടനക്കോ നിരക്കുന്നതല്ല ഇത്.

ജനാധിപത്യം ആഴത്തിലും പരപ്പിലും ഉണ്ടാകുന്നതിനു വേണ്ടിയാണു ഓരോ വർഷം കഴിയുമ്പോഴും ചില കാര്യങ്ങൾ റിവ്യൂ ചെയ്യുന്നത്. അത്തരത്തിൽ റിവ്യൂ ചെയ്ത് മുന്നോട്ട് കൊണ്ടു വരേണ്ട കാര്യങ്ങളെ വീണ്ടും വലിച്ച് പുറകോട്ടിടുന്ന പ്രവണതയെ എന്താണ് വിളിക്കേണ്ടത്‌? പ്രാകൃതമെന്നാണ്‌ ഈ അവസ്ഥയെ വിശേഷിപ്പിക്കേണ്ടത്‌. ജനാധിപത്യത്തിനകത്ത് ഓരോ ആളും പ്രധാനപ്പെട്ടവരാണ്. രാഷ്ട്രീയമായിട്ട് പറഞ്ഞാൽ സമൂഹത്തിലെ എതുതരം ആളുകളെയും- അത് ഏതു കമ്മ്യൂണിറ്റിയോ ആകട്ടെ- ആ ആളുകൾക്ക് ജീവിച്ചു പോകുന്നതിനുള്ള എല്ലാ ഇടങ്ങളും ഒരുക്കിക്കൊടുക്കാൻ ബാധ്യതയുണ്ട് ഒരു ജനാധിപത്യ സമൂഹത്തിന്. അവസാനത്തെ ആളും പ്രധാനമാണെന്ന് കാണുന്നതാണ് ജനാധിപത്യം. അല്ലാതെ, ഞങ്ങൾ കുറച്ചു പേർ മാത്രം ലോകത്തിൽ മതിയെന്ന് തീരുമാനിക്കുന്ന യുക്തിക്കുള്ളിലല്ലത്. പിന്തിരിപ്പിക്കാനായിട്ടുള്ള നിലപാടാണ് ഗവണ്മെന്റിനുള്ളത്. ഇത് അപ്രതീക്ഷിതമല്ല. ശരിക്കു പറഞ്ഞാൽ കോടതിക്ക് അകത്ത് എതിർക്കാവുന്നതേയുള്ളൂ. ഇലക്ഷനിൽ തോൽപ്പിച്ച് വേറെ ആളെ വരുത്തുകയെന്നതാണ് ജനാധിപത്യത്തിന്റെ വഴി.

ഹോമോ സെക്ഷ്വാലിറ്റി പണ്ട് മുതൽക്കേ ഇന്ത്യൻ സമൂഹത്തിലുണ്ടായിരുന്നു. ഈ വിവേചനങ്ങളും ഇത്തരത്തിലുള്ള ആളുകളും ഇല്ലെങ്കിൽ കമ്മ്യൂണിറ്റി ഉണ്ടാകുമോ? മാത്രല്ല കഥകൾ എങ്ങനെയാണു ഉണ്ടായത്? അയ്യപ്പന്റെ കഥയുണ്ടാക്കിയത് എങ്ങനെയാണ്? അതൊന്നും അങ്ങനെയല്ലെന്ന് നമ്മൾ കാണേണ്ട കാര്യമില്ല. അയ്യപ്പന്റെ കഥ പറയാനായിട്ട് അവർ തയ്യാറായില്ല. അങ്ങനെയൊക്കെ ഒരു മിത്തുണ്ടാക്കാനായിട്ട് അവർക്ക് കഴിഞ്ഞില്ലേ? അതു മാത്രമല്ല, എത്രയോ സ്ഥലങ്ങളിൽ എത്രയോ ചിത്രങ്ങൾ വരച്ചുവെച്ചിട്ടുണ്ട് അതുപോലെ ശില്പങ്ങൾ ഉണ്ടാക്കിവെച്ചിട്ടുണ്ട്. ഖജ്​രാഹോ തന്നെ അതിന് ഉത്തമോദാഹരണമാണ്. ഹോമോ സെക്ഷ്വാലിറ്റി ഒരു ഓറിയന്റേഷനാണ്. ആളുകൾക്ക് ഇണകളാണുള്ളത്, ഇഷ്ടമുള്ളർ തമ്മിൽ വ്യത്യാസങ്ങളില്ലാതെയാണ് ബന്ധങ്ങളുണ്ടാകുന്നത്. ലോകത്തിലെ എല്ലാ ബന്ധങ്ങളും കുഞ്ഞിന് വേണ്ടി മാത്രമാണോ? ലൈംഗികത എന്നുള്ളത് കുട്ടി ഉണ്ടാക്കാൻ മാത്രമായിട്ടാണെന്ന് വിചാരിക്കുക എന്നു പറയുന്നതുതന്നെ അസംബന്ധമല്ലേ.

മനുഷ്യർ തമ്മിൽ മാത്രമല്ലല്ലോ എത്രയോ ജീവികൾക്ക് അകത്തു തന്നെ ഹോമോ സെക്ഷ്വാലിറ്റിയുണ്ട്. ഇതൊക്കെ അറിയുന്ന കാലമാണ്. ഇവിടുത്തെ പ്രശ്‌നം ഹോമോ സെക്ഷ്വാലിറ്റിയോ ഹെട്രോ സെക്ഷ്വാലിറ്റിയോ അല്ല, വിവേചനത്തിന്റെ പ്രശ്‌നമാണ്. മനുഷ്യരെ വേർതിരിക്കുന്നത് ശരിയല്ല. അവർ ഉണ്ടായി, അവർ അങ്ങനെ ആയിരിക്കുന്നു എന്നത് അക്സെപ്റ്റ് ചെയ്യാൻ പഠിക്കുന്ന ആധുനിക ജനാതിപത്യ ബോധമാണ് മനുഷ്യന് വേണ്ടത്. അതുകൊണ്ടാണ് പണ്ട് വികലാംഗരെന്ന് വിളിച്ചു കൊണ്ടിരുന്നവരെ ഇന്ന് ഭിന്നശേഷികാരെന്ന് വിളിക്കുന്നത്. വിവേചനം അവസാനിപ്പിക്കാനാണ് നമ്മൾ ശ്രമിക്കുന്നത്. വിവേചനം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന സമൂഹത്തിനു ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്തരത്തിലുള്ള നിലപാട്.''

(മൈത്രേയൻ\സാമൂഹിക പ്രവർത്തകൻ)

ഹോമോസെക്ഷ്വാലിറ്റി പണ്ടേയുണ്ട്, എല്ലാ ജീവികളിലുമുണ്ട്

ശ്രുതി സിതാര

''ഇന്ത്യൻ സമൂഹത്തിന് വിവാഹമെന്ന സങ്കൽപ്പത്തിൽ ഒരുപാട് തെറ്റിദ്ധാരണകളുണ്ട്. കുറെയേറെ സ്റ്റീരിയോ ടൈപ്പായിട്ടുള്ള കാര്യങ്ങൾ അവർ ധരിച്ച് വച്ചിട്ടുണ്ട്. ഒരു വലിയ വിഭാഗം ആളുകൾക്ക് അതുതന്നെയാണ് ശരി എന്നൊരു വാദവുമുണ്ട്. ഹെട്രോ നോർമൽ സമൂഹത്തിന്റെ നിയമങ്ങൾ അന്ധമായി വിശ്വസിക്കുന്നവരുണ്ട്. ഇത്തരം കാര്യങ്ങൾ നമ്മളുടെ മുതു മുത്തശ്ശൻമാർ പിന്തുടർന്ന് വന്ന രീതിയാണ്. അവരെ തെറ്റ് പറയാൻ പറ്റില്ല. ആ സമയത്ത്‌ അങ്ങനെ ചെയ്യേണ്ടി വന്നിരുന്നു. കാരണം അവർക്ക് ഈ തലമുറയെ പോലെ വിദ്യാഭ്യാസം ഇല്ലായിരുന്നു. സ്വതന്ത്രമായി സംസാരിക്കാനും പങ്കുവെക്കുവാനും മനസ് തുറക്കാനുമൊക്കെ സജ്ജീകരണങ്ങളുമില്ലായിരുന്നു. ഇപ്പോൾ എല്ലാ മേഖലയിലും മുന്നേറ്റവും ശാസ്ത്രത്തിൽ പുതിയ കണ്ടുപിടുത്തങ്ങുളും ഉണ്ടാകുന്നു. ഓരോ കാര്യങ്ങളും മാറ്റി എഴുതുന്നു. അത്തരത്തിൽ മാറ്റി എഴുതപ്പെടേണ്ട ഒരു കാര്യം കൂടിയാണ് വിവാഹവുമായി ബന്ധപ്പെടുന്ന നിയമവും നിയന്ത്രണങ്ങളും.

ആളുകളുടെ കണ്ണിൽഹോമോ സെക്ഷ്വൽ, LGBTQIA+ ആളുകളെല്ലാം എന്തിനോ വേണ്ടി വേഷം കെട്ടി നടക്കുന്നുവരാണെന്ന സദാചാരം ഇന്നും നിലനിൽക്കുന്നുണ്ട്. കൃത്യമായി സെക്സ് ആന്റ് ജെൻഡറിനെ കുറിച്ച് വിദ്യാഭ്യാസം കിട്ടാത്ത ആളുകളും നമുക്ക് ചുറ്റുമുണ്ട്. ജെൻഡർ വൈവിധ്യങ്ങളെ പറ്റിയുള്ള അറിവ് ജനങ്ങൾക്കില്ല. നെൽസൺ മണ്ടേല പറയുന്നത് പോലെ എജ്യൂക്കേഷൻ ഈസ് ദി മോസ്റ്റ് പവർഫുൾ വെപ്പൺ ഇൻ ദ വേൾഡ്. അതില്ലാത്തവരായ ഉന്നതങ്ങളിലുള്ളവരാണ് നിയപരമയി നിലനിൽക്കുന്ന രീതിയിൽ ഇതിനെ സ്വീകരിക്കാർ തയ്യാറാകാത്തത്. ഇതൊക്കെ സംസ്‌കാരത്തിന് എതിരാണെന്ന് വാദിക്കുന്നതും. ഇതൊക്കെ ഈ തലമുറ തിരിച്ചു സംസാരിക്കുബോൾ മാറിമറിയേണ്ട ഒന്നുതന്നെയാണ്. ഇപ്പോഴെങ്കിലും ഹോമോസെക്ഷ്വൽ വിവാഹങ്ങൾ നിയമപരമായില്ലെങ്കിൽ ഇന്ത്യൻ സമൂഹത്തിന് തന്നെ നാണക്കേടാണ്. മറ്റു പല രാജ്യങ്ങളും ഇത് മുൻപേ നിയമവിധേയമാക്കിയിട്ടുണ്ട്. നമ്മൾ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന സമൂഹമല്ലേ? പൂർണമായും വികസിക്കണമെങ്കിൽ ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണ്.

ഞാൻ ഒരു പാൻ സെക്ഷ്വൽ ആയിട്ടുള്ള വ്യക്തിയാണ്. ഞാൻ എന്റെ പങ്കാളിയുമായി ഒരു വർഷമായി ലിവിംഗ് റിലേഷനിലുമാണ്. നിയമപരമായി ശക്തി ലഭിക്കണമെങ്കിൽ വിവാഹത്തിന് തയ്യാറാകണം. നമ്മളെ സംബന്ധിച്ച് അത് സംഭവിച്ച് കഴിഞ്ഞാലൊരു ഹാപ്പി മൂവ്മെന്റ് തന്നെയായിരിക്കും. അങ്ങനെ ചെയ്തു കഴിഞ്ഞാലും നമ്മൾ എപ്പോഴും ഉണ്ടാകും എന്നൊരു കോൺട്രാക്ട് അല്ല. അതൊരു അവകാശമാണ്. ഹെട്രോ ആയിട്ടുള്ള ആളുകൾക്ക് കിട്ടുന്ന അതേ അവകാശം ഇവർക്കും കിട്ടണം. വിവാഹമെന്ന് പറയുന്നത് നിയമപരമായ പരിരക്ഷയായിട്ടാണ് ആളുകൾ കണക്കാക്കുന്നത്. ആ ഒരു സംരക്ഷണം എല്ലാ വിഭാഗത്തിലുള്ള ആളുകൾക്കും വേണം എന്ന് ആഗ്രഹിക്കുന്നതിൽ ഒരു തെറ്റുമില്ല. ലിവിംഗ് ടുഗെദർ കുടുംബമായി കണക്കാക്കണമെന്ന്‌ കോടതി പറഞ്ഞിട്ടുണ്ട്. LGBTQAI+ കമ്മ്യൂണിറ്റിയിൽ തന്നെ ട്രാൻസുകളായ വ്യക്തികളുടെ അവകാശങ്ങൾക്ക് വരുന്ന പല ബില്ലുകൾക്കും തടിയിടാറുണ്ട്. നമ്മുടെ പുരാണങ്ങളിൽ തന്നെയൊക്കെ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ഇടമുണ്ടായിരുന്നു. ഇതിനെതിരെ സംസാരിക്കുന്നവർ കണ്ടില്ലെന്ന് നടിക്കുന്നൊരു കാര്യമാണ്. തുടക്കം മുതലേ ഹോമോ സെക്ഷ്വാലിറ്റിയുണ്ട്. മനുഷ്യരിൽ മാത്രമല്ല എല്ലാ ജീവജാലങ്ങളിലുമുണ്ട്. ഇത് ശാസ്ത്രീയമായി തെളിയിക്കെപ്പെട്ടതാണ്. വളരെ പ്രകൃതിദത്ത പ്രക്രിയയുമാണ്. പറഞ്ഞ് പറഞ്ഞാണ് ഇതിനെ അസ്വാഭാവികമാക്കി മാറ്റിയത്.''

(ശ്രുതി സിതാര\മിസ്സ് ട്രാൻസ്സ് ഗ്ലോബൽ മോഡൽ LGBTQIA+ റൈറ്റ്സ് ആക്ടിവിസ്റ്റ്)

Content Highlights: same sex marriage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nh
Premium

9 min

ഉയരാതെ ആറ് വരി ഉയരപ്പാത; അരൂര്‍ മുതല്‍ കടമ്പാട്ടുകോണം വരെ സംഭവിച്ചതെന്ത്? | പണി തീരുന്ന പാത 04

Aug 10, 2023


NH 66
Premium

6 min

ഇടപ്പള്ളിയില്‍ മെട്രോയുടെ മുകളിലോ ദേശീയപാത?; മധ്യകേരളത്തിൽ മന്ദഗതി | പണി തീരുന്ന പാത 03

Aug 9, 2023


mayakkazhchayude maraka lokam
Premium

10 min

ലക്ഷങ്ങൾ സമ്പാദിക്കുന്ന ബാലൻ; സ്ട്രീമേഴ്സിന് പണം നൽകി കുട്ടികൾ; ഒന്നുമറിയാതെ രക്ഷിതാക്കൾ| പരമ്പര 03

Aug 2, 2023


Most Commented