'എനിക്ക് ടെക്‌സ്റ്റൈല്‍സില്ല, പണവും കിട്ടിയിട്ടില്ല; എന്റെ പരസ്യം കണ്ടാരും റമ്മി കളിക്കല്ലേ'


കെ.പി നിജീഷ് കുമാർ nijeeshkuttiadi@mpp.co.inസാധാരണക്കാരന്‍ അഭിനയിച്ച പരസ്യമെന്നത് കൊണ്ടു തന്നെ ഇതിന് വലിയ പ്രചാരണം കിട്ടിയെങ്കിലും പരസ്യം കണ്ട് ആരും കളിക്കിറങ്ങരുതെന്ന് ഉപദേശിക്കുകയാണ് പ്രതീഷ് കുമാര്‍.

പ്രതീഷ് കുമാർ അഭിനയിച്ച പരസ്യത്തിൽ നിന്ന്

ന്റെ പേര് പ്രതീഷ് കുമാര്‍ പാലക്കാട് എലപ്പുള്ളിയാണ് സ്വദേശം, ഞാനൊരു ടെക്‌സ്റ്റെയില്‍ ഷോപ്പ് നടത്തുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ റമ്മി സര്‍ക്കിളില്‍ റമ്മി കളിക്കുന്നുണ്ട്. ഏകദേശം ഒരു ലക്ഷം രൂപയിലടുത്ത് ഞാന്‍ നേടിക്കഴിഞ്ഞു. എന്നെ പോലെ നിങ്ങളും കളിച്ചുകൊണ്ടേയിരിക്കുക.

കേരളത്തില്‍ റമ്മി ടൂര്‍ണമെന്റിന്റേതായി വന്ന ആദ്യ പരസ്യങ്ങളിലൊന്നായിരുന്നു ഇത്. എന്നാല്‍ പരസ്യത്തിനപ്പുറം തനിക്ക് ടെക്‌സ്റ്റെയില്‍ ഷോറൂമില്ലെന്നും ഞാനൊരു റമ്മി പ്ലയറല്ലെന്നും റമ്മി കളിച്ച് ആദ്യ ഘട്ടത്തില്‍ ബോണസായി കിട്ടിയ 7000 രൂപയല്ലാതെ ഒരു പണമൊന്നും തനിക്ക്കിട്ടിയിട്ടില്ലെന്നും പറയുകയാണ് പ്രതീഷ്.

സാധാരണക്കാരന്‍ അഭിനയിച്ച പരസ്യമെന്നത് കൊണ്ടു തന്നെ ഇതിന് വലിയ പ്രചാരണം കിട്ടിയെങ്കിലും പരസ്യം കണ്ട് ആരും കളിക്കിറങ്ങരുതെന്ന് ഉപദേശിക്കുകയാണ് പ്രതീഷ് കുമാര്‍. സാമ്പത്തിക ബുദ്ധിമുട്ട് കാലത്ത് എന്തെങ്കിലും ഒരു വരുമാനം എന്ന നിലയ്ക്കാണ് പരസ്യത്തില്‍ അഭിനയിച്ചത്. ഒരു ദിവസം ഫെയ്‌സ്ബുക്ക് നോക്കുന്നതിനിടെയാണ് റമ്മി സര്‍ക്കിളിന്റെ പോസ്റ്റ് വാളില്‍ കണ്ടത്. വെറുതെ കൗതുകത്തിന് ക്ലിക്ക്‌ചെയ്ത് കളിച്ചുനോക്കി. അതില്‍ 7000 രൂപ കിട്ടുകയും ചെയ്തിരുന്നു.ഇതിന് ശേഷം തന്നെ കമ്പനിയില്‍ നിന്നുള്ളവര്‍ വിളിക്കുകയും പരസ്യത്തില്‍ അഭിനയിക്കാമോ എന്ന് ചോദിക്കുകയുമായിരുന്നുവെന്ന് പറയുന്നു പ്രതീഷ്.

സിനിമാ താരങ്ങളൊക്കെ അഭിനയിക്കുന്ന പരസ്യം തനിക്ക് കിട്ടിയതില്‍ ഒരു നേട്ടമാണ് എന്ന് കരുതിയാണ് അഭിനിയിച്ചത്.ലേ മെറിഡിയന്‍ ഹോട്ടലില്‍ ഒരു ദിവസത്തെതാമസവും ഫുള്‍ ചെലവും പിന്നെ കമ്പനി കാര്‍ വന്ന് വീട്ടില്‍ നിന്ന് കൂട്ടികൊണ്ടുപോവുകയും തിരിച്ചിറക്കുകയും ചെയ്തു. ലേ മെറിഡിയനില്‍ താമസമെന്നതൊക്കെ തന്നെ പോലുള്ള സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെയാണ് പരസ്യത്തിലേക്കെത്തിയതെന്നു പറയുന്നു സ്പിന്നിംഗ് മില്‍ ജീവനക്കാരന്‍ കൂടിയായ പ്രതീഷ്.

ഒരു ടെക്‌സ്റ്റൈല്‍സ് സെറ്റിട്ട് അവര്‍ പറയുന്നത് പോലെ പറയാനായിരുന്നു ആവശ്യപ്പെട്ടത്. ഞാന്‍ അങ്ങനെ ചെയ്യുകയും ചെയ്തു. അതല്ലാതെ തനിക്ക് ടെക്‌സ്റ്റൈല്‍സ് ഒന്നുമില്ലെന്നും പ്രതീഷ് പറയുന്നു. പരസ്യത്തെ പരസ്യമായി മാത്രം കാണണം. ഇത്തരം പരസ്യം കണ്ടാരും കളിക്കാന്‍ ഇറങ്ങരുതെന്നും പ്രതീഷ് ഉപദേശിക്കുന്നുണ്ട്.സിനിമാ താരങ്ങള്‍ക്കൊക്കെ വലിയ പ്രതിഫലമാണ് പരസ്യത്തിനായി കിട്ടുന്നത്. പക്ഷെ തനിക്ക് കിട്ടിയത് പതിനായിരം രൂപ മാത്രമാണെന്നും പ്രതീഷ് പറയുന്നുണ്ട്.

സുപ്രീം കോടതി പറഞ്ഞു റമ്മി ഒരു കളിയാണ്, ചൂതാട്ടമല്ല

റമ്മി ഒരു കളിയാണ്, അതൊരു ചൂതാട്ടമല്ല എന്ന് പ്രഖ്യാപിച്ച സുപ്രീം കോടതിയുടെ 2015 ആഗസ്ത് മാസത്തിലെ വിധിയാണ് നിരോധനത്തിന് തടസ്സമാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.സുപ്രീംകോടതി ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍,എസ്.എ ബോബ്‌ഡേ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഓണ്‍ലൈന്‍ റമ്മി കമ്പനികള്‍ക്ക് പുതിജീവന്‍ നല്‍കിയത്. ഓണ്‍ലൈന്‍ റമ്മി കളിക്കുന്നത് ചൂതാട്ടമാണെന്ന് കാണിച്ച് 2012-ല്‍ മദ്രാസ് ഹൈക്കോടതി ഓണ്‍ലൈന്‍ റമ്മിയെ നിരോധിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു റമ്മി കമ്പനികള്‍ സുപ്രീംകോടതിയ സമീപിച്ചത്.

സുപ്രീംകോടതിയുടെ ഈ മുന്‍കാല വിധിയാണ് നിയമം കൊണ്ടുവരുന്നതില്‍ തടസ്സം നില്‍ക്കുന്നതെന്നാണ് അറിയുന്നത്. അതേസമയം ഗെയിം കമ്പനികള്‍ കോടതിയെ സമീപിച്ച് നിരോധനം റദ്ദാക്കാനുള്ള ഉത്തരവ് നേടുന്നതും നിരോധനത്തിന് തടസ്സമുണ്ടാക്കുന്നു. കേന്ദ്രത്തോട് ആവശ്യപ്പെട്ടാല്‍ കേരളത്തില്‍ മാത്രം നിരോധനം കൊണ്ടുവരിക എളുപ്പമാകില്ല.

നിരോധനം വീണ്ടും കേരളത്തിന്റെ സജീവ ചര്‍ച്ചയിലുണ്ടെങ്കിലും നിരോധനത്തിന് മുമ്പ് ശ്രമിച്ച കേരളം, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരിനൊക്കെ തിരിച്ചടിയാണ് കേസിലുണ്ടായത്.

കേരളത്തില്‍ 2021 ഫെബ്രുവരി മാസത്തിലാണ് ഓണ്‍ലൈന്‍ റമ്മി ഗെയിമുകള്‍ നിയമവിരുദ്ധമെന്ന് പറഞ്ഞ് സര്‍ക്കാര്‍ നിരോധിച്ചിരുന്നത്. പക്ഷെ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുകയായിരുന്നു. 1960 ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷന്‍ 14എയില്‍ ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയായിരുന്നു നിരോധനം.

1960 ലെ കേരള ഗെയിമിങ് നിയമത്തില്‍ ഓണ്‍ലൈന്‍ ഗാംബ്ലിങ്, ഓണ്‍ലൈന്‍ ബെറ്റിങ് എന്നിവ കൂടി ഉള്‍പ്പെടുത്തുന്നതില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് നിരോധനം വന്നത്.

ഓണ്‍ലൈന്‍ റമ്മിയും സമാനമായ ചൂതാട്ട പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന വെബ് പോര്‍ട്ടലുകള്‍ക്കെതിരെ ചലച്ചിത്ര സംവിധായകന്‍ പോളി വടക്കന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി നിര്‍ദേശം. ഈ കേസില്‍ വിവിധ ഓണ്‍ലൈന്‍ റമ്മി പോര്‍ട്ടലുകളുടെ ബ്രാന്റ് അംബാസഡര്‍മാരായ ഇന്ത്യന്‍ ക്രിക്കറ്റ് കാപ്റ്റന്‍ വിരാട് കോഹ്ലി, അഭിനേതാക്കളായ തമന്ന ഭാട്ടിയ, അജു വര്‍ഗീസ് എന്നിവര്‍ക്ക് നോട്ടീസും നല്‍കിയിരുന്നു. കേരളത്തിലെ നിലവിലുള്ള നിയമം അനുസരിച്ച് പരസ്യമായി പണം വെച്ച് ചീട്ടുകളിക്കുന്നത് കണ്ടാല്‍ പോലീസിന് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് രംഗപ്രവേശം ചെയ്ത ഓണ്‍ലൈന്‍ റമ്മി കളി ഈ നിയമപരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ പഴുത് മുതലെടുത്താണ് വലിയ പ്രചാരണത്തോടെ ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ സജീവമായത്. എന്നാല്‍ നിയമ ഭേദഗതി വന്നതോടെ ഈ ആപ്പുകള്‍ക്കെതിരെ പരാതി ലഭിക്കുന്ന മുറയ്ക്ക് പോലീസിന് നിയമനടപടി സ്വീകരിക്കാന്‍ സാധിക്കുമായിരുന്നുവെങ്കിലും ഗെയ്മിങ് കമ്പനികള്‍ കോടതിയില്‍ പോയി വീണ്ടും പ്രവര്‍ത്തന അനുമതി വാങ്ങിച്ചു.

പാതിവഴിയിലാവുന്ന അന്വേഷണം

കൊയിലാണ്ടിയില്‍ ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്ത ബിജിഷയുടെ പണമിടപാട് സംബന്ധിച്ച് അന്വേഷിച്ച് പോവുമ്പോള്‍ എത്തി നില്‍ക്കുന്നത് പേഷാര്‍പ്പ് എന്ന പേരിലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്കാണെന്ന് പറയുന്നു ക്രൈംബ്രാഞ്ച്. യു.പി.ഐ ആപ്പ് വഴി പണമിടപാട് നടത്തുമ്പോള്‍ പേഷാര്‍പ്പ് വഴിയാണ് ഇത് ബന്ധപ്പെട്ട കമ്പനികളിലേക്ക് പോവുന്നത്. പക്ഷെ ഏത് കമ്പനിയിലേക്കാണ് പണം പോയതെന്ന് പേഷാര്‍പ്പിന് മാത്രമേ കഴിയൂ. ഇത് സംബന്ധിച്ച് വിവരം നല്‍കാന്‍ അവര്‍ തയ്യറായിട്ടില്ലെന്ന് പറയുന്നു കേസന്വേഷിച്ച കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിദാസ്.

ചെന്നൈ ആസ്ഥാനമായിട്ടുള്ള കമ്പനിയുമായി തമിഴ്‌നാട് സര്‍ക്കാരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും അതിന്റെ തുടര്‍ നടപടികള്‍ ആയിട്ടില്ല. എസ്ബിഐ ബ്രാഞ്ചിലാണ് ബിജിഷയുടെ അക്കൗണ്ടെങ്കിലും യു.പി.ഐ ആപ്പ് വഴിയുള്ള ഇടപാടായതിനാല്‍ പൂര്‍ണ വിവരം വ്യക്തമാക്കാന്‍ ബാങ്കിനും കഴിയുന്നില്ല. ഇതോടെ പാതിവഴിയിലെത്തിയിരിക്കുകയാണ് അന്വേഷണം. ഇതേ അവസ്ഥയാണ് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളിലുമുണ്ടാവുന്നത്. നേരിട്ട് പണം സ്വീകരിക്കുന്നതിന് പകരം വിവിധയിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴി പണമീടാക്കുന്നു. ഈ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലേക്ക് അന്വേഷണം പോകുന്നുമില്ല. ഇതോടെ പണം പോവുന്നതിന് ആരോടും ചോദിക്കാനും പറയാനും കഴിയാത്ത അവസ്ഥയിലുമായിപ്പോവുന്നു. അവസാനം ആത്മഹത്യ മാത്രമാവുന്നു മുന്നിലുള്ള വഴി.

പരമ്പര 1- വെയ് രാജാ വെയ്, പത്ത് വെച്ചാൽ നൂറ്, നൂറ് വെച്ചാൽ മരണം, ഇതിനൊക്കെ ആര് സമാധാനം പറയും?

പരമ്പര 2-ഗെയിം മാത്രമല്ല, ലോണുമുണ്ട് റമ്മിയിൽ, അടവു മുടങ്ങിയാൽ റേപ്പിസ്റ്റാവും, കുടുംബം കലക്കും.


Content Highlights: online rummy series

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022

Most Commented