പറക്കുന്ന വണ്ടികളെ ഏണിവെച്ച് പിടിക്കുമോ പോലീസ്? മരണപ്പാച്ചിലുകാരെ പിടിക്കാനുള്ള പോലീസിന്റെ പെടാപാട്


അരുണ്‍ ജയകുമാര്‍മരണവേഗത്തിന്റെ അധോലോകം എന്ന പരമ്പര അവസാനിക്കുന്നു.

പ്രതീകാത്മക ചിത്രം

കല്‍വെളിച്ചത്തില്‍ ഈ നിയമലംഘനമെല്ലാം നടന്നിട്ടും പോലീസ് കണ്ണടച്ചിരിപ്പാണോ എന്നൊരു ചോദ്യം ആരുടെയും മനസില്‍ വരും. എന്നാല്‍, അതത്ര എളുപ്പമല്ല എന്ന നിലപാടിലാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും. 150 സി.സി.ക്ക് മുകളിലുള്ള സൂപ്പര്‍ ബൈക്കുകളിലായി റോഡില്‍ മത്സരയോട്ടവും അപകടകരമായി വാഹനമോടിക്കലും തടയാനായുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ 'ഓപ്പറേഷന്‍ റേസ്' പ്രത്യേക പരിശോധനയില്‍ നിരവധി കോളേജ് വിദ്യാര്‍ഥികളടക്കം എറണാകുളത്ത് പിടിയിലായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു വാഹന പരിശോധന. ട്രാഫിക് ക്യാമറയില്‍ പതിയാതിരിക്കാനായി നമ്പര്‍പ്ലേറ്റ് മടക്കിയും ചരിച്ചും വെയ്ക്കുന്ന നിരവധി ബൈക്കുകളും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മത്സരിച്ചും അപകടകരമായും ഓടിക്കുമ്പോള്‍ ക്യാമറയില്‍ പതിഞ്ഞാലും നമ്പര്‍പ്ലേറ്റ് ചരിച്ചുവെച്ചതുകൊണ്ട് പിടിക്കാനാവില്ല. ഈ രീതയിലാക്കി സഞ്ചരിക്കുന്ന ബൈക്കുകള്‍ക്കെതിരേയും നടപടിയെടുക്കാനാണ് തീരുമാനം. സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

കോതമംഗലത്ത് പോത്താനിക്കാട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ച സംഭവവും വിഴിഞ്ഞത്ത് കഴിഞ്ഞ മാസം ഉണ്ടായ അപകടവുമെല്ലാം പരിശോധന കര്‍ശനമാക്കാന്‍ കാരണമായി. ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരിലും അപകടകരമായി വാഹനം ഓടിച്ചതിന്റെപേരിലും ഹാന്‍ഡില്‍, ലൈറ്റ് എന്നിവയില്‍ മാറ്റംവരുത്തിയും സൈലന്‍സറില്‍ മാറ്റംവരുത്തി ശബ്ദമലിനീകരണം സൃഷ്ടിക്കുന്നതിന്റെ പേരിലും കേസെടുത്തിരന്നു.

2018 മുതല്‍ സംസ്ഥാനത്തെ റോഡ് അപകടങ്ങളും മത്സരയോട്ടങ്ങളും ഉള്‍പ്പെടെയുള്ള കേസുകള്‍ പോലീസ് നേരിട്ടാണ് അന്വേഷിക്കുന്നതും നടപടി സ്വീകരിക്കുന്നതും. കേരളത്തില്‍ ഇത്തരം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സ്റ്റേഷന്‍ പരിധികളിലെ സബ് ഇന്‍സ്‌പെക്ടര്‍മാര്‍, എസ്.എച്ച്.ഒ, എ.സി.പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരോടും. മത്സരയോട്ടത്തില്‍ പങ്കെടുക്കുന്ന നിരവധി സൂപ്പര്‍ ബൈക്ക് റൈഡിങ് ഗ്രൂപ്പുകളുടെ പ്രതിനിധികളോടും, അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോടും നേരിട്ട് സംസാരിച്ചാണ് അന്വേഷണത്തിലെ പല കണ്ടെത്തലുകളിലേക്കും എത്തിച്ചേരാനായത്.

വര: പി.പി.ബിനോജ്

പോലീസ് നേരിടുന്ന വെല്ലുവിളികള്‍

ന്യൂജനറേഷന്‍ സ്‌പോര്‍ട്‌സ് ബൈക്കുകളുടെ അതിപ്രസരമാണ് നിരത്തുകളില്‍. അവ ഉപയോഗിക്കരുതെന്ന് പറയാന്‍ കഴിയില്ല. അതുപോലെ തന്നെ എല്ലാ റൈഡര്‍മാരും റെയ്‌സിങ്ങിനായി ഒരുമ്പെടുന്നുവെന്ന മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കാനും പോലീസിന് കഴിയില്ല. നിരീക്ഷണം ശക്തമാക്കിയും പട്രോളിങ് വര്‍ധിപ്പിച്ചുമാണ് പോലീസ് ഈ വിഷയത്തെ സമീപിക്കുന്നത്. വിദ്യാര്‍ഥികളും ചെറിയ ജോലികള്‍ ചെയ്യുന്ന വിഭാഗങ്ങളുമാണ് കൂടുതലും ഈ രംഗത്തുള്ളത്.

മത്സരയോട്ടം നടത്തുന്നവരെ ചെയ്‌സ് ചെയ്ത് പിടിക്കുകയെന്നത് നിയമപരമല്ല. അത് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമാകുമ്പോള്‍ വിമര്‍ശനമുയരും. റോഡില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയതിന് ഇവരെ പിടികൂടിയ വിവരം പോലീസ് അറിയിക്കുമ്പോഴാണ് പലപ്പോഴും വീട്ടുകാര്‍ ഇതെല്ലാം അറിയുന്നത്. ആസൂത്രിതമായി നടക്കുന്ന മത്സരയോട്ടങ്ങളെ തടയാന്‍ പോലീസിന് ഒരു പരിധിവരെ സാധിക്കും. എന്നാല്‍ സാധാരണ റൈഡര്‍മാരെപോലെ എത്തിയ ശേഷം പൊടുന്നനെ മത്സരയോട്ടം നടത്തുന്നത് തടയുക എളുപ്പമല്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വര: വിജേഷ് വിശ്വം

മണിക്കൂറില്‍ 100-120 കിലോമീറ്റര്‍ വേഗതിയില്‍ തിരക്കുള്ള റോഡുകളേയും ഹൈവേകളേയും കീറിമുറിച്ച് പായുന്നവരുണ്ട്. ഇവരെ ചെയ്‌സ് ചെയ്ത് പിടിക്കുന്നത് പ്രായോഗികമല്ല. മാത്രമല്ല അതിന് തയ്യാറായാല്‍ തന്നെ ഈ വേഗത്തില്‍ ഓടിയെത്താനുള്ള സംവിധാനം പോലീസിന് ഇല്ല. ബൈക്ക് റേസര്‍മാരും ഒപ്പം പോലീസും ഈ രീതിയില്‍ വാഹനമോടിച്ചാല്‍ അത് റോഡ് യാത്രക്കാരായ പൊതുജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടും വളരെ വലുതാണ്.

തൊട്ടടുത്ത പോലീസ് ചെക്കിങ് പോയിന്റില്‍ വിവരമറിയിക്കുകയാണ് സാധാരണഗതിയില്‍ ഒരു അമിതവേഗക്കാരനെ കണ്ടെത്തിയാല്‍ ചെയ്യുന്നത്. എന്നാല്‍ കൈകാണിച്ചാല്‍ വാഹനം നിര്‍ത്താതെ പോകുന്നവരാണ് അമിതവേഗക്കാര്‍. കൈകാണിച്ച് ഉള്‍പ്പെടെ ഇവരെ തടയാന്‍ ശ്രമിക്കുമ്പോള്‍ പോലും അപകടമുണ്ടായാലും പോലീസിന് നേരെ വലിയ വിമര്‍ശനമുയരും. പണ്ട് ഹെല്‍മറ്റ് പരിശോധനയ്ക്കിടെ കൈകാണിച്ച നിര്‍ത്താതെ പോയ യുവാവ് തൊട്ടടുത്ത ജംങ്ഷനില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ പോലും പഴി കേള്‍ക്കേണ്ടിവന്നത് പോലീസുകാര്‍ക്കാണ്.

ഏതെങ്കിലുമൊരു പ്രദേശത്ത് മത്സരയോട്ടവും ബൈക്കുകളിലെ അഭ്യാസപ്രകടനവും പോലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും ഇവിടങ്ങളില്‍ പരിശോധന ശക്തമാക്കുകയും ചെയ്താല്‍ താല്‍ക്കാലികമായി സംഘങ്ങള്‍ ആ മേഖല വിട്ട് പുതിയ സ്ഥലം തേടി പോകും. കുറച്ച് ദിവസത്തിന് ശേഷം പോലീസ് പരിശോധനയില്ലെന്നറിഞ്ഞാല്‍ ഇതേ സംഘങ്ങള്‍ ഇവിടങ്ങളിലേക്ക് തിരികെയെത്തും. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയും നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിച്ചുമാണ് പോലീസ് ഈ മരണപ്പാച്ചിലിന് തടയിടാന്‍ ശ്രമിക്കുന്നത്.

ലഹരി സംഘങ്ങള്‍ കൂടി പിടിമുറക്കിയിരിക്കുന്ന ഈ മേഖലയില്‍ പലപ്പോഴും വാഹനമോടിക്കുന്നത് ലഹരി ഉപയോഗിച്ച ശേഷമാണെന്ന് മുന്‍പ് ഒരു ലക്കത്തില്‍ സൂചിപ്പിച്ചിരുന്നു. അത്തരം ക്രിമിനല്‍ മെന്റാലിറ്റിയുള്ള ആളുകളാണ് പല അഭ്യാസപ്രകടനങ്ങള്‍ക്ക് പിന്നിലെന്നതും പോലീസിന്റെ ജോലി ഭാരിച്ചതാക്കുന്നുണ്ട്.

വര: വിജേഷ് വിശ്വം

വേണം സ്പീഡ് ഗവര്‍ണറും ബോധവത്കരണവും

ജീവന്‍ പണയം വെച്ചുള്ള ഇത്തരം ബൈക്ക് റേസുകള്‍ അവസാനിപ്പിക്കാന്‍ കൃത്യമായ ബോധവത്കരണം ആവശ്യമാണ്. പണ്ട് കാലത്ത് സ്വകാര്യ ബസുകളിലും ടിപ്പറുകളിലും സ്ഥാപിച്ചിരുന്ന സ്പീഡ് ഗവര്‍ണര്‍ സംവിധാനത്തെ കുറിച്ച് പരിശോധിക്കണം. ഒപ്പം തന്നെ നമ്മുടെ നിരത്തുകളില്‍ സൂപ്പര്‍ ബൈക്കുമായി ഇറങ്ങുന്ന കുട്ടികള്‍ക്ക് കൃത്യമായ ബോധവത്കരണം നല്‍കണം. ഇത് പോലീസ് മാത്രം ഏറ്റെടുക്കേണ്ട കാര്യങ്ങളല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒപ്പം വീട്ടുകാരും കൂടി മുന്‍കൈയെടുത്ത് വേണം ഇത്തരം കാര്യങ്ങളില്‍ മുന്നോട്ട് വരേണ്ടതെന്നാണ് പോലീസ് അഭിപ്രായപ്പെടുന്നത്.

ബൈക്കുകളില്‍ നൂറിന് മുകളില്‍ വേഗതയില്‍ പോകേണ്ട എന്നത് പോലീസിന്റെ മാത്രം തീരുമാനമാകേണ്ടതല്ല. ഇതൊരു സാമൂഹിക വിപത്തായി മാറുന്നതിന് മുന്‍പ് പൊതുസമൂഹം ഇത്തരം ചര്‍ച്ചകള്‍ ഏറ്റെടുക്കണം. നമ്മുടെ നാട്ടില്‍ ഇത്തരം അമിത വേഗത മരണത്തിലേക്കുള്ള പോക്കാണെന്ന് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കണം. അതോടൊപ്പം തന്നെ അതിനുള്ള സ്ഥലമല്ല പൊതുറോഡുകളും ഹൈവേകളും എന്നും അത് നമ്മുക്കും മറ്റുള്ളവര്‍ക്കും എങ്ങനെ ദോഷമാകുന്നുവെന്നും പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയണം.

എങ്ങനെയാണ് മത്സരയോട്ടങ്ങള്‍ ഉണ്ടാകുന്നത്? എവിടെ വെച്ചാണ് ഇത്തരം പരിപാടികള്‍ നടക്കുന്നത് എന്നിവ മനസ്സിലാക്കി അവിടെ വെച്ച് തന്നെ ഇതിന് ഒരു തിരുത്ത് ഉണ്ടാകേണ്ട തരത്തിലായിരിക്കണം ബോധവത്കരണം. ബൈക്കപകടങ്ങള്‍ എല്ലാം ദുരന്തമായി മാറുന്നുവെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയണം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ നാട്ടിലെ ഹൈവേകള്‍ ഇടവഴികള്‍ വന്ന് ചേരുന്ന റോഡുകള്‍ കൂടിയാണ്. അതിനാല്‍ തന്നെ അമിതവേഗക്കാര്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ പലപ്പോഴും കാല്‍നടയാത്രക്കാരെ പോലും ബാധിക്കുന്നവയാണ്.

റേസിങ് പാഷനായി ഉള്ളവരും

വര: വിജേഷ് വിശ്വം

ബൈക്ക് റേസിങ്ങും സ്റ്റന്‍ഡ്‌സുമെല്ലാം നിയമപരമായി പെര്‍ഫോം ചെയ്യുന്ന പ്രഫഷണലുകളുമുണ്ട്. അവര്‍ക്ക് കൂടി ചീത്തപ്പേര് സമ്മാനിക്കുന്നതും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതുമാണ് സൂപ്പര്‍ബൈക്കുകളില്‍ നിരത്തുകളില്‍ യുവാക്കള്‍ കാണിക്കുന്ന അഭ്യാസപ്രകടനങ്ങള്‍. പറയുമ്പോള്‍ കേരളത്തില്‍ ഒരു റേസിങ് സര്‍ക്യൂട്ട് ഇല്ലെന്നത് ശരിയാണ്. പക്ഷേ റൈഡിങ്ങിനോടും ബൈക്ക് സ്റ്റന്‍ഡ്‌സിനോടുമുള്ള നിങ്ങളുടെ താത്പര്യം ഒരിക്കലും വഴിയില്‍ കൂടി പോകുന്ന മറ്റ് യാത്രക്കാര്‍ക്കും സ്വന്തം ജീവനും ഭീഷണിയാകരുതെന്ന വസ്തുത മറക്കാതിരിക്കുക. സേഫ് റൈഡിങ് എന്ന സംസ്‌കാരത്തിലേക്ക് മാറേണ്ടതിന്റെ അവശ്യകത എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണെന്നാണ് അന്വേഷണ പരമ്പരയ്‌ക്കൊടുവില്‍ എത്തിച്ചേരുന്ന നിഗമനം. എന്തിനും ഒരു വേദിയുണ്ടല്ലോ... വിലയുള്ള മനുഷ്യജീവനുകള്‍ ദാരുണമായി അവസാനിക്കുന്നതിന് മാത്രം കാരണമാകുന്ന അഭ്യസപ്രകടനങ്ങള്‍ നമ്മുടെ നിരത്തുകളില്‍ നിന്ന് അപ്രത്യകഷമാകാന്‍ വേണ്ടുന്ന നടപടികള്‍ സ്വീകരിക്കേണ്ടത് അധികാരികളാണ്. അവരുടെ ഭാഗത്ത് നിന്ന അത്തരം നടപടികളുണ്ടാകട്ടേയെന്ന പ്രത്യാശയോടെ മരണവേഗത്തിന്റെ അധോലോകം എന്ന പരമ്പര അവസാനിക്കുന്നു.

പരമ്പര ഒന്നാം ഭാഗം വായിക്കാം: ഗേള്‍ഫ്രണ്ട് സ്വാപ്പിങ് മുതൽ റീല്‍സ് വരെ; മരണപ്പാച്ചിലിന്റെ അധോലോകത്തിനുണ്ട് ചൂണ്ടക്കുരുക്കുകൾ ഏറെ
പരമ്പര രണ്ടാം ഭാഗം: പോലീസിനും രക്ഷയില്ല, കൂട്ടാളികളെ രക്ഷിക്കാൻ വളഞ്ഞിട്ട് ആക്രമിക്കും; മത്സരപ്പാച്ചിലിന്റെ ഭീകരമുഖം.
പരമ്പര മൂന്നാം ഭാഗം: പലരും ഇപ്പോഴും വീഡിയോ ആവശ്യപ്പെടാറുണ്ട്, അപ്പോൾ വീട്ടുകാരെ ഓർക്കും, ജീവന്റെ വില ഓർക്കും

Content Highlights: kerala police, motor vehicle department, limitations, illegal bike races

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented