ടെലിവിഷൻ പരമ്പരകൾ
ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്നു, ഇഷ്ടപ്പെടുന്നു എന്നുളളതാണോ അവാര്‍ഡിനുളള മാനദണ്ഡം?
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മികച്ച സീരിയല്‍ പുരസ്കാരം അര്‍ഹിക്കുന്ന സീരിയലുകള്‍ ഇല്ലെന്ന ജൂറിയുടെ നിലപാടിനെ എതിര്‍ത്തവര്‍ ഉന്നയിച്ച വാദങ്ങളിലൊന്നായിരുന്നു സീരിയലുകളുടെ ജനപ്രിയത. സാമൂഹ്യവിരുദ്ധമെന്നും സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നുവെന്നും ജൂറി അഭിപ്രായപ്പെടുന്ന മെഗാ സീരിയലുകള്‍ക്ക് വന്പ്രേക്ഷകര് ഉണ്ടെന്നായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്.
ഒപ്പം തന്നെ നിലവാരത്തകര്ച്ചയെന്ന ജൂറിയുടെ നിലപാട് ഈ ആസ്വാദകരെ മുഴുവന്‍ പുച്ഛിക്കുന്ന സമീപനമാണെന്നും മേഖലയിലെ അഭിനേതാക്കളെയും ടെക്നീഷ്യന്മാരേയും പരിഹസിക്കുന്നതിന് തുല്യമാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവിടെയാണ് കേരളത്തില്‍ വേരൂന്നിത്തുടങ്ങിയ ജനപ്രിയ സംസ്കാരം(Popular Culture)ചര്‍ച്ച ചെയ്യപ്പെടേണ്ടത്. മനുഷ്യരുടെ ദുര്‍ബല വികാരങ്ങളെ സ്വാധീനിക്കാന്‍ കഴിവുളളവയാണ് ജനപ്രിയ സംസ്കാരത്തിന്റെ ഭാഗമായി വരുന്ന ഇത്തരം ദൃശ്യാവിഷ്കാരങ്ങളും കൃതികളും. കേരളത്തിലെ 'മ' വാരികകളില്‍ വന്നിരുന്ന നോവലുകള്‍ ജനപ്രിയമായതും തിയേറ്ററുകളില്‍ ഷക്കീല തരംഗമുണ്ടായതും ഇതിന്റെ ഭാഗമായിട്ടാണ്.

രാജീവ്കുമാര്‍
ജനകീയ സംസ്കാരം എന്ന് പറയുന്ന ഒരുകാര്യമുണ്ട്. അതേ കുറിച്ചുളള പഠനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. കാണാനും കേള്‍ക്കാനും ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ താല്പര്യം കാല്പനിതയാണ്. കേരളത്തില്‍ ചങ്ങമ്പുഴയുടെ ഒരു സംസ്കൃതിയാണ് സാഹിത്യത്തില്‍ നില്‍ക്കുന്നത്. കാല്പനികരായ മനുഷ്യരാണ് ഇവിടെയുളളത്. എന്നാല്‍ അത് സീരിയലിലൂടെ കണ്ടാല്‍ മ്ലേച്ഛമാണ് എന്ന് പറയുന്ന കാപട്യം മലയാളികള്‍ക്കുണ്ട്. ആളുകള്‍ കൂടുതല്‍ വായിക്കുക കൂടുതല്‍ കാണുക എന്ന് പറയുന്നത് ഒരു ദോഷമല്ല. മലയാളത്തില്‍ എന്തെങ്കിലും കണ്ടാല്‍ അത് പൈങ്കിളിയാണെന്ന് പറഞ്ഞ് ആക്ഷേപിക്കുന്ന ഒരു മട്ടുണ്ട്. അടിസ്ഥാനപരമായി മലയാളി കിളിയാണ്. പക്ഷേ അംഗീകരിക്കില്ല, തന്നെയുമല്ല നിലവാരത്തിന്റെ കാര്യം പറഞ്ഞ് അധിക്ഷേപിക്കും. ഇത് ഭാവാനാസൃഷ്ടിയല്ലേ.

- എഴുത്തുകാരനും സാംസ്കാരിക നിരൂപകനുമായ ഡോ. എം. രാജീവ്കുമാര്‍ പറയുന്നു.
സാഹിത്യത്തിലും ജനകീയ സംസ്കാരത്തെ പിന്തുടരുന്ന കൃതികള്‍ക്ക് അര്‍ഹിച്ച സ്ഥാനം ലഭിച്ചില്ലെന്നും മുട്ടത്തുവര്‍ക്കിയുടെ കൃതികള്‍ ചൂണ്ടിക്കാണിച്ച് അദ്ദേഹം പറയുന്നു. ഒരു പ്രത്യേക കാലയളവില്‍ ഒരു സമൂഹത്തില്‍ പ്രചാരം കൈവരിച്ചതോ പ്രബലമായതോ ആയ ആചാരങ്ങളും വിശ്വാസങ്ങളുമുള്പ്പടെയുളളവയാണ് ജനകീയ സംസ്കാരം. 'Mass Appeal' ആണ് ഇതിനുപിറകിലെ പ്രേരകശക്തി. ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ വേഗത്തില്‍ വേരുപടര്ത്തുന്നതിനാല് തന്നെ ചില വിഷയങ്ങളോടുളള വ്യക്തികളുടെ മനോഭാവത്തിലും ഇതിന് സ്വാധീനം ചെലുത്താനാകുമെന്നാണ് പറയുന്നത്.
പണ്ടുകാലങ്ങളില്‍ വാരികകളില്‍ വന്നിരുന്ന നോവലുകളില്‍ ഒന്ന് ജനപ്രിയമാവുകയും ആ വാരികയുടെ വില്പന വര്‍ധിക്കുകയും ചെയ്താല്‍ സമാനമായ ആശയങ്ങളിലുളള നോവലുകള്‍ മറ്റു വാരികകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നതിന് സമാനമാണ് ഇന്ന് മിനിസ്ക്രീനിലെ സ്ഥിതി. ഒരു ചാനലില്‍ ജനപ്രിയമായ, റേറ്റിങ് കൂടുതലുളള സീരിയല്‍ ഏതാണോ അതിന്റെ ചുവടുപിടിച്ച് കഴിയുമെങ്കില്‍ പേരിനോട് പോലും സാമ്യം പുലര്‍ത്തുന്ന അതേ ഉളളടക്കവുമായി മറ്റുചാനലുകളിലും സീരിയലുകള്‍ പ്രത്യക്ഷപ്പെടുന്നു. വാരികകളിലെ നോവലുകളൊന്നും മികച്ച സൃഷ്ടികളെന്ന് പറഞ്ഞ് പില്ക്കാലത്ത് അടയാളപ്പെടുത്തിയിട്ടില്ല. അതുതന്നെയാണ് സീരിയലിന്റെ കാര്യത്തിലും സംഭവിക്കുന്നത്. ഒപ്പം ഉത്തരേന്ത്യയില്‍ ടെലിവിഷന്‍ പ്രൊഡ്യൂസറായ ഏക്താ കപൂര്‍ തുടങ്ങിവെച്ച ടെലിവിഷന്‍ സംസ്കാരത്തെ അനുകരിക്കാനുളള ശ്രമങ്ങളും ചെറുതല്ല. അതിന്റെ ഭാഗമായിരുന്നു കഥാസന്ദര്‍ഭത്തോട് ഒട്ടും നീതിപുലര്‍ത്താത്ത രീതിയില്‍ അണിഞ്ഞൊരുങ്ങി സ്ത്രീകഥാപാത്രങ്ങളെത്തുന്നത്. കൂടുതല്‍ ആളുകള്‍ കാണുന്നു, ഒരുപാട്പേരുടെ തൊഴില്‍മേഖലയാണ് എന്നുളളതല്ല. ഒരു പുരസ്കാര നിര്‍ണയ കമ്മിറ്റിയുടെ മുന്നിലേക്ക് വരുമ്പോള്‍ അവിടെ മാനദണ്ഡം ആ കലാരൂപത്തെ, അതിന്റെ സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്തി എന്നുളളതാണ്.


മാധവന്‍കുട്ടി
രു പാറ്റേണ്‍. ഇങ്ങനെ വളരെ സേഫായിട്ടുളള രണ്ടോ മൂന്നോ പാറ്റേണേ ഉളളൂ. ഈ ഫോര്‍മുലയില്‍ നിന്നുകൊണ്ടുളള ആവര്‍ത്തന വിരസമായ ക്ലീഷേ കഥപറച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ സാങ്കേതികമികവ് ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. കഥാപരമായും തിരക്കഥാപരമായും സര്‍ഗാത്മകതയുടെ ആവശ്യം വരുന്നില്ല. ഈ ഫോര്‍മുലയിലേക്ക് ആവശ്യമായ ഈ മസാലകള്‍ ചേര്‍ത്തുകൊടുത്താല്‍ മതി, പ്രൊഡക്ടായി. പ്രൊഡ്യൂസര്‍ക്ക് ലാഭം, ചാനലിന് മികച്ച റേറ്റിങ്.

- സംവിധായകന് വയലാര്‍ മാധവന്‍കുട്ടി പറയുന്നു.
സ്ത്രീവിരുദ്ധതയും അവിഹിതവും
നായികയെ ദ്രോഹിക്കുന്ന അമ്മായിയമ്മ, അല്ലെങ്കില്‍ നായകന്റെ കാമുകി, സഹോദരി, സഹപ്രവര്‍ത്തക..നായകന്റെ സ്നേഹം പിടിച്ചുപറ്റാന്‍ സര്‍വംസഹയായ നായികയും 'ദുഷ്ടമൂര്‍ത്തി'യായ കാമുകിയും തമ്മില്‍ നടക്കുന്ന കണ്ണീരും പകയും ചതിയും നിറഞ്ഞ യുക്തിക്കി നിരക്കാത്ത യുദ്ധം..വസ്ത്രധാരണത്തിലൂടെ തന്നെ ഇവരെ തിരിച്ചറിയാം. കുടുംബാംഗങ്ങളുടെ ക്ഷേമവും അവരെ പരിചരിക്കലും ജീവിതവ്രതമാക്കിയവരാണ് ഇവര്‍. മുതിര്‍ന്നവരുടെ തീരുമാനങ്ങളെ ഒരിക്കലും ചോദ്യം ചെയ്യില്ല. അതേസമയം പ്രതിനായിക സമൂഹം അംഗീകരിച്ചിട്ടുളള എല്ലാ മര്യാദകളെയും ചോദ്യം ചെയ്യുന്നവളോ വെല്ലുവിളിക്കുന്നവളോ ആയിരിക്കും. കാലങ്ങളായി സീരിയലില്‍ കണ്ടുവരുന്നത് ഇച്ഛാഭംഗം വന്ന ഇത്തരം സ്ത്രീകഥാപാത്രങ്ങളുടെ അഴിഞ്ഞാട്ടമാണ്. ചുരുക്കത്തില്‍ പുരുഷന്റെ സങ്കല്പത്തിലെ സ്ത്രീ വികാരങ്ങളെ-വിചാരങ്ങളെ വികലമായി ഈ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു.

സീരിയലുകളില്‍ നാം കാണുന്ന കഥാപാത്രങ്ങള്‍ ഒന്നുകില്‍ സര്വംസഹകള്, (ഈ ആണ്‍കോയ്മാ ലോകത്തിന് എന്തെല്ലാം ആവശ്യങ്ങളുണ്ടോ അതെല്ലാം നിര്‍ത്തിക്കുന്ന സ്ത്രീകള്‍) അല്ലെങ്കില്‍ ക്രൂരതയുടെ അങ്ങേയറ്റത്ത് നില്ക്കുന്ന സ്ത്രീകള്‍. നമ്മുടെ നാട്ടില്‍ ഒത്തിരി പ്രശ്നങ്ങളുണ്ട് അതിലൊന്നും കണ്ണു പായിക്കാതെ കൃത്രിമമായ ജീവിത പരിസരങ്ങള്‍ നിര്‍മിച്ച്, ആ പരിസരങ്ങളില്‍ നിന്നുമാത്രം ഇടപെടുന്ന സ്ത്രീ കഥാപാത്രങ്ങളെയാണ് സീരിയലില്‍ കാണുന്നത്. അങ്ങേയറ്റം കൃത്രിമമായ ജീവിതപരിസരം, വേഷഭൂഷാദികള്‍, സംഭാഷണങ്ങള്‍ കാഴ്ചപ്പാടുകള്‍ എന്നിവയാണ് അവരുടേത്. ആര്‍ക്കോ വേണ്ടി സംസാരിക്കുന്നത് പോലെയുളള ആശയങ്ങളാണ് അവര്‍ പുറത്തേക്ക് വിടുന്നത്. സ്ത്രീ അഭിനേതാക്കളല്ലാതെ സീരിയലിന്റെ അണിയറയില്‍ ഒരു പെണ്‍സാന്നിധ്യം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സീരിയല്‍ എഴുത്തുകാരോ ടെക്നീഷ്യന്സായോ സ്ത്രീകളില്ല. ഒരുതരത്തിലും സ്ത്രീ സ്പര്‍ശമില്ലാത്ത മേഖലയാണ് ഇത്.
- എഴുത്തുകാരി എച്ച്മുക്കുട്ടി പറയുന്നു.
വീട്ടമ്മമാരും പ്രായമായവരുമാണ് സീരിയലുകളുടെ പ്രേക്ഷകര്‍. അവരെ സംബന്ധിച്ചിടത്തോളം മുന്നിലുളള ഏക വിനോദോപാധിയാണ് സീരിയലുകള്‍. വീട്ടുജോലിയെല്ലാം കഴിഞ്ഞ് വിശ്രമിക്കുന്ന നേരം. കുടുംബാംഗങ്ങള്‍ മൊബൈലില്‍ നേരംകൊല്ലുമ്പോള് ഇവര്‍ സീരിയലുകളെ ആശ്രയിച്ച് ഒറ്റപ്പെടല്‍ മറികടക്കുന്നു. അവരില്‍ സീരിയലിലെ കഥാപാത്രങ്ങള്‍ നേരിടുന്നത്രയും വെല്ലുവിളികളൊന്നും സ്വന്തം ജീവിതത്തിലില്ലെന്ന് ആശ്വസിക്കുന്നവരുമുണ്ട്. തങ്ങളുടെ ജീവിത സാഹചര്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന പലതും സീരിയലില്‍ കണ്ടെത്തുന്നവരുണ്ട്. സാരികളും ഫാഷനും മാത്രം നോക്കുന്നവരുണ്ട്, തങ്ങള്‍ക്ക് സാധിക്കാത്തത് നായികമാര്‍ ചെയ്യുന്നത് കണ്ട് ആശ്വസിക്കുന്നവരുണ്ട്. സീരിയല്‍ കാണാന്‍ ഓരോരുത്തര്‍ക്കും പലതാണ് കാരണങ്ങള്‍.പക്ഷേ ഇവരെ പിടിച്ചിരുത്തുന്നത് നാളത്തെ എപ്പിസോഡില്‍ എന്തുസംഭവിക്കുമെന്ന ആകാംക്ഷയാണ്.
- വീട്ടുപണികളെല്ലാം കഴിഞ്ഞ് കിട്ടുന്ന നേരം കുറച്ച് റിലാക്സ് ചെയ്യുന്നതിന് വേണ്ടിയാണ് സീരിയല്‍ കാണുന്നത്. സ്ത്രീകഥാപാത്രങ്ങളുടെ സാരികളും മറ്റും ശ്രദ്ധിക്കാറുണ്ട്. - ഉഷ, വീട്ടമ്മ
- വെറുതെ കണ്ട് തുടങ്ങിയതാണ്. ആകാംക്ഷ നിര്‍ത്തിയായിരിക്കും ഒരു എപ്പിസോഡ് അവസാനിക്കുക. സ്വാഭാവികമായും അടുത്തത് എന്ത് സംഭവിക്കും എന്നറിയാന്‍ കൗതുകം തോന്നും. പിന്നെ പതിവായി കാണാന്‍ തുടങ്ങി. -ഗീത, വീട്ടമ്മ

സീരിയലില്‍ കാണിക്കുന്ന ആവിഷ്ക്കാരങ്ങളെ സ്വന്തം ജീവിത സാഹചര്യങ്ങളുമായി ചേര്‍ത്ത് താദാത്മ്യം പ്രാപിക്കുന്നവരുണ്ട്. തങ്ങളുടെ പ്രതികൂല ജീവിത സാഹചര്യങ്ങളോട് ചേര്‍ന്നുപോകുന്ന എന്തെങ്കിലും അവര്‍ ഈ പരമ്പരകളില്‍ നിന്ന് കണ്ടെത്തും. അതാണ് ഇത്രയേറെ വിമര്‍ശിച്ചിട്ടും ഇതിന് ആരാധകരുളളത്. രോഗിക്ക് മരുന്നെഴുതുമ്പോള്‍ അതിന്റെ പാര്‍ശ്വഫലം നേരിയ ശതമാനമാണെങ്കിലും അതറിഞ്ഞുവേണം മരുന്നെഴുതാന്‍ അതുപോലെയാണ് സര്‍ഗ സൃഷ്ടി. ഇത്തരം സൃഷ്ടികള്‍ പൊതുജനത്തിലെത്തിക്കുന്നവര് ആലോചിക്കണം. സ്വാധീനിക്കപ്പെടാന്‍ സാധ്യതയുളളത് ന്യൂനപക്ഷമാണെങ്കിലും അത് വ്യക്തമായി മനസ്സിലുണ്ടാകണം. എല്ലാവരും അങ്ങനെയായിരിക്കില്ല. 10 ശതമാനത്തില്‍ കുറവായിരിക്കും ആ വിഭാഗം. പക്ഷേ ഒരു ബഹുജനമാധ്യമമാകുമ്പോള് ആ പത്തുശതമാനത്തെ ഗൗരവത്തോടെ കണക്കാക്കേണ്ടി വരും. - സി.ജെ. ജോണ്‍
ഇവര്‍ പറയുന്നു | ||||||
| ||||||
![]() കുസുമന്‍ മലയാളം സീരിയലുകളില്‍ സ്ത്രീകളെ ചിത്രീകരിക്കുന്ന രീതി കണ്ട് പലപ്പോഴും അമ്പരപ്പ് തോന്നാറുണ്ട്. മുഴുവന്‍ സമയം ആഭരണങ്ങളും പട്ടുസാരിയും അണിഞ്ഞ വീട്ടമ്മമാര്‍ മുതല്‍ യാതൊരു യാഥാര്‍ഥ്യബോധവുമില്ലാത്ത രീതിയിലാണ് കഥാപാത്രനിര്‍മിതി. ആരെ ഏതുവിധത്തില്‍ അപായപ്പെടുത്താം എന്നുമാത്രം ആലോചിക്കുന്ന മധ്യവയസ്ക, ആ കുരുക്കില്‍ അപായപ്പെടുന്ന യുവതി എന്നത് സ്ഥിരം കോമ്പോ ആണ്. പുരോഗമനപരമായി ചിന്തിക്കുന്നു എന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ ആകട്ടെ വഴിപിഴച്ചവരോ തന്റെടികളും കുടുംബത്തില്‍ ചേരാത്തവരും ഒക്കെയായിട്ട് ചിത്രീകരിക്കപ്പെടുന്നു. സമൂഹത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഒരു മാധ്യമം എന്ന നിലയില്‍ ഈ ചെയ്യുന്നത് പുനരാലോചിക്കേണ്ട സമയം എപ്പോഴേ കടന്നുപോയി.- ചിത്തിര കുസുമന്‍, എഴുത്തുകാരി | ||||||
![]() ഇപ്പോഴത്തെ സീരിയലുകളില്‍ പൊതുവെ രണ്ട് തരത്തിലുള്ള സ്ത്രീകളെയാണ് കാണാനാവുക. ഒന്നുകില്‍ ഒന്നിനോടും പ്രതികരിക്കാത്ത ക്ഷമയുടെയും നന്മയുടെയും പ്രതീകമായ സ്ത്രീ, മറ്റേത് കൊലപാതകം വരെ ചെയ്യാന്‍ മടിക്കാത്ത ദുഷ്ടയായ സ്ത്രീ. യഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം കഥാപാത്രങ്ങളെ വലിയൊരു വിഭാഗം പ്രേക്ഷകര്‍ക്ക് മുന്പില് അവതരിപ്പിക്കുന്നതിലൂടെ വളരെ തെറ്റായ സന്ദേശമാണ് ഇവര്‍ നല്‍കുന്നത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതോടൊപ്പം തന്നെ കുറ്റകൃത്യങ്ങള്‍ നിസ്സാരവത്കരിക്കുന്നു. - റോസ രവീന്ദ്രന്, മാധ്യമ പ്രവര്‍ത്തക | ||||||
![]() മാധവന്‍കുട്ടി വ്യക്തിത്വമുളളവരും പ്രാഗല്ഭ്യം ഉളളവരും നമുക്ക് ചുറ്റുമുണ്ട്. എന്തുകൊണ്ട് ഈ കാലഘട്ടത്തിലെ പെണ്‍കുട്ടികളുടെ കഥ വരുന്നില്ലെന്നുളളത് സങ്കടകരമായ കാര്യമാണ്.- വയലാര്‍ മാധവന്‍കുട്ടി , സംവിധായകന് | ||||||
![]() കേരളത്തില്‍ നടക്കുന്ന സ്ത്രീധന മരണങ്ങളും ശിശുഹത്യകളും എല്ലാം സീരിയലില്‍ നിന്നാണോ ഉണ്ടായത്. ഇത്തര മുന്‍ധാരണയോടെ ഇരിക്കുന്നവര്‍ നല്ല സീരിയലിനായി എന്‍ട്രി ക്ഷണിക്കേണ്ട കാര്യമെന്താണ്? ഇത് വ്യവസായമാണ് ഇതിനെ ചുറ്റിപ്പറ്റി ആയിരക്കണക്കിന് ആളുകള്‍ ജീവിക്കുന്നുണ്ട്. വിസ്മയ മരിച്ചതും പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയതും അമ്മമാര്‍ സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നതും സീരിയല്‍ കണ്ടതുകൊണ്ടാണോ? -സീമ ജി. നായര്‍, അഭിനേത്രി | ||||||
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..