തിരഞ്ഞെടുക്കപ്പെട്ടവരിൽ രണ്ട് വനിതകൾ, പ്രതീക്ഷയോടെ രാജ്യം | കുവൈത്ത് ഇലക്ഷൻ 04


എൻ.പി. ഹാഫിസ് മുഹമ്മദ്

കുവൈത്ത് ദേശീയ അസംബ്ലിയിലേക്കു സെപ്തംബർ 29-നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ അന്താരാഷ്ട്ര നിരീക്ഷകനായിരുന്ന ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് നടത്തുന്ന വിലയിരുത്തൽ. നാലാം ഭാഗം.

കുവൈത്തിലെ തിരഞ്ഞെടുപ്പു പ്രക്രിയയിൽ ഏർപ്പെട്ടവർ

കുവൈത്ത് ജനത മാറ്റത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട 50 പാർലിമെന്റ് അംഗങ്ങളിൽ 14 പേർ പുതുമുഖങ്ങൾ. രാഷ്ട്രീയമായ മാറ്റങ്ങൾക്കും ഭരണപരമായ പരിഷ്‌കാരങ്ങൾക്കും വേണ്ടി നിലകൊള്ളുന്നവരാണെന്ന് തങ്ങളെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. മാറ്റങ്ങൾക്ക് അടിവരയിടുന്നതാണ് രണ്ട് വനിതാ പാർലിമെന്റ് അംഗങ്ങളുടെ വിജയം. രണ്ടാമത്തെ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന അല്ലാ അൽ ഖാലിദീന്റെയും മൂന്നാം നിയോജകമണ്ഡലത്തിൽ നിന്നുള്ള ജനാൻ ബുഷേരിയുടെയും വിജയം കഴിഞ്ഞ പാർലമെന്റെിലെ സ്ത്രീകളുടെ അസാന്നിധ്യത്തിനുള്ള മറുപടിയാണ്. മൂന്ന് തവണ പാർലമെന്റ് സ്പീക്കറായിരുന്ന 87-കാരനായ അഹമ്മദ് അൽ സാദൂൻ വീണ്ടും തിരഞ്ഞൈടുക്കപ്പെട്ടിട്ടുണ്ട്. വീണ്ടും സ്പീക്കറാകാനുള്ള അഹമ്മദ് അൾ സാദൂന്റെ സാധ്യതകൾ രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

ഇന്നലെ(വ്യാഴാഴ്ച്ച) നടന്ന വോട്ടെടുപ്പിൽ അറുപത് ശതമാനത്തിലധികം പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയതായാണ് കണക്ക്. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ പ്രകടിപ്പിക്കാത്ത ആവേശം ഇത്തവണ പോളിങ് ബൂത്തുകളിൽ പ്രകടമായിരുന്നു. അബ്ദുല്ല അൽ സലേം മണ്ഡലത്തിലെ മാ അൽ ബിൻ സജീദ മിഡിൽ സ്‌കൂളിലും അൽ അന്തലൂസിലെ സൽമാൻ അൽ ഫാർസി ഹൈസ്‌കൂളിലുമുള്ള പോളിങ് ബൂത്തുകളിൽ സാധാരണത്തേതിൽ നിന്ന് വ്യത്യസ്തമായ തിരക്ക് കാണാമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. സൽമാൻ അൽ ഫാർസി ഹൈസ്‌കൂളിൽ വനിതാ വോട്ടർമാർക്ക് പ്രത്യേകമായി വോട്ട് ചെയ്യാനുള്ള പോളിങ് ബൂത്ത് ഉണ്ടായിരുന്നു. വൈകുന്നേരംവരെ ഈ പോളിങ് ബൂത്തിൽ സ്ത്രീകളുടെ നീണ്ട വരികൾ കാണാമായിരുന്നു. അൽ ഷാമിയയിലെ അൽ ജാസർ ഹൈസ്‌കൂളിൽ പുരുഷന്മാരുടെ സാന്നിധ്യം സജീവമായിരുന്നു.കുവൈത്തിലെ നാഷണൽ അസംബ്ലി തിരഞ്ഞെടുപ്പ് സമാധാനപരമായി അന്തരിക്ഷത്തിലാണ് നടന്നത്. പോളിങ് ബൂത്ത് പരിസരത്ത് വോട്ട് സ്വാധീനിക്കാനുള്ള ശ്രമങ്ങൾ എവിടെയും കാണാനുണ്ടായിരുന്നില്ല. കള്ളവോട്ട് ചെയ്യലോ ബൂത്ത് അതിക്രമിച്ച് കീഴടക്കലോ ഇന്നേവരെ കുവൈത്തിലുണ്ടായിട്ടില്ല. ചില നിയോജക മണ്ഡലങ്ങളിലെ പോളിങ് ബൂത്തിന് സമീപം മാത്രമാണ് സ്ഥാനാർത്ഥിയുടെ സാന്നിധ്യം കാണാനായത്.

കഴിഞ്ഞ അസംബ്ലി സ്പീക്കറായിരുന്ന മർസൂഖ് അൽ ഘാനേം ഇക്കുറി മത്സരിച്ചിട്ടില്ല. പൂർവാധികം ശക്തിയോടെ താൻ രാഷ്ട്രീയ രംഗത്തുണ്ടായിരിക്കുമെന്ന് വോട്ട് ചെയ്തുകൊണ്ട് ഘാനേം അറിയിച്ചു. പുതിയ അസംബ്ലിയും സർക്കാരും മുൻകാലങ്ങളിലെ വീഴ്ചകളിൽനിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. പൊതുവെ കുവൈത്ത് ജനത രാഷ്ട്രീയമായ അസ്ഥിരതയും അനിശ്ചിതത്വവും ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നതായി മറ്റ് നേതാക്കളുടെയും പ്രസ്തവാനകളിൽനിന്ന് വ്യക്തമാവുന്നു. രാഷ്ട്രീയ പരിഷ്‌കാരങ്ങളിൽ മുന്നിൽ നിൽക്കുന്ന ഷൈഖ് അഹമ്മദ് അൽ നവാബ് അൽ സബാഹിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

പോളിങ് ബൂത്തുകളിലുണ്ടായിരുന്ന കുവൈത്ത് പൗരന്മാർ വരാനിരിക്കുന്ന മാറ്റങ്ങളിൽ ശുഭപ്രതീക്ഷ ഉള്ളവരായിരുന്നു. പ്രത്യാശയും പ്രതീക്ഷകളും അവർ മാധ്യമപ്രവർത്തകരോട് പങ്ക് വെച്ചു. ആരോഗ്യം, ഭവനനിർമാണം, തുടങ്ങിയ വികസനപരിപാടികളുടെ ആവശ്യകത യുവാവായ ജാസിം അൽ കണ്ടാരി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പരിഷ്‌കാരത്തിന്റെ പാതയിൽ മുന്നോട്ട് നീങ്ങണമെന്ന് സ്വകാര്യ സ്ഥാപനത്തിൽ ജോലിയെടുക്കുന്ന സലാഹ് അൽ അമീർ പ്രതീക്ഷിക്കുന്നു. ഗവൺമെന്റും തിരഞ്ഞെടുക്കപ്പെടുന്ന പാർലമെന്റ് അംഗങ്ങളും കുവൈത്തിന്റെ വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന് വ്യാപാരിയായ ബൂ അഹ്‌മദ് ആവശ്യപ്പെട്ടു. പുതിയ സർക്കാർ വിദ്യാഭ്യാസം, ഭൗതിക വികസനം, ഭവനനിർമാണം തുടങ്ങിയ മേഖലകളിലാണ് ശ്രദ്ധയൂന്നേണ്ടതെന്ന് അഹ്‌മദ് പറഞ്ഞു. പേര് വെളിപ്പെടുത്താത്ത ഒരു വോട്ടർ നിർദേശിച്ചത്. വിദ്യാഭ്യാസരംഗത്തെ പുരോഗതിയാണ്.

രാഷ്ട്രീയ നിരീക്ഷകരും മാധ്യമരംഗത്തെ വിദഗ്ധരും കുവൈത്തിലെ ജനാധിപത്യസംവിധാനം സ്ഥിരതയും സുദൃഢതയും നേടേണ്ടതിന്റെ ആവശ്യകത പങ്കുവെച്ചു. ലണ്ടനിലെ പാർലിമെന്ററി പ്രസ് ഗാലറി നിരീക്ഷകനായ അദൽ ദാർവീഷ് കുവൈത്തിന് ജനാധിപത്യ സംവിധാനം മെച്ചപ്പെടുത്താൻ സാധിക്കുന്നുണ്ടെന്ന് പറഞ്ഞു. യു.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസിന്റെ മിഡിൽ ഈസ്റ്റ് ആൻഹ് നോർത്ത് ആഫ്രിക്ക സെന്റർ ഡയറക്ടറായ എലീ അബൗനൻ വരാനിരിക്കുന്ന നാളുകളിൽ കുവൈത്തിലെ ജനാധിപത്യ സംവിധാനങ്ങൾ മികച്ച മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നതാക്കി മാറ്റാൻ കഴിയുമെന്ന് അഭിപ്രായപ്പെട്ടു. ഗ്ലോബൽ ഇൻസൈറ്റ്സ് ഗ്രൂപ്പിലെ ഗവേഷകനായ ലിയോൺ ഷഹാബ്യൻ കുവൈത്തിലെ ജനാധിപത്യ വ്യവസ്ഥയുടെ രണ്ടാം തരംഗത്തെ വെളിപ്പെടുത്തുന്നുണ്ടെന്ന് നിരീക്ഷിച്ചു.

ഫലപ്രഖ്യാപനം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ മന്ത്രിസഭയുടെ നിയമനം നടക്കും. ഗൾഫ് രാജ്യങ്ങളിലെ ആദ്യ ജനാധിപത്യ വ്യവസ്ഥയെ പ്രതിനിധാനം ചെയ്യുന്ന കുവൈത്തിൽ പുതിയ മാറ്റങ്ങളെ കാണാനായേക്കും.

ഭാഗം 01: പ്രചാരണവുമില്ല പ്രകടനവുമില്ല: കുവൈത്തിൽ 29-ന് തിരഞ്ഞെടുപ്പ് | കുവൈത്ത് ഇലക്ഷൻ 01

ഭാഗം 02: ഇവിടെ ജനാധിപത്യം ഇരുമ്പുമറകൾക്ക് ഉള്ളിലല്ല | കുവൈത്ത് ഇലക്ഷൻ 02

ഭാഗം 03: കുവൈത്ത് തിരഞ്ഞെടുപ്പ് തുടങ്ങി; കാത്തിരിപ്പോടെ മലയാളികളും | കുവൈത്ത് ഇലക്ഷൻ 03

Content Highlights: Kuwait National Assembly Election 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented