തീവണ്ടിയാത്രാക്കൂലിയിലെ ഇളവ്: എടുത്തുകളയരുത് വയോജനാവകാശങ്ങള്‍


മുമ്പുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്നപൗരന്മാര്‍ കോവിഡുകാലത്ത് തെരുവില്‍ ഇറങ്ങേണ്ടിവരുന്നത് നമ്മുടേത് ഒരു ക്ഷേമരാഷ്ട്രമാണെന്ന അവകാശവാദത്തെപ്പോലും അസ്ഥാനത്താക്കിക്കളയുന്നു.

പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

നങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ അവര്‍ക്ക് സഹായമെത്തിക്കാനും സമാശ്വസിപ്പിക്കാനുമാണ് പ്രതിബദ്ധതയുള്ള പൊതുസ്ഥാപനങ്ങള്‍ ശ്രമിക്കുകയെന്നാണ് ആരും പ്രതീക്ഷിക്കുക. പക്ഷേ, കോവിഡ് മഹാമാരിക്കാലത്ത് മുതിര്‍ന്നപൗരന്മാരോട് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേ നേരെമറിച്ചാണ് പെരുമാറുന്നത്. മുമ്പുണ്ടായിരുന്ന ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്നപൗരന്മാര്‍ കോവിഡുകാലത്ത് തെരുവില്‍ ഇറങ്ങേണ്ടിവരുന്നത് നമ്മുടേത് ഒരു ക്ഷേമരാഷ്ട്രമാണെന്ന അവകാശവാദത്തെപ്പോലും അസ്ഥാനത്താക്കിക്കളയുന്നു.

58 വയസ്സുകഴിഞ്ഞ സ്ത്രീകള്‍ക്കും 60 കഴിഞ്ഞ പുരുഷന്മാര്‍ക്കും തീവണ്ടിയാത്രയ്ക്ക് ടിക്കറ്റ് നിരക്കില്‍ സൗജന്യമേര്‍പ്പെടുത്തിയിട്ട് പതിറ്റാണ്ടുകളായി. സ്ത്രീകള്‍ക്ക് 50 ശതമാനവും പുരുഷന്മാര്‍ക്ക് 40 ശതമാനവുമാണ് സൗജന്യം. വാസ്തവത്തില്‍ അതൊരു സൗജന്യമല്ല. എത്രയോ കാലമായി മുഴുവന്‍നിരക്ക് നല്‍കി യാത്രചെയ്തവരാണവര്‍. റെയില്‍വേ ചെലവും കഴിച്ച് മിച്ചമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതില്‍ ഒരുപങ്ക് നല്‍കിയവരാണവര്‍.

ക്രോസ് സബ്സിഡികള്‍ പാടില്ലെന്ന ആഗോളീകരണകാലത്തെ ന്യായംപോലും തീവണ്ടിയാത്രാക്കൂലിയിലെ ഇളവ് ഇല്ലാതാക്കുന്നതിന് ന്യായീകരണമല്ല. പ്രായംമാത്രം നോക്കിയാണ് ഇളവെന്നതിനാല്‍ എല്ലാവര്‍ക്കും ഇപ്പോഴല്ലെങ്കില്‍ നാളെ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നതായിരുന്നു നില. സൗജന്യം നല്‍കുന്നത് സര്‍ക്കാര്‍ പ്രത്യേക സബ്സിഡി നല്‍കിയിട്ടല്ല, റെയില്‍വേയുടെ ടിക്കറ്റ്-ടിക്കറ്റിതര വരുമാനത്തില്‍നിന്നാണ്. റെയില്‍വേയുടെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്ന് ആഭ്യന്തര വിനോദസഞ്ചാരത്തിലൂടെ ലഭിക്കുന്നതാണ്. ജോലിയില്‍നിന്ന് വിരമിച്ചവരില്‍ ഏറെപ്പേര്‍ കുടുംബസമേതം തീര്‍ഥാടനത്തിനും മറ്റുമായി ദീര്‍ഘയാത്ര ചെയ്യുന്നവരാണ്. യാത്രക്കൂലിയില്‍ ഇളവു ലഭിക്കുന്നത് അതില്‍ ഒരു പ്രോത്സാഹനമാണ്. ഇളവുകള്‍ ഇല്ലെങ്കില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുകയും റെയില്‍വേയുടെ വരുമാനം ഇടിയുകയുമാവും ഫലം.

വയോജനങ്ങള്‍ക്കുള്ള നിരക്കിളവ് ആനുകൂല്യം പുനഃസ്ഥാപിക്കാതിരിക്കുന്നതിലൂടെ റെയില്‍വേ സ്വന്തംവരുമാനം മാത്രമല്ല ഇല്ലാതാക്കുന്നത്, ആഭ്യന്തര തീര്‍ഥാടന-വിനോദസഞ്ചാര മേഖലയെ ക്ഷീണിപ്പിക്കുകയുമാണ്. ഒപ്പം, വയോജനങ്ങളുടെ അവകാശം കവര്‍ന്ന് അവരെ നിരാശരാക്കുകയുമാണ്. 60 വയസ്സ് പിന്നിട്ടവര്‍ക്ക് തീവണ്ടികളില്‍ യാത്രാനിരക്കില്‍ സൗജന്യം മിക്ക രാജ്യങ്ങളിലും ഉള്ളതാണ്, കോവിഡുകാലത്തും തുടരുന്നതുമാണ്. സൗജന്യനിരക്ക് വരുമാനം കുറയ്ക്കുകയല്ല, കൂട്ടുകയാണ് ചെയ്യുകയെന്ന പാഠം റെയില്‍വേ ഉള്‍ക്കൊള്ളാത്തതാണ് പ്രശ്‌നം. കോവിഡ് പടര്‍ച്ചയ്ക്ക് മുമ്പുണ്ടായിരുന്നതുപോലെ വയോജനങ്ങളുടെ യാത്രനിരക്കില്‍ ഇളവ് പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡിന് നിര്‍ദേശം നല്‍കണം. വയോജനങ്ങളില്‍ യാത്രനിരക്കില്‍ സൗജന്യം ആവശ്യമില്ലാത്തവര്‍ക്ക് റിസര്‍വേഷന്‍ അപേക്ഷാഫോറത്തില്‍ അത് രേഖപ്പെടുത്താനുള്ള കോളമുണ്ട്.

വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ വയോജനനയം പ്രഖ്യാപിച്ചിട്ട് എട്ടുവര്‍ഷത്തിലേറെയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റില്‍ വയോജനക്ഷേമം മുന്‍നിര്‍ത്തി അഞ്ച് ശതമാനം തുകയുടെയെങ്കിലും പദ്ധതിയുണ്ടാകണമെന്നും പകല്‍വിശ്രമകേന്ദ്രം സ്ഥാപിക്കണമെന്നതും അടക്കമുള്ള നിര്‍ദേശങ്ങള്‍ ആ നയത്തില്‍ ഉണ്ടെങ്കിലും പലസ്ഥലത്തും അത് നടപ്പായിട്ടില്ല. വായനശാലകളിലും മറ്റും പകല്‍വിശ്രമകേന്ദ്രം എന്ന ബോര്‍ഡ് വെച്ചതുകൊണ്ടുമാത്രമായില്ല. വാര്‍ധക്യത്തിന്റെ അവശതകളുള്ളവര്‍ക്ക് അവരുടെ പ്രദേശത്ത് വൈദ്യപരിശോധനയും പ്രാഥമികചികിത്സയും ലഭ്യമാക്കുന്നതിനുള്ള വയോമിത്രം പദ്ധതി കോവിഡ് പകര്‍ച്ചസാധ്യത കാരണം നിര്‍ത്തിവെച്ചിരിക്കയാണ്. നിയന്ത്രണങ്ങളോടെത്തന്നെ വയോമിത്രം പദ്ധതി പുനരാരംഭിക്കാന്‍ വൈകിക്കൂടാ. വയോജനക്ഷേമം ലക്ഷ്യമാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ച വയോജനനയം പുതിയ സാഹചര്യങ്ങള്‍കൂടി കണക്കിലെടുത്ത് പരിഷ്‌കരിക്കണം.

വയോജനങ്ങള്‍ക്കുള്ള നിരക്കിളവ് ആനുകൂല്യം പുനഃസ്ഥാപിക്കാതിരിക്കുന്നതിലൂടെ റെയില്‍വേ സ്വന്തംവരുമാനം മാത്രമല്ല ഇല്ലാതാക്കുന്നത്, ആഭ്യന്തര തീര്‍ഥാടന-വിനോദസഞ്ചാര മേഖലയെ ക്ഷീണിപ്പിക്കുകയുമാണ്. ഒപ്പം, വയോജനങ്ങളുടെ അവകാശം കവര്‍ന്ന് അവരെ നിരാശരാക്കുകയുമാണ്. കോവിഡ് പടര്‍ച്ചയ്ക്ക് മുമ്പുണ്ടായിരുന്നതുപോലെ വയോജനങ്ങളുടെ യാത്രനിരക്കില്‍ ഇളവ് പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡിന് നിര്‍ദേശം നല്‍കണം

Content Highlights: Indian railways, train ticket concessions for senior citizen

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


innocent

3 min

ചിരി മാഞ്ഞു, കഥാപാത്രങ്ങള്‍ അനശ്വരം; ഇന്നസെന്റ് ഇനിയില്ല

Mar 26, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented