ജാമ്യം അനുവദിക്കുന്നതിനൊപ്പം അന്തിമതീർപ്പു കല്പിക്കുന്ന തരത്തിലാണ് വിധിന്യായമെന്നതാണ് പ്രത്യേകത


.

തെങ്കിലും കേസിൽ, ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി പ്രതികൾക്ക് മുൻകൂറായോ അല്ലാതെയോ ജാമ്യം അനുവദിക്കാനും നിഷേധിക്കാനും ബന്ധപ്പെട്ട കോടതിക്ക് അനിഷേധ്യമായ അധികാരമുണ്ട്. എന്നാൽ, ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട രണ്ടുകേസിൽ എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായ സിവിക് ചന്ദ്രന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർജാമ്യം നൽകിയത് വിവാദമായിരിക്കുകയാണ്. ജാമ്യം നൽകിയതല്ല, അതിനുപോദ്‌ബലകമായി കോടതി എടുത്തുപറഞ്ഞ ചില കാര്യങ്ങളാണ് രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. സംസ്ഥാന വനിതാ കമ്മിഷനും ദേശീയ വനിതാ കമ്മിഷനുമടക്കം പ്രസ്തുത പരാമർശത്തിനെതിരേ രംഗത്തുവരുന്ന സാഹചര്യമുണ്ടായി.

പരാതിക്കാരിയായ യുവതി ലൈംഗികമായി പ്രലോഭിപ്പിക്കുന്ന തരത്തിൽ വസ്ത്രം ധരിച്ചിരുന്നെന്ന് പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോയിൽനിന്ന് വ്യക്തമാണെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. അതുകൊണ്ടുതന്നെ 354-എ വകുപ്പുപ്രകാരമുള്ള ലൈംഗികാതിക്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നും ജാമ്യവിധിയിൽ പറയുന്നു. ശാരീരികമായി ദുർബലനായ, 74 വയസ്സുള്ള പ്രതി പരാതിക്കാരിക്കെതിരേ ബലം പ്രയോഗിച്ചെന്ന് വിശ്വസിക്കാനാവില്ലെന്നും പറയുന്നുണ്ട്. സിവിക് ചന്ദ്രനെതിരേ ദളിത് വിഭാഗത്തിൽപ്പെട്ട ഒരു എഴുത്തുകാരിയും ലൈംഗികാതിക്രമ പരാതി നൽകിയിരുന്നു. ആ കേസിൽ പ്രതിക്ക് രണ്ടാഴ്ചമുമ്പ് ഇതേ ജഡ്ജി ജാമ്യം അനുവദിച്ചിരുന്നു. അന്നും സാധാരണയിൽക്കവിഞ്ഞ നിരീക്ഷണങ്ങൾ ഉണ്ടായെന്ന് ആക്ഷേപമുണ്ട്. ജാതിവ്യവസ്ഥയ്ക്കെതിരേ പൊരുതുന്ന പുരോഗമനവാദിയായ ആരോപിതൻ പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ടവർക്കെതിരായ അതിക്രമം തടയൽ നിയമത്തിന്റെ പരിധിയിൽവരുന്ന കുറ്റം ചെയ്യുമെന്ന് കരുതാനാവില്ലെന്നും ആരോപണം അവിശ്വസനീയമാണെന്നും ജാമ്യവിധിയിൽ പറഞ്ഞു. രണ്ടുകേസിലും ജാമ്യം അനുവദിക്കുന്നതിനൊപ്പം അന്തിമതീർപ്പു കല്പിക്കുന്ന തരത്തിലാണ് വിധിന്യായമെന്നതാണ് പ്രത്യേകത.ലൈംഗികാതിക്രമക്കേസുകളിൽ അതിജീവിതകളെ, പരാതിക്കാരെ മാനസികമായി തകർക്കുന്ന തരത്തിൽ ഇടപെടൽ ഉണ്ടാകരുതെന്ന് കഴിഞ്ഞദിവസംകൂടി സുപ്രീംകോടതി നിർദേശമുണ്ടായിരുന്നു. വീണ്ടും മുറിവേൽപ്പിക്കുന്ന രീതിയിലായിക്കൂടാ കോടതിയിലെ നടപടികൾ എന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കോടതിയിലും അതിജീവിതകൾ അപമാനിതരാകുന്ന, നീതി അപ്രാപ്യമാകുന്ന അനുഭവങ്ങൾ ഏറെയാണെന്ന് ഒരുമാസം മുമ്പാണ് ‘നീതിദേവതേ കൺ തുറക്കൂ’ എന്ന വാർത്താപരമ്പരയിലൂടെ മാതൃഭൂമി ചൂണ്ടിക്കാട്ടിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് മുമ്പും ചില കോടതികളിൽനിന്ന് അനഭിലഷണീയമായ പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. ഉജ്ജയിനിയിൽ ബലാത്സംഗക്കേസിലെ പ്രതിയോട് മധ്യപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് രോഹിത് ആര്യ പ്രായശ്ചിത്തമായി നിർദേശിച്ചത് അതിജീവിതയുടെ വീട്ടിൽ മധുരപലഹാരവുമായി ചെന്ന് അവർക്ക് രാഖി കെട്ടിക്കൊടുക്കാനും 11,000 രൂപ അവർക്കും 5000 രൂപ അവരുടെ മകനും സമ്മാനമായി കൊടുക്കാനുമാണ്. സൂര്യനെല്ലി കേസിൽ പരാതിക്കാരിക്ക് ഓടിരക്ഷപ്പെട്ടുകൂടായിരുന്നോ എന്ന ചോദ്യമുണ്ടായത് കേരള ഹൈക്കോടതിയിൽനിന്നാണ്. പോക്സോ കേസിൽ ഒരു പ്രതിയെ കുറ്റമുക്തനാക്കാൻ മുംബൈ ഹൈക്കോടതിയിലെ ജഡ്ജി പുഷ്പ വീരേന്ദ്ര ഗനേഡിവാല പറഞ്ഞ ന്യായം വസ്ത്രത്തിന് മുകളിലൂടെയാണ് സ്പർശമെങ്കിൽ ലൈംഗികാക്രമണമാകില്ലെന്നാണ്. ബലാത്സംഗക്കേസിലെ പ്രതിയോട് പരാതിക്കാരിയെ വിവാഹംകഴിച്ചാൽ ജയിലിലാകാതെ പ്രശ്നം തീർക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ ഉപദേശിച്ചതും വിവാദമായതാണ്.

ലൈംഗികാതിക്രമക്കേസുകളിൽ ആരുടെഭാഗത്തുനിന്നായാലും പരാമർശങ്ങൾ സൂക്ഷ്മവും വസ്തുനിഷ്ഠവുമായിരിക്കണമെന്നാണ് മേൽപ്പറഞ്ഞ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത്. മുൻവിധികളെ സാധൂകരിക്കുന്ന അഭിപ്രായപ്രകടനങ്ങളിൽനിന്ന് കോടതികൾ വിട്ടുനിൽക്കണമെന്ന് അപർണ ഭട്ട് കേസിൽ സുപ്രീംകോടതിതന്നെ നിർദേശിച്ചിട്ടുണ്ട്. രാത്രി ഒറ്റയ്ക്കാകുന്നതും പ്രത്യേകവസ്ത്രം ധരിക്കുന്നതും സ്ത്രീകൾക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങൾക്ക് കാരണമാകുന്നെന്ന പരാമർശം പാടില്ലെന്നും വിധിയിൽ എടുത്തുപറയുന്നു.

മാതൃഭൂമി മുഖപ്രസംഗം

Content Highlights: court's controversial statement on victim's dressing; Mathrubhumi editorial


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented