സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളികള്‍ ആരാണെന്ന് തീര്‍ത്ത് പറയാനാകില്ല - ആര്യാടന്‍ ഷൗക്കത്ത്


ആര്യാടന്‍ ഷൗക്കത്ത്

*16 സംസ്ഥാനങ്ങളില്‍ ബി.ജെ.പി.യെ നേരിട്ട് എതിര്‍ക്കുന്ന ഇന്ത്യയിലെ ഏകപാര്‍ട്ടിയായ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ബി.ജെ.പി.ക്കെതിരേ ദേശീയ ബദലിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍പോലുമാവില്ല.

പ്രതീകാത്മക ചിത്രം

ഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 19.55 ശതമാനം വോട്ടുനേടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതായത്, നമ്മുടെ രാജ്യത്ത് വോട്ടുരേഖപ്പെടുത്തിയ ഓരോ അഞ്ചുപേരിലും ഒരാള്‍ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. പഞ്ചാബിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ഒറ്റയ്ക്ക് ഭരിക്കുകയും ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും മുന്നണി ഭരണത്തിലിരിക്കുകയും മധ്യപ്രദേശ്, അസം, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാണ, കര്‍ണാടക, ഗോവ തുടങ്ങി 10 സംസ്ഥാനങ്ങളില്‍ പ്രധാന പ്രതിപക്ഷമായി നിലകൊള്ളുകയുംചെയ്യുന്ന പ്രസ്ഥാനം. 16 സംസ്ഥാനങ്ങളില്‍ ബി.ജെ.പി.യെ നേരിട്ട് എതിര്‍ക്കുന്ന ഇന്ത്യയിലെ ഏകപാര്‍ട്ടിയായ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ബി.ജെ.പി.ക്കെതിരേ ദേശീയ ബദലിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍പോലുമാവില്ല.

മാസങ്ങള്‍ക്കകം തിരഞ്ഞെടുപ്പ് നടക്കാന്‍പോകുന്ന അഞ്ചുസംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശ് ഒഴികെ നാലിടത്തും കോണ്‍ഗ്രസാണ് ബി.ജെ.പി.യെ നേരിടുന്ന പ്രധാന പ്രതിപക്ഷപാര്‍ട്ടി. ഉത്തരാഖണ്ഡും ഗോവയും കോണ്‍ഗ്രസ് കൈപ്പിടിയിലൊതുക്കുമെന്നും പഞ്ചാബ് നിലനിര്‍ത്തുമെന്നും മണിപ്പുരില്‍ നിലമെച്ചപ്പെടുത്തുമെന്നും ഇതിനകംനടന്ന പല സര്‍വേകളും വിലയിരുത്തിക്കഴിഞ്ഞു. വര്‍ത്തമാനകാല രാഷ്ട്രീയസാഹചര്യങ്ങളെ ആഴത്തില്‍ അപഗ്രഥിച്ചാല്‍ വരുംകാല രാഷ്ട്രീയസാധ്യതകളെ മനസ്സിലാക്കാന്‍ ഏറെ പണിപ്പെടേണ്ടതില്ല.

ദേശീയ ബദലിനെ നയിക്കുന്നതാര്

വര്‍ഗീയതയും കോര്‍പ്പറേറ്റ് മൂലധനസ്വാധീനമുള്ള സാമ്പത്തികനയങ്ങളും ജനാധിപത്യവിരുദ്ധമായ ഭരണക്രമങ്ങളും നയപരിപാടികളാക്കിമാറ്റിയ നരേന്ദ്രമോദി ഭരണത്തിന് ബദലാകാന്‍, മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റേത് മതനിരപേക്ഷ പ്രസ്ഥാനത്തിനാണ് സാധ്യതയുള്ളത്.

കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും ബദലായി കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ കഴിഞ്ഞകാലത്ത് രൂപവത്കരിച്ചിരുന്ന 'മൂന്നാം മുന്നണി' നയിച്ചവരെയും മുന്നണിയിലെ പ്രബലകക്ഷികളെയും പരിശോധിച്ചാല്‍ ഇവരൊക്കെ പല തവണയായി ബി.ജെ.പി.യുമായി അധികാരം പങ്കിട്ടവരാണെന്ന് ബോധ്യമാകും. ചന്ദ്രബാബു നായിഡുവും എച്ച്.ഡി. ദേവഗൗഡയും നിതീഷ് കുമാറും മായാവതിയും മമതാ ബാനര്‍ജിയും നവീന്‍ പട്നായിക്കുമൊക്കെ ഈ പട്ടികയിലെ പ്രധാനികളാണ്. ഈ രാഷ്ട്രീയയാഥാര്‍ഥ്യങ്ങള്‍ തെളിനീരുപോലെ നമ്മുടെ മുന്നിലിരിക്കെ കോണ്‍ഗ്രസില്ലാതെ ഏതുരാഷ്ട്രീയബദലിനെക്കുറിച്ചാണ് സി.പി.എം. സംസാരിക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ചുവന്ന രണ്ടുപേരടക്കം മൂന്ന് എം.പി.മാര്‍മാത്രമുള്ള സി.പി.എമ്മിന് ദേശീയബദല്‍ രൂപവത്കരണത്തില്‍ വഹിക്കാവുന്ന പങ്കിനെക്കുറിച്ച് നമുക്ക് ബോധ്യമുണ്ട്.

34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച സി.പി.എമ്മിനെ ബംഗാളില്‍ ഒരു എം.എല്‍.എ.പോലുമില്ലാത്ത പാര്‍ട്ടിയാക്കിയ മമതാ ബാനര്‍ജിയാണോ സി.പി.എമ്മിന്റെ 'സ്വപ്നദേശീയബദലി'നെ നയിക്കാനെത്തുന്നത്.

കേരളത്തിനുപുറത്ത് ബംഗാളിലും തമിഴ്നാട്ടിലും തിരഞ്ഞെടുപ്പുവന്നാല്‍ കോണ്‍ഗ്രസിനെ കെട്ടിപ്പുണരുകയും കേരളത്തില്‍ കോണ്‍ഗ്രസ്വിരുദ്ധ ദേശീയബദലിനെക്കുറിച്ച് വാചാലരാവുകയും ചെയ്യുന്ന ഈ രാഷ്ട്രീയ അവസരവാദത്തെയാണ് സി.പി.ഐ. നേതാവ് ബിനോയ് വിശ്വം തുറന്നുകാണിച്ചത്.

കോണ്‍ഗ്രസിന്റെ നിരായുധ ദേശീയ വിമോചനപോരാട്ടത്തെ എതിര്‍ക്കുകയും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും വിദേശ ബൂര്‍ഷ്വാസിയുടെ കൈയില്‍നിന്ന് ദേശീയ ബൂര്‍ഷ്വാസിയിലേക്ക് അധികാരക്കൈമാറ്റംമാത്രമേ നടന്നിട്ടുള്ളൂവെന്നുമായിരുന്നു അന്ന് ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി വിലയിരുത്തിയത്. ഇന്ത്യയുടെ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ബൂര്‍ഷ്വാ പാര്‍ലമെന്ററി ജനാധിപത്യമെന്ന് അധിക്ഷേപിക്കുന്ന തീസിസുകളില്‍ ആഴ്ന്നിറങ്ങുകയും പിന്നീട് ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച് എണ്ണം തികഞ്ഞില്ലെങ്കിലും പ്രതിപക്ഷനേതാവായതും നാം കണ്ടു.

'കോണ്‍ഗ്രസ് മുക്ത ഭാരതം' ആദ്യം പറഞ്ഞത് സി.പി.എം.

ഇന്ന് ബി.ജെ.പി. വിളിക്കുന്ന 'കോണ്‍ഗ്രസ്മുക്ത ഭാരതം' എന്ന മുദ്രാവാക്യം നാലുപതിറ്റാണ്ടുമുമ്പേ നാം കേട്ടിട്ടുണ്ട്. 1977-ലെ പൊതുതിരഞ്ഞെടുപ്പില്‍ 'കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ ഏതുചെകുത്താനുമായും കൂട്ടുകൂടും' എന്ന് സി.പി.എം. പ്രഖ്യാപിക്കുകയും ജനസംഘം നേതാക്കന്‍മാരായിരുന്ന എ.ബി. വാജ്പേയിയെയും എല്‍.കെ. അദ്വാനിയെയും കേന്ദ്രമന്ത്രിമാരാക്കിയതിലും സി.പി.എമ്മിന്റെ പങ്ക് വലുതാണ്. ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ ഒരു ഘട്ടം പിന്നിട്ടുവെന്നുപോലും സി.പി.എം. വാദിച്ചു.

എഴുപതുകളില്‍ ജനസംഘമടങ്ങുന്ന ജനതാപാര്‍ട്ടിയെ പിന്തുണച്ചും എണ്‍പതുകളില്‍ കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും ബദലായി മൂന്നാംമുന്നണിക്കായി വാദിച്ചും രണ്ടായിരത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ. സര്‍ക്കാരിനെ പിന്തുണച്ചും കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയമുന്നണികള്‍ക്കുവേണ്ടി വാദിക്കുകയും പിന്തുണയ്ക്കുകയുംചെയ്ത സി.പി.എമ്മിന്റെ രാഷ്ട്രീയ എതിരാളികള്‍ ആരാണെന്നും അവര്‍ തീര്‍ച്ചപ്പെടുത്തുന്നതിന്റെ മാനദണ്ഡം എന്താണെന്നും ആര്‍ക്കും തീര്‍ത്തുപറയാനാവില്ല.

എന്നാല്‍, ബിനോയ് വിശ്വം പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനസംഘവുമായോ ബി.ജെ.പി.യുമായോ അവസരവാദനയങ്ങള്‍ സ്വീകരിച്ചതായി അറിവില്ല. അതുകൊണ്ടുതന്നെ വര്‍ഗീയവിരുദ്ധ നിലപാടുകളുള്ള മതനിരപേക്ഷകക്ഷികളുടെ ബദലിനെക്കുറിച്ച് പറയാന്‍ സി.പി.എമ്മിനെക്കാളും അവകാശം സി.പി.ഐ.ക്കുണ്ടെന്ന് വിശ്വസിക്കുന്നു. ലോകത്ത് സാമ്രാജ്യത്വവിരുദ്ധചേരിക്ക് കരുത്തുപകര്‍ന്ന സോവിയറ്റ് യൂണിയനുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കുണ്ടായ നയപരമായ ബന്ധവും വിശ്വാസവും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേരത്തേ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്.


(കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Content Highlights: Aryadan Shoukath, CPM-Congress


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented