'വെടിനിര്‍ത്തലാണ് ആദ്യം സംഭവിക്കേണ്ടത്. അതോടെ കുറച്ച് സമാധാനവും സുരക്ഷിതത്വവും ഉണ്ടാകും'


വേണു രാജാമണി/ സിറാജ് കാസിം

വേണു രാജാമണി

യുക്രൈനിലെ ഇന്ത്യക്കാരെപ്പറ്റിയുള്ള ആശങ്കള്‍ക്കിടെയും പ്രായോഗികമായി ഈ വിഷയത്തെ സമീപിക്കുമ്പോള്‍ ഒരുപാടു കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ടെന്ന് യുക്രൈന്‍ രക്ഷാദൗത്യത്തിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി. ഇതൊരു ലോകയുദ്ധമാകാതിരിക്കാനാണ് ശ്രദ്ധവേണ്ടതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നയതന്ത്ര വിദഗ്ധനായ വേണു രാജാമണി 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.

റഷ്യയുടെ ആക്രമണത്തെ എങ്ങനെയാണ് കാണുന്നത്

ആക്രമണത്തെ ഒരു കാരണവശാലും ന്യായീകരിക്കാനാകില്ല. എല്ലാ യുദ്ധവും വേദനകള്‍ മാത്രം നല്‍കുന്നതാണ്. എന്നാല്‍, റഷ്യയെ അതിലേക്കു നയിച്ച ചില കാര്യങ്ങളും കാണാതെപോകരുത്. യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ റഷ്യ ആഗ്രഹിച്ചിരുന്ന സമയത്ത് അതിനു സമ്മതിക്കാതിരുന്ന നാറ്റോയുടെ നിലപാടുമുതല്‍ അമേരിക്കയുടെ നയങ്ങള്‍വരെയായി പല ഘടകങ്ങള്‍ ഇതിലുണ്ട്.

വ്യോമപാത തടയണമെന്ന യുക്രൈന്റെ ആവശ്യം നാറ്റോ അംഗീകരിക്കാത്തത് എങ്ങനെ കാണുന്നു

അങ്ങനെ ചെയ്താല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. തടഞ്ഞാല്‍ റഷ്യ മറ്റു രാജ്യങ്ങളിലേക്ക് ആക്രമണം വഴിമാറ്റും. ഒന്നോ രണ്ടോ രാജ്യങ്ങള്‍ തമ്മില്‍ തുടങ്ങിയ യുദ്ധമാണ് പിന്നീട് ലോകയുദ്ധമായിമാറിയത്. ആ ചരിത്രം നമ്മള്‍ ഓര്‍ക്കണം. ഇതൊരു ലോകയുദ്ധമാകാതിരിക്കാനാണ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്.

മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ രക്ഷാദൗത്യം എത്രത്തോളമായി

രക്ഷാദൗത്യം നല്ലരീതിയില്‍ പുരോഗമിക്കുകയാണ്. റഷ്യയുടെ അതിര്‍ത്തിയിലുള്ള സുമിയില്‍ ഇപ്പോഴും 600-ലധികം വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഹാര്‍കിവ് മേഖലയിലും 300-ലധികം വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താനുണ്ട്. വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

രക്ഷാദൗത്യത്തിലെ അനുഭവങ്ങള്‍ എന്തൊക്കെയാണ്

അവിടെനിന്നുള്ള ചില വാര്‍ത്തകള്‍കേട്ട് ശരിക്കും തകര്‍ന്നുപോയിട്ടുണ്ട്. മക്കളുടെ കാര്യം പറഞ്ഞു വിളിച്ച രക്ഷിതാക്കള്‍ ചിലപ്പോള്‍ നിയന്ത്രണംവിട്ടു പൊട്ടിത്തെറിച്ചിട്ടുണ്ട്. പ്രവചനാതീതമായ യുദ്ധത്തെക്കുറിച്ച് എന്തുപറഞ്ഞ് അവരെ സമാധാനിപ്പിക്കും.

ഈ യുദ്ധത്തിന്റെ അവസാനം എങ്ങനെയാകണമെന്നാണ് പ്രായോഗിക മായി താങ്കള്‍ ആഗ്രഹിക്കുന്നത്

വെടിനിര്‍ത്തലാണ് ആദ്യം സംഭവിക്കേണ്ടത്. അതോടെ കുറച്ച് സമാധാനവും സുരക്ഷിതത്വവും ഉണ്ടാകും. ആയിരക്കണക്കിനു മലയാളി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥലമെന്നനിലയില്‍ തുടര്‍പഠനത്തിനുള്ള അവസരങ്ങള്‍ വീണ്ടെടുക്കണം.

Content Highlights: Venu Rajamani, special representative of Kerala in Delhi talks about Ukraine- Russia crisis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented