കറുപ്പിനോടുളള പേടി കാരണം ഒരാള്‍ക്കും വഴിയിലിറങ്ങി നടക്കാന്‍ പറ്റാത്ത സ്ഥിതി-മിവ ജോളി


രാജി പുതുക്കുടി

Premium

മിവ ജോളിയെ പോലീസ് തടഞ്ഞപ്പോൾ

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ എത്തിയ പെണ്‍കുട്ടി. പ്രതിഷേധക്കാരിയെ കോളറില്‍ പൊക്കിയെടുത്ത പുരുഷ എസ്‌ഐയുടെ നടപടി വിവാദമായതോടെയാണ് മിവയെന്ന കെഎസ് യു പ്രവര്‍ത്തകയുടെ പേര് സജീവ ചര്‍ച്ചയാവുന്നത്. മിവ വീശിയ കരിങ്കൊടി ഇപ്പോളും ആകാശത്ത് തന്നെയുണ്ട് സംസ്ഥാനത്താകെ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധങ്ങള്‍. സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ച് മുഖ്യമന്ത്രി യാത്ര ചെയ്യുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെ മിവ ജോളി സംസാരിക്കുന്നു.

കറുപ്പിനെ ഭയക്കുന്നത് സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ കടുത്ത അതിക്രമമാണ് ഇപ്പോള്‍ കേരളത്തിലാകെ കാണിച്ചുകൊണ്ടിരിക്കുന്നത്. വഴില്‍ കൂടി ഒരാള്‍ക്ക് നടക്കാന്‍ പറ്റില്ല, ബസ് കാത്ത് ബസ് സ്റ്റോപ്പില്‍ നില്‍ക്കാന്‍ പറ്റില്ല, മരുന്ന് വാങ്ങാന്‍ പോകാന്‍ പറ്റില്ല, മുഖ്യമന്ത്രി പോവുന്നത് കൊണ്ട് കറുത്ത വസ്ത്രം ധരിച്ച് ഒരാള്‍ക്ക് പൊതുസ്ഥലത്ത് ഇറങ്ങാന്‍ വയ്യ. മരിച്ച സഖാവിന്റെ വീടിന് മുന്നില്‍ കുത്തിയ കറുത്ത കൊടി പോലും പോലീസുകാരനെക്കൊണ്ട് അഴിപ്പിച്ചത് നമ്മള്‍ കണ്ടു. സാധാരണക്കാരനോട് ഒരു മുഖ്യമന്ത്രി പെരുമാറുന്ന രീതി ഇതൊക്കെയാണ്. വളരെ വികൃതമായുളള പെരുമാറ്റമാണ് മുഖ്യമന്ത്രി കാണിക്കുന്നത്. സാധാരണക്കാരന് പോലും വഴി നടക്കാന്‍ വയ്യാത്ത സ്ഥിതി അംഗീകരിക്കാനാവില്ല. പ്രതിഷേധം ചെറുക്കാന്‍ ആണെങ്കില്‍ ഇവിടെ പ്രതിഷേധിക്കുന്നവര്‍മാത്രമല്ല മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഇരകളാവുന്നത് എന്നത് ഇതില്‍ വ്യക്തമാണ്.

ജനങ്ങളും പോലീസുകാരും ഇതില്‍ ഇരകളാണ്. പാവപ്പെട്ട പോലീസുകാരെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുമ്പോള്‍ നാട്ടുകാരുടെ വെറുപ്പ് മുഖ്യമന്ത്രിയോട് മാത്രമല്ല മുഖ്യമന്ത്രിക്ക് വേണ്ടി ഇതൊക്കെ ചെയ്യേണ്ടി വരുന്ന പോലീസുകാരോട് കൂടിയാണ്. ഒരു മുഖ്യമന്ത്രിക്ക് ആവശ്യത്തിനുള്ള സുരക്ഷ പോരെ? കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൂടുതല്‍ പൈസ ഇതിനായി ഏര്‍പ്പെടുത്തി നികുതി കൊള്ളയ്ക്ക് പുറമേ ജനങ്ങളെ കൂടുതല്‍ ചൂഷണം ചെയ്യുകയാണ് ഇപ്പോള്‍. മറ്റൊന്ന് കറുത്ത മാസ്‌ക് കറുത്ത വസ്ത്രം ഇവയൊക്കെ വിലക്കി കൊണ്ട് ഒരു മുഖ്യമന്ത്രി കടന്നുപോകുമ്പോള്‍ നമ്മള്‍ ഈ കറുത്തതുണിക്കും മാസ്‌കിന് എതിരെയുമുള്ള പ്രതിഷേധങ്ങളിലൂടെ ഒക്കെയങ്ങ് കടന്നു പോകും. ബാക്കി എല്ലാം അങ്ങ് മറന്ന് പോകും എന്ന ഒരു ധാരണയാണ് അദ്ദേഹത്തിന് ഉണ്ടെങ്കില്‍ അതുമാറ്റി വെക്കണം, പൊതുജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്.

നികുതി, നികുതി ഭാരങ്ങള്‍, അദ്ദേഹം നടത്തുന്ന അഴിമതികള്‍, സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ ഇതിനൊക്കെ എതിരായി നടക്കുന്ന പ്രതിഷേധങ്ങളെ മറച്ചുവെച്ചാലും പൊങ്ങിവരും. ഒരു മുഖ്യമന്ത്രി എന്ന് പറയുന്നത് ജനങ്ങളെ നയിക്കേണ്ട, മറ്റ് എംഎല്‍എമാരെ കൂടി നിയന്ത്രിക്കേണ്ട ആളാണ്. കേരളത്തിലെ മുഖ്യമന്ത്രി ജനങ്ങളെ ചൂഷണം ചെയ്യുകയും ബുദ്ധിമുട്ടിക്കുകയും ചെയ്ത് ഇങ്ങനെ മുന്നോട്ട് പോയാല്‍ മറ്റ് ജനപ്രതിനിധികളുടെ കാര്യത്തില്‍ എന്ത് ഉറപ്പാണ് ഉള്ളത്.

മുഖ്യമന്ത്രി എറണാകുളം ജില്ലയുടെ പരിസരത്ത് കൂടി പോയാല്‍ കരിങ്കൊടി കാണിക്കും

മുഖ്യമന്ത്രി എറണാകുളം ജില്ലയുടെ ഏത് ഭാഗത്തുകൂടി പോയാലും ഞാന്‍ കരിങ്കൊടി കാണിച്ചിരിക്കും. കുറച്ച് പ്രവര്‍ത്തകരെ പിടിച്ച് ജയിലില്‍ ഇട്ടാല്‍ ഇനി വേറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. ഒരാളെ അടച്ച് പൂട്ടിയാലോ കരുതല്‍ തടങ്കലില്‍ ആക്കിയാലോ ബാക്കിയുള്ളവര്‍ അടങ്ങുമെന്ന് മുഖ്യമന്ത്രി കരുതേണ്ട. എറണാകുളത്തിന്റെ പരിസരത്ത് പോയാല്‍ ഞാന്‍ ഇനിയും കരിങ്കൊടി കാണിക്കും. കളമശ്ശേരിയില്‍ കരിങ്കൊടി കാണിച്ചപ്പോള്‍ വളരെ ക്രൂരമായ പെരുമാറ്റത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. അങ്ങനെ മര്‍ദ്ദിക്കുന്നതൊക്കെ ഒരു തരം ഭയപ്പെടുത്തലാണ് ഞങ്ങള്‍ക്കെതിരേ നീങ്ങിയാല്‍ ഞങ്ങളുടെ കയ്യിലിരിപ്പ് നിങ്ങള്‍ അറിയും എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അങ്ങനെ ഭയപ്പെടുത്തി മുന്നോട്ട് പോയാല്‍ ഞങ്ങള്‍ ഒളിച്ചിരിക്കില്ല, ഇങ്ങനെ ഭയപ്പെടുത്തുമ്പോള്‍ ഞങ്ങള്‍ കൂടുതല്‍ കരുത്തരായി വരുകയാണ് ചെയ്യുക. അല്ലാതെ ഒരടി പിന്നോട്ടില്ല. ഉറങ്ങിക്കിടക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നു, യൂണിറ്റ് സമ്മേളനം നടക്കുമ്പോള്‍ അന്‍പതും അറുപതും പ്രവര്‍ത്തകരെ ഒരുമിച്ച് അറസ്റ്റ് ചെയ്യുന്നു. പ്രതിപക്ഷം എതിര്‍ത്തതുകൊണ്ട് നികുതി വര്‍ധനയില്‍ ഒരു പൈസ പോലും കുറയ്ക്കില്ല എന്ന് പറഞ്ഞ് മുന്നോട്ട് പോകുമ്പോള്‍ അതിന്റെ അര്‍ത്ഥം പ്രതിപക്ഷ സമരം കൊണ്ട് അത് കുറച്ചതാണ് എന്ന് വരുത്താതിരിക്കാന്‍
കൂടിയുള്ള മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം കൂടിയാണിത്‌. അത് അങ്ങേയറ്റത്ത് എത്തുകയും ചെയ്തു.

നല്ലത് എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ പൊതുജനങ്ങളെ ഭയന്ന് ജീവിക്കേണ്ട അവസ്ഥ പിണറായി വിജയന് വരില്ലായിരുന്നു

കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരു സിപിഎം നേതാവ് പറഞ്ഞത് യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ നോക്കുകയാണെന്നാണ്. ഒരു തരം ഭയത്തിന്റെ സൂചനയാണ് അവരുടെ വാക്കുകളിലൂടെ പ്രകടമാവുന്നത്. ജനങ്ങളെ സേവിക്കുന്ന ഒരു നല്ല മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്തുവെങ്കില്‍, പൊതുജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇങ്ങനെ സാധാരണക്കാരെ പേടിച്ച് ജീവിക്കേണ്ട ?ഗതി വരില്ലായിരുന്നു. പ്രതിഷേധം എന്നത് പിണറായി വിജയന്‍ എന്ന വ്യക്തിയോടുള്ള വിരോധം അല്ല. കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന് അദ്ദേഹം ചെയ്ത് കൂട്ടുന്ന കൊള്ളരുതായ്മകളോട് ഉള്ള പ്രതിഷേധമാണ്. മറച്ചുവെക്കേണ്ട എന്തൊക്കെയോ അധികാരത്തില്‍ ഇരുന്ന്‌ചെയ്തത് കൊണ്ടാണ് ഇങ്ങനെ ഭയക്കേണ്ടി വരുന്നത്. മുഖ്യമന്ത്രിയുടെ ഈ പെരുമാറ്റം അം?ഗീകരിച്ച് കൊടുക്കാന്‍ പറ്റുന്നതല്ല.

സൈബര്‍ ആക്രമണം ഏത് പാര്‍ട്ടിക്കാര്‍ നടത്തിയാലും തെറ്റ്

എന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ് വായിച്ച് വിഷമം തോന്നിയിരിക്കുന്ന സമയത്താണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. നമ്മള്‍ എന്തുചെയ്താലും ഒടുവില്‍ നേരിടേണ്ടി വരുന്നത് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണമാണ്. ഏത് പാര്‍ട്ടിക്കാരിയായാലും മറുപാര്‍ട്ടിയില്‍ നിന്ന് അല്ലെങ്കില്‍ മറ്റുള്ളവരില്‍ നിന്ന് സൈബര്‍ ആക്രമണം നേരിടേണ്ടി വരും. അത്തരത്തില്‍ ഉള്ള ആക്രമണത്തോട് ഞാന്‍ ഒരു തരത്തിലും യോജിക്കുന്നില്ല. പിണറായി വിജയന്‍ ഇരിക്കുന്ന സ്ഥാനത്തിരുന്ന് ചെയ്യുന്ന കാര്യങ്ങളോട് ഞാന്‍ ഇപ്പോള്‍ പ്രതിഷേധിക്കുന്നത്, അല്ലാതെ ആ വ്യക്തിയുടെ മുഖത്തോടോ രൂപത്തോടോ ഉള്ള എതിര്‍പ്പല്ല, പക്ഷെ ഞാന്‍ നേരിടേണ്ടി വരുന്നത് സൈബര്‍ അറ്റാക്ക് ആണ്.

ചിന്താ ജെറോം ആ സ്ഥാനത്ത് ഇരുന്ന് ചെയ്തത്, വിമര്‍ശിക്കപ്പെടേണ്ട കാര്യങ്ങള്‍ തന്നെയാണ് പക്ഷേ അവരുടെ ഫോട്ടോ വെച്ചും പേരുവെച്ചും മോശമായി അധിക്ഷേപിക്കുന്നത് ആ വ്യക്തിയെ തളര്‍ത്തുന്ന കാര്യങ്ങളാണ്. സൈബര്‍ ആക്രമണങ്ങള്‍ ഏത് പാര്‍ട്ടിക്കാര്‍ ചെയ്താലും അതിനെ ഞാന്‍ അംഗീകരിക്കില്ല, ഇതിനെതിരെ ഒരു പോളിസി വന്നാല്‍ തീര്‍ച്ചയായും ഇത്തരം കാര്യങ്ങളെ തടയാന്‍ ആവും.

ഇടതുകുടുംബത്തില്‍ നിന്ന് കോണ്‍ഗ്രസിലേക്ക്, ഇപ്പോള്‍ കുടുംബം പൂര്‍ണമായി പിന്തുണയ്ക്കുന്നു

ഞാന്‍ കളമശ്ശേരി വിമണ്‍സ് പോളിയിലാണ് ഡിപ്ലോമ പടിച്ചത്. കോഴ്‌സിന് ചേര്‍ന്ന വര്‍ഷം മുതല്‍ ഞാന്‍ കെസ്എയു പ്രവര്‍ത്തകയാണ്, ഇപ്പോഴും പ്രവര്‍ത്തിക്കുന്നു, പതിനഞ്ചോളം കേസുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട്. ഇടത് അനുഭാവികളായിരുന്ന ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ കോണ്‍ഗ്രസിലേക്ക് വരുന്നത്. ഇപ്പോള്‍ എന്റെ പ്രവര്‍ത്തനങ്ങളിലൂടെ കോണ്‍ഗ്രസിനെ അവര്‍ കൂടുതല്‍ അറിഞ്ഞു ഇപ്പോള്‍ അവരും കോണ്‍ഗ്രസിന് ഒപ്പമാണ്.

എന്റെ ലക്ഷ്യവും കോണ്‍ഗ്രസിന്റെ ലക്ഷ്യവും അവര്‍ക്ക് ഇപ്പോള്‍ നന്നായി അറിയാം വീട്ടുകാര്‍ തരുന്ന ആ പിന്തുണയാണ് എനിക്ക് നൂറ് ശതമാനം ഡെഡിക്കേറ്റ് ആയി പ്രവര്‍ത്തിക്കാന്‍ പറ്റുന്നത്. .ഞാന്‍ ഒരു കരിയര്‍ എയിം ചെയ്യുന്ന ആളാണ് അതിന്റെ കൂടെ രാഷ്ട്രീയ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകും. ജനങ്ങളുമായി ഇന്ററാക്ട് ചെയ്യാന്‍ എനിക്ക് കിട്ടുന്ന ഏറ്റവും നല്ല വേദിയായാണ് ഞാന്‍ എന്റെ പ്രസ്ഥാനത്തെ കാണുന്നത് അത് എന്റെ പാഷന്‍ കൂടിയാണ് ജോലിക്കൊപ്പം ഞാന്‍ ഇത് മുന്നോട്ട് കൊണ്ടുപോകും.


Content Highlights: KSU district general secretary Miva Jolly Interview

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


ravisankar prasad and rahul gandhi

1 min

മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാണോ?; കോൺഗ്രസിനെ വിമർശിച്ച് ബിജെപി

Mar 23, 2023

Most Commented