പ്രതീകാത്മക ചിത്രം
'ഇടം നല്‍കാം മക്കള്‍ക്ക് അമ്മയ്ക്ക് ജീവിതവും' എന്ന കാമ്പെയ്നുമായി ബന്ധപ്പെട്ട് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന്റെ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ലേഖനം.
ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം വില്ലേജുകള്‍ എന്ന് നിലവിലെ നിര്‍ദേശം RPwD 2016-ന്റെയും 2020-ല്‍ അതിനായി കേരളത്തില്‍ രൂപീകരിച്ച മാര്‍ഗനിര്‍ദേശങ്ങളുടെയും ലംഘനമായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നമുക്കാവശ്യം ഇവര്‍ക്കായി പ്രത്യേക വില്ലേജുകളല്ല. കുട്ടി ജനിക്കുന്ന സമയം മുതല്‍ ഭിന്നശേഷി തിരിച്ചറിയുന്നത് വരെയുളള സംവിധാനങ്ങള്‍, തെറാപ്പികള്‍, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം തുടങ്ങി നിലവിലുളള സംവിധാനങ്ങള്‍ നവീകരിക്കാനുളള പദ്ധതികളാണ്. ഇതിനെല്ലാം എതിരാകുന്ന പുതിയ നയങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പായി നിലവിലുളള നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ വകുപ്പുകള്‍ ശ്രദ്ധ നല്‍കുകയാണ് വേണ്ടത്.
ഞങ്ങളുടെ പൊതുതാല്പര്യ ഹര്‍ജിയും 2020-ലെ കോടതി വിധിയും ജില്ലാതല കമ്മിറ്റികള്‍ രൂപവത്ക്കരിക്കേണ്ടതിന്റെ പ്രധാന്യം വ്യക്തമാക്കിയിരുന്നതാണ്. 2016-ല്‍ തന്നെ സംസ്ഥാന ബാലാവകാശസംരക്ഷണ സമിതി ഇക്കാര്യം ശക്തമായി ശുപാര്‍ശ ചെയ്തിരുന്നതാണ്. എന്നാല്‍, ജില്ലാകമ്മിറ്റികളുടെ രൂപീകരണം ഇപ്പോഴും നടപ്പിലായിട്ടില്ല, അപ്പോഴാണ് പുതിയ പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകുന്നത്. ഇക്കാര്യത്തില്‍ ശാസ്ത്രീയമായ തെളിവുകളും നയങ്ങളും നിയമങ്ങളും ഉണ്ടായിട്ടും വീണ്ടും പുറകോട്ടുപോവുകയാണ് നാം. പ്രശ്നബാധിതരും സമാനചിന്താഗതിക്കാരും വര്‍ഷങ്ങളായി നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് നിലവിലുളള നയങ്ങള്‍ ഉണ്ടായതെന്ന് മറക്കരുത്.
തമിഴ്നാട്ടില്‍ ഇതിനു സമാനമായ ഒരു സംഭവം ഉണ്ടായതു കൂടി പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുകയാണ്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ടൗണ്‍ഷിപ്പ് എന്ന ജില്ലാ കളക്ടറുടെ നിര്‍ദേശം സംബന്ധിച്ച വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ അവിടെ ഒരു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. ഭിന്നശേഷിക്കാരും അവരുടെ കുടുംബാംഗങ്ങളും അവര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഫോറങ്ങളും ചേര്‍ന്നായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.
.jpg?$p=bec7056&&q=0.8)
ഭിന്നശേഷിയുളളവര്‍ക്കും മറ്റുളളവരൈപ്പോലെ സമൂഹത്തില്‍ അഭിമാനത്തോടെ ജീവിക്കുന്നതിനും തുല്യതയ്ക്കുളള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആ ഹര്‍ജി. ആ ഹര്‍ജിയില്‍ പരാമര്‍ശിക്കപ്പെട്ട കാര്യങ്ങളെല്ലാം ഇവിടെയും ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയാണ്, അത് പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് പതിനെട്ട് വയസ്സ് തികയുന്നതിന് മുമ്പുതന്നെ നടപടികള്‍ ആരംഭിക്കുകയും അതിന് വലിയ ശ്രദ്ധ നല്‍കണമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുകയാണ്. നവീകരണവും മാതൃകാപരമായ മാറ്റങ്ങളും ദീര്‍ഘനാളായി നടപ്പിലാകാതെ കിടക്കുകയാണ്. അതു കൂടുതലും വിദ്യാഭ്യാസ മേഖലയിലാണ് ആവശ്യം. സ്‌കൂളുകളിലും സ്പെഷ്യല്‍ സ്‌കൂളുകളിലും ഉള്‍ച്ചേര്‍ക്കല്‍ പദ്ധതികളാണ് ഉണ്ടാകേണ്ടത്. തെറാപ്പി സെന്ററുകള്‍ ഉള്‍പ്പടെയുളള ആരോഗ്യസംവിധാനങ്ങള്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കപ്പെടുകയും വേണം. നിലവില്‍ ബഹിഷ്‌ക്കരണ മാതൃകയിലാണ് തെറാപ്പി സെന്ററുകളുടെ പ്രവര്‍ത്തനം.
ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും അവകാശങ്ങളും കടമകളും സംബന്ധിച്ച അറിവുകള്‍ നാം പ്രചരിപ്പിക്കേണ്ടതുണ്ട്. കുട്ടികളുടെ ജനനസമയം മുതല്‍ കുട്ടിക്ക് പതിനെട്ട് വയസ്സ് തികയുന്നതിന് മുമ്പായി ശരിയായ പിന്തുണാ സംവിധാനങ്ങളെ സമീപിക്കുന്നതിനുളള നൈപുണികള്‍ കുടുംബങ്ങളെ പരിശീലിപ്പിക്കേണ്ടതുണ്ട്. സമൂഹത്തെ ശാക്തീകരിക്കണമെന്ന് യഥാര്‍ഥത്തില്‍ നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യം പ്രാദേശികമായി പരിഹരിക്കേണ്ടതുണ്ട്. പഠനം എന്നതുപോലെ ഉള്‍പ്പെടുത്തുക(inclusion) എന്നുളളതും ഒരു two way process ആണ്. ആളുകളെ അവരുടെ കഴിവ്/ ഭിന്നശേഷി എന്നവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും ചെയ്യുക വഴി അവരുടെ സ്വത്വത്തെയും പരസ്പരാശ്രിതത്വത്തില്‍ വളരുന്ന ഒരു സമൂഹത്തിലെ പരിധിയില്ലാത്ത സാധ്യതകളെ അവര്‍ക്ക് നിരാകരിക്കുകയുമാണ് ചെയ്യുന്നത്.
ഭിന്നശേഷിയുളളവരെ സമൂഹത്തോട് ചേര്‍ത്തുപിടിക്കണമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുപ്രവര്‍ത്തിക്കുന്ന ടുഗെദര്‍ വീ കാന്‍ എന്ന സംഘടനയുടെ സ്ഥാപാംഗമെന്ന നിലയിലും ഓട്ടിസമുളള കുട്ടികളുടെ അമ്മമാരുടെ ജീവിതം സംബന്ധിച്ച് ഗവേഷണം നടത്തിയ വ്യക്തിയെന്ന നിലയിലുമാണ് ഞാന്‍ ഈ ലേഖനം എഴുതുന്നത്. Inclusion ന് വേണ്ടിയുളള സമീപനം സര്‍ക്കാരില്‍ നിന്നുണ്ടാകണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. ഭിന്നശേഷിക്കാര്‍ക്കായുളള പുതിയ ദേശീയ നയത്തിനായുള്ള വിശദമായ നിര്‍ദേശങ്ങള്‍ തയ്യാറാക്കി അത് എന്‍പിആര്‍ഡിക്ക് സമര്‍പ്പിക്കാനുളള ശ്രമത്തിലാണ് ഞങ്ങള്‍.
Content Highlights: we need to include voices of those we are aiming to impact; idam nalkam makkalk ammak jeevithavum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..