ഇവർക്കും കാണണം ഇതുപോലെ സിനിമ, പക്ഷേ, ഈ തീയേറ്ററുകളിൽ എങ്ങനെയിരുന്ന് കാണും?


ആനന്ദ് പ്രിൻസ്

Campaign

തൃശ്ശൂരിൽ സിനിമ കണ്ടിറങ്ങുന്ന കുട്ടികളുടെ രക്ഷിതാക്കളും

'കുട്ടിയായിരിക്കുമ്പോള്‍ തീയേറ്ററുകളില്‍ പോയി സിനിമ കാണാന്‍ പേടിയായിരുന്നു. ഇപ്പോള്‍ അത് മാറി. ഇനിയും ഞാന്‍ തീയേറ്ററിലേക്ക് പോകും. ഞങ്ങള്‍ക്കെല്ലാര്‍ക്കും ഒന്നിച്ചിരുന്ന് സിനിമ ആസ്വദിക്കണം.'വര്‍ഷങ്ങള്‍ക്ക് ശേഷം തീയേറ്ററിലേക്ക് പോയതിന്റെ ആഹ്ലാദം പങ്കുവെച്ച് ഭിന്നശേഷിക്കാരിയായ പതിനാറുകാരി ഫാത്തിമ പറഞ്ഞു.

സമൂഹത്തില്‍ ഏറെ വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി, അവര്‍ക്ക് നഷ്ടമാകുന്ന പൊതുഇടങ്ങളും വിനോദങ്ങളും തിരിച്ചുപിടിക്കുന്നതിനായി തുനിഞ്ഞിറങ്ങിരിക്കുകയാണ് തൃശ്ശൂരിലെ ഒരു കൂട്ടം അമ്മമാര്‍. മക്കളെ പരിചരിക്കുന്നതിനായി ജോലി ഉപേക്ഷിച്ചവരാണ് ഇവരെല്ലാവരും. കുട്ടികള്‍ക്കായുളള വിനോദോപാധികള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ അത്രയേറെ ക്രിയാത്മകമല്ലാത്ത സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് അവരുടെ വിനോദയിടങ്ങളും ആഹ്ലാദാവസരങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമ്മമാര്‍ മുന്നിട്ടിറങ്ങുന്നത്.

തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന മക്കളുടെ അമ്മമാരാണ് ഇവര്‍. എട്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമുളള 20 മക്കള്‍, അവരില്‍ 18 സെറിബ്രല്‍ പാള്‍സിയുളളവരാണ്. രണ്ടുപേര്‍ക്ക് ഡൗണ്‍സിന്‍ഡ്രോമും. കോവിഡും രോഗങ്ങളും തളര്‍ത്തിയ മക്കളെ എങ്ങനെയെങ്കിലും ഉണര്‍വ്വിലെത്തിക്കണമെന്നായിരുന്നു അമ്മമാരുടെ ആഗ്രഹം. നേരിട്ടും വാട്‌സാപ്പിലൂടെയും നിരന്തരം അവര്‍ അതേക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി. ഒന്നിച്ചൊരു സിനിമ കാണിച്ചാലോ എന്ന ആശയം ഉദിക്കുന്നത് അങ്ങനെയാണ്. പക്ഷേ ആദ്യമായി നടത്തുന്ന പരീക്ഷണം ആയതിനാലും കുട്ടികള്‍ കരയുകയോ, ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയോ, അസ്വസ്ഥരാകുകയോ ചെയ്താലോ എന്ന ഉത്കണ്ഠ ഇവരെ അലട്ടി. അങ്ങനെയാണ് മക്കള്‍ക്ക് മാത്രമായി ഒരു സ്‌പെഷ്യല്‍ ഷോ സാധ്യമാകുമോ എന്ന് അമ്മമാര്‍ അന്വേഷിക്കുന്നത്. 'കുട്ടികള്‍ തീയേറ്ററിലിരുന്ന് സിനിമ കാണുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു' സെറിബ്രല്‍ പാള്‍സിയുള്ള കുട്ടിയുടെ അമ്മ ജാസ്മിന്‍ അന്‍വര്‍ പറയുന്നു.

ഒടുവില്‍ ജൂണ്‍ ഒമ്പതിന് ഇരിങ്ങാലക്കുടയിലെ തിയേറ്റര്‍ ഇവര്‍ക്കായി സിനിമാപ്രദര്‍ശനം ഒരുക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. കുട്ടികളില്‍ പലരും ആദ്യമായിട്ടായിരുന്നു തിയേറ്ററില്‍ കയറുന്നത് പോലും. അമ്മമാരും അതേ..മക്കളുടെ ജനനത്തോടെ ലോകം അവരിലേക്ക് മാത്രമായി ചുരുങ്ങിയ ആ അമ്മമാരും വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തി.

അമ്മമാര്‍ ഭയന്നതുപോലെ കുട്ടികള്‍ക്ക് യാതൊരുതരത്തിമുളള ബുദ്ധിമുട്ടുകളും ഉണ്ടായില്ല, കുട്ടികളും അസ്വസ്ഥരായിരുന്നില്ല. സിനിമ ആസ്വദിക്കുകയായിരുന്നു മക്കളെന്ന് അമ്മമാര്‍ പറയുന്നു. എന്റെ മകള്‍ക്ക് 12 വയസുണ്ട്. റിയാലിറ്റി ഷോകളും മറ്റും ടെലിവിഷനില്‍ കാണാറുണ്ട്. സിനിമ അവള്‍ക്ക് ഇഷ്ടപ്പെടില്ലെന്നാണ് കരുതിയത്. എന്നാല്‍ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അവള്‍ തീയേറ്ററിലിരുന്ന് സിനിമ ആസ്വദിച്ചു കണ്ടു. കൂട്ടായ്മയുടെ ഭാഗമായ ഷീബ സുരേഷ് സന്തോഷം പങ്കുവെച്ചു.

വീല്‍ചെയറുമായി തിയേറ്ററുകളില്‍ പോകാനാവാത്ത അവസ്ഥ, കുട്ടികളുടെ പെരുമാറ്റം മറ്റുളളവരെ അസ്വസ്ഥരാക്കുമോ എന്ന ആശങ്ക..തിയേറ്ററുകള്‍ ഈ കുട്ടികള്‍ക്ക് അന്യമാകുന്നതിന് പിന്നിലെ കാരണങ്ങള്‍ ഗൗരവമേറിയതുതന്നെയാണ്. എന്നാല്‍ കുട്ടികളെ അവര്‍ക്ക് അവകാശപ്പെട്ട പൊതുവിടങ്ങളിലേക്കും വിനോദകേന്ദ്രങ്ങളിലേക്കും ഭയാശങ്കളേതുമില്ലാതെ ആത്മവിശ്വാസത്തോടെ കൊണ്ടുവരാമെന്ന് ഈ തിയേറ്റര്‍ അനുഭവത്തോടെ അമ്മമാര്‍ മനസ്സിലാക്കി. 'തീയേറ്റര്‍ അനുഭവം ശരിക്കും ഞങ്ങളുടെ കണ്ണു തുറപ്പിക്കുന്നതായിരുന്നു. എല്ലാവരുടേയും തെറ്റിദ്ധാരണകളെ അത് ഇല്ലാതാക്കി. സിനിമ പ്രദര്‍ശനത്തിന് ശേഷം എല്ലാ മാസത്തിലും ഒരു തവണയെങ്കിലും കുട്ടികളെ തീയേറ്റുകളിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹം. തീയേറ്ററുകളിലേക്ക് കുട്ടികളെ കൊണ്ടു വരുന്നതിനുള്ള എല്ലാ ആശങ്കകളും തടസ്സങ്ങളും ഇതോടെ മാറിക്കിട്ടി. കൂട്ടായ്മയിലെ മറ്റൊരു അംഗം സിന്ധു എംആര്‍ പറയുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ അവകാശ സംരക്ഷണത്തിന് അമ്മമാര്‍ മുന്നിട്ടിറങ്ങിയത് മഹത്തരമാണെന്ന് സ്‌പെഷ്യല്‍ എജുക്കേറ്ററും സൈക്കോളജിസ്റ്റും ടുഗെദര്‍ വി കാന്‍ ഗ്രൂപ്പിന്റെ സഹ സ്ഥാപകയായ ഡോ. സീമ ഗിരിജ ലാല്‍ ചൂണ്ടിക്കാട്ടി. തീയേറ്ററുകള്‍ പോലുള്ള പൊതുയിടങ്ങളിലേക്ക് പ്രവേശിക്കാന്‍ സാധിക്കാതിരുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അവരുടെ അവകാശം നേടിയെടുക്കാന്‍ അമ്മമാര്‍ പ്രയത്‌നിച്ചു. എന്നാല്‍ വേര്‍തിരിക്കലല്ല ഇതിനുള്ള പരിഹാരമെന്നാണ് നാം മനസ്സിലാക്കേണ്ടത്. തിയേറ്ററുകള്‍ ഭിന്നശേഷി സൗഹൃദമാകേണ്ടതുണ്ട്. ഇതുസംബന്ധിച്ച് കൊച്ചിയിലെ തിയേറ്റര്‍ ഉടമകളുമായ ചര്‍ച്ചകള്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇക്കാര്യത്തില്‍ പരിഹാരം കണ്ടെത്തുന്നതിനായുളള ചര്‍ച്ചകള്‍ കൊച്ചി മേയര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ടെന്നും സീമ പറഞ്ഞു.
കൂട്ടുകാര്‍ക്കൊപ്പമിരുന്ന് സിനിമ കാണുന്നതുപോലും ജീവിതത്തിലെ സാധാരണമല്ലാത്ത ഒന്നാണ് ഈ കുട്ടികള്‍ക്ക്. എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു സ്‌പെഷ്യല്‍ ഷോ ഇവര്‍ക്ക് വേണ്ടി ഒരുക്കേണ്ടി വരുന്നു? മറ്റുള്ളവര്‍ക്കൊപ്പം എന്തുകൊണ്ട് ഇവര്‍ക്ക് തീയേറ്ററിലിരുന്ന് ആസ്വദിച്ച് സിനിമ കാണാന്‍ പറ്റുന്നില്ല? ഇവരുടെ അമ്മമാര്‍ക്ക് എന്തുകൊണ്ട് തീയേറ്ററുകളിലേക്ക് വരാന്‍ സാധിക്കുന്നില്ല? ചോദ്യങ്ങള്‍ ഒരുപാടുണ്ട്. എല്ലാം വിരലുകളും ചൂണ്ടുന്നത് സംസ്ഥാനത്തെ ഭിന്നശേഷി സൗഹാര്‍ദമായ തിയേറ്ററുകളുടെ അപര്യാപ്തതയിലേക്കാണ്. സംസ്ഥാനത്തെ തീയേറ്ററുകള്‍ ഭിന്നശേഷി സൗഹാര്‍ദമായി മാറ്റിയെടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഇടപെടണമെന്നും കുട്ടികള്‍ക്ക് ആരുടേയും സഹായമില്ലാതെ തന്നെ തിയേറ്ററുകളില്‍ പ്രവേശിക്കാനുളള സാഹചര്യം ഒരുങ്ങണമെന്നുമാണ് അമ്മമാരുടെ ആവശ്യം. 'മിക്ക തിയേറ്ററുകളിലും വീല്‍ചെയറുകള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുളള ഇരിപ്പിടങ്ങള്‍ ഇല്ല. എല്ലായ്‌പ്പോഴും ഇതാനായി കൈനീട്ടാനാകില്ല. ശാശ്വതപരിഹാരമാണ് വേണ്ടത്.' അമ്മമാര്‍ പറയുന്നു.

'സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കാണുക എന്നത് വളരെ വ്യത്യസ്തമായ അനുഭവമാണ്.' പതിനെട്ടുകാരനായ ആശിഷ് വി.ഷാജുവിന്റെ ഈ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നത് ഇവരെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തരുത് ചേര്‍ത്തുപിടിക്കണമെന്നുതന്നെയാണ്.

'ഭിന്നശേഷിയുളളവരുടെ അവകാശം സംബന്ധിച്ച 2016-ലെ ആക്ട് പ്രകാരം തിയേറ്ററുകളില്‍ ലിഫ്റ്റുകളോ റാമ്പുകളോ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് മാര്‍ഗനിര്‍ദേശമുളളതാണ്. എന്നാല്‍ തിയേറ്റര്‍ ഉടമകള്‍ ഇക്കാര്യം ഗൗരവത്തിലെടുത്തതായി തോന്നുന്നില്ല. ഈ തിയേറ്ററുകള്‍ നവീകരിക്കുമ്പോഴും നിര്‍മാണാനുമതി നല്‍കുന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഉറപ്പുവരുത്തുന്നതില്‍ വീഴ്ചവരുത്തുന്നുണ്ട്.' - സെറിബ്രല്‍ പാള്‍സിയുളള ചലച്ചിത്ര നിരൂപകനായ പരേഷ് പലിച്ച ചൂണ്ടിക്കാണിക്കുന്നു.

Content Highlights: Autism down syndrome specially abled

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented