''നിങ്ങള്‍ നിലവിളിച്ചില്ലേ'' എന്ന സ്ത്രീയോടുള്ള  ചോദ്യം അപഹാസ്യമായി അധഃപതിക്കുകയാണ്‌


സിസ്റ്റര്‍ ജെസ്മി, പ്രൊഫ.കുസുമം ജോസഫ്

നമ്മുടെ കോടതിമുറികള്‍ അതിജീവിത സൗഹൃദം ആകേണ്ടതില്ലേ? എന്ന ചോദ്യമുന്നയിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച നീതിദേവതേ കണ്‍തുറക്കൂ എന്ന പരമ്പരയ്ക്ക് പ്രതികരണമായി ലഭിച്ച കത്തുകള്‍

സിസ്റ്റർ ജെസ്മി, പ്രൊഫ. കുസുമം ജോസഫ്‌

നീതിദേവതയുടെ തുറക്കാത്ത കണ്ണുകള്‍- സിസ്റ്റര്‍ ജെസ്മി

മാതൃഭൂമി പത്രത്തില്‍ ജൂലൈ 16 മുതല്‍ 20 ഉള്‍പ്പെടെ പ്രസിദ്ധീകരിച്ച ''നീതിദേവതേ കണ്‍തുറക്കൂ..'' എന്ന അന്വേഷണപരമ്പരയെക്കുറിച്ചുള്ള പ്രതികരണം ആണിത്. അഞ്ചു അദ്ധ്യായങ്ങളായി വിവിധ കോണുകളിലൂടെ സമഗ്രവും ആധികാരികവും വിപുലവും സ്ത്രീസൗഹാര്‍ദവും അതേസമയം നിഷ്പക്ഷവുമായ ഒരു ഗവേഷണലേഖനമായി അത് ശ്രദ്ധിക്കപ്പെട്ടു. അതിജീവിതകള്‍ കോടതിവ്യവഹാരങ്ങളില്‍ അനുഭവിക്കുന്ന അതിതീവ്രമനോവ്യഥയും അവഗണനയും ഒരുതരത്തില്‍ പറഞ്ഞാല്‍ പുനര്‍ബലാല്‍സംഗവും [verbal raping or re-raping] സ്ത്രീസഹജമായ കാഴ്ചപ്പാടില്‍ ആത്മാര്‍ഥമായി അവതരിപ്പിക്കപ്പെടുന്ന ഈ ലേഖനം ആരുടെയും കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമാണ്. അതിജീവിതകളുടെ വിഷയത്തില്‍ തുടര്‍ന്നു നടക്കുന്ന മീഡിയചര്‍ച്ചകളും ഇന്റര്‍വ്യുകളും മുറിവിനെ വീണ്ടും വീണ്ടും കുത്തിനോവിക്കുന്ന അനുഭവമാണ് ഉളവാക്കുക എന്നതും ഇത്തരുണത്തില്‍ വിസ്മരിക്കുന്നില്ല.

സുപ്രീംകോടതിയുടെ ''ക്രോസ്സ് വിസ്താരം മാന്യതയോടെയും സ്ത്രീകളോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടും ..'' എന്ന വാക്കുകള്‍ ഏട്ടിലെ പശു പോലെ ആകുന്നില്ലേ എന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ''നിങ്ങള്‍ നിലവിളിച്ചില്ലേ'' എന്ന സ്ത്രീയോടുള്ള ചോദ്യം അപഹാസ്യമായി അധപതിക്കുകയാണ്. ''അവള്‍ ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കില്‍'' എന്ന സിനിമയിലെ ഡയലോഗ് ഓര്‍ത്ത് പരിഹസിക്കുന്നവരെ എങ്ങനെ തെറ്റ് പറയാനാകും? അവിടെയും കുറ്റം അവളുടെമേല്‍ ആണ് നിക്ഷിപ്തമാകുന്നത്. പ്രോട്ടോക്കോള്‍ പരിമിത വിദ്യാഭ്യാസം മാത്രം ഉള്ള സ്ത്രീ തിരുത്തേണ്ടതായിരുന്നു എന്ന മുന്‍മന്ത്രിയുടെ വാക്കുകളും ഇത്തരുണത്തില്‍ സഹതാപത്തോടെ ഓര്‍ത്തുപോകുന്നു.

സ്ഥലനാമങ്ങളില്‍ അറിയപ്പെടുന്ന ''സൂര്യനെല്ലി'' പെണ്‍കുട്ടിയെ പോലെയുള്ളവരോട് ''ഓടി രക്ഷപ്പെടാമായിരുന്നില്ലേ'' എന്ന കോടതിമുറിയിലെ ചോദ്യത്തിന് ലാല്‍ജോസ് ''അച്ഛനുറങ്ങാത്ത വീട്'' എന്ന മൂവിയിലെ ഗുണ്ടകളിലൂടെ മറുപടി പറഞ്ഞല്ലോ. ''വേലി തന്നെ വിളവു തിന്നുന്ന'' എന്റെ ബാംഗ്ലൂര്‍ അനുഭവത്തിലും ഇതേ ആരോപണത്തിന് ഞാന്‍ തിരിച്ചു ചോദിച്ചത് ''എവിടേയ്ക്ക്?'' എന്നുതന്നെയാണ്. ''മൊബൈല്‍ ഉപയോഗിക്കമായിരുന്നില്ലേ'' എന്ന കുറ്റപ്പെടുത്തലിന്, ജോയ് മാത്യു സംവിധാനം ചെയ്ത ''ഷട്ടര്‍'' ലെ ലാല്‍ കഥാപാത്രം തനിക്ക് സമീപത്തുള്ള ഔട്ട്‌ഗോയിങ് സംവിധാനമുള്ള മൊബൈല്‍ ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ട് എന്നാണ് തിരിച്ചു ചോദിക്കാനുള്ളത്. ടെന്‍ഷന്‍ കൊണ്ട് എന്ന വിവേകിയായ ഒരു പുരുഷകാണിയുടെ ഉത്തരത്തില്‍ ഉള്ള ഔദാര്യമെങ്കിലും ഈ അതിജീവിതയോട് കാണിക്കൂ എന്നാണ് എന്റെ അഭ്യര്‍ഥന. ലൈംഗിക വേഴ്ചയുടെ വിശദാംശങ്ങള്‍ 'കിള്ളിക്കിള്ളി' അന്വേഷിക്കുന്ന പുരുഷപ്രതിപക്ഷ അഭിഭാഷകരെ തടയേണ്ടവര്‍ തടയാത്തതിനാല്‍ അത്തരം മാനസിക പീഡനങ്ങള്‍ നിരുപാധികം തുടരുമ്പോള്‍ ഒരു സ്ത്രീ പരാതിപ്പെടാന്‍ ഇനിയും എങ്ങനെ മുതിരും?

വി. ഷെര്‍സി എന്ന റിട്ടയേഡ് ഹൈക്കോടതി ജഡ്ജി അതിജീവിതയെ അപമാനിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ ''കയറൂരി വിടരുത്'' എന്ന് പ്രസ്താവിക്കുന്നത് എത്ര ആശ്വാസജനകമാണ്! ചാരിത്ര്യം എന്നത് പുനര്‍നിര്‍വചിക്കപ്പെടേണ്ടത് ഇന്നത്തെ കാലത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ആവശ്യകതയാണ്. Rapistനെ പേപ്പട്ടിയോട് ഉപമിക്കുന്ന കമലാസുരയ്യ, ഡെറ്റോള്‍ ഉപയോഗിച്ച് കടിയേറ്റ ഭാഗം ശുചീകരിച്ച്, ശിരസ്സുയര്‍ത്തി മുന്നേറാന്‍ അതിജീവിതയോട് ആവശ്യപ്പെടുന്നത് എത്രയോ പോസിറ്റീവ് ആയ സമീപനം ആണ്. സ്ത്രീ ''നോ'' എന്ന് പറയുന്നിടത്ത് തീരേണ്ടത് ആണ് സെക്‌സ് എന്ന് ''പിങ്ക്'' സിനിമയിലെ അഭിഭാഷകന്‍ ഊന്നിപ്പറയുന്നതും, സ്റ്റാന്‍ഡ് അപ്പ് സിനിമയില്‍ കാമുകിയുടെ ''നോ'' കേട്ടിട്ടും അവളുമായി നിര്‍ബന്ധപൂര്‍വ്വം ബന്ധപ്പെടുന്ന കാമുകന്‍ rapist ആണെന്ന് സ്ഥാപിക്കുന്നതും ജീവിതത്തില്‍ അന്വര്‍ഥമാക്കേണ്ടത് അത്യാവശ്യം ആണ്. അനുവാദമില്ലാതെ മുടിയിഴയില്‍ പോലും സ്പര്‍ശിക്കുന്നത് സ്ത്രീയ്ക്കു വെറുപ്പുളവാക്കുന്നു എന്നത് ''ഫാദേഴ്‌സ് ഡേ'' [കലവൂര്‍ രവികുമാര്‍] യിലെ പെണ്കുട്ടി വ്യക്തമാക്കുന്നത് തികച്ചും വാസ്തവം തന്നെ.

നാനാമേഖലകളില്‍ ഉള്ളവരുടെ അഭിപ്രായങ്ങളും അറിവുകളും ശേഖരിച്ചു തയ്യാറാക്കിയ രമ്യ ഹരികുമാറിന്റെ ലേഖനപരമ്പര സമയോചിതവും കാലികപ്രസക്തവും മാത്രമല്ല, ഉള്ള്‌പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌നേരെയുള്ള ചൂണ്ടുവിരല്‍കൂടിയാണ്. സ്‌കൂള്‍ കോളേജ് സിലബസില്‍ ഈ ഗവേഷണലേഖനം ഉള്‍പ്പെടുത്തി ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ യുവതകള്‍ക്ക് ബോധവല്‍ക്കരണം നടത്തിയില്ലെങ്കില്‍ നമ്മുടെ സമൂഹം രക്ഷിക്കാനാകാത്ത വിധം അധപതിച്ചുപോകുമോ എന്ന ഉള്‍ക്കിടിലം നിലനില്‍ക്കുന്നു.

പരമ്പര വായിക്കാം


പോലീസും കോടതിയും ഗുണപരമായി മാറണം.
പ്രൊഫ. കുസുമം ജോസഫ്

ലൈംഗികാക്രമണത്തിന് വിധേയരായവരില്‍ പരാതിപ്പെടാന്‍ ആര്‍ജ്ജവം കാണുന്നവരെ നമ്മുടെ വ്യവസ്ഥയുടെ ഭീകരത എങ്ങനെയല്ലാം പീഡിപ്പിക്കുന്നു, പിന്തിരിപ്പിക്കുന്നു, തോല്പിക്കുന്നു എന്ന് കൃത്യമായി പറയുന്നു 'നീതിദേവതേ കണ്‍ തുറക്കൂ ' എന്ന ലേഖന പരമ്പര.

നടി ആക്രമിക്കപ്പെട്ട കേസിലെ ഇര താന്‍ അതിജീവിതയാണ് എന്ന് പ്രഖ്യാപിച്ചതോടെ മാധ്യമങ്ങളും പൊതുസമൂഹവും ലൈംഗിക പീഡനത്തിന് ഇരയായവരെ മൊത്തത്തില്‍ 'അതിജീവിത ' എന്ന് പരാമര്‍ശിച്ചു തുടങ്ങി. വാക്കുകളിലെ മാറ്റം സാവകാശമായി സാംസ്‌കാരികമായ മാറ്റത്തിന് പ്രേരകമാകുമെന്ന് ആശിക്കാം. പക്ഷെ അതിജീവിതമാര്‍ സമൂഹത്തില്‍ നിന്ന് പോലീസില്‍ നിന്ന് വക്കീലന്മാരില്‍ നിന്ന് കോടതിയില്‍ നിന്ന് ഒക്കെ നേരിടുന്ന മാനസിക പീഡനവും അവഹേളനവും വളരെ വലുതാണ്.

പോലീസും കോടതിയും സ്ത്രീ സൗഹൃദവും അതിജീവിത സൗഹൃദവും ആവേണ്ടതിന്റെ അനിവാര്യതയാണ് ഇത് ബോധ്യപ്പെടുത്തുന്നത്. പരാതിക്കാരിയെ തോല്പിച്ചോടിക്കാനുള്ള പരീക്ഷാ കേന്ദ്രങ്ങളായി വിചാരണ കോടതികള്‍ മാറുന്നതായി ഈയടുത്ത നാളുകളില്‍ പലരും പരാതി പറയുന്നു. ലൈംഗികാതിക്രമത്തെപ്പറ്റി പരാതി കൊടുക്കുന്നതു മുതല്‍ അവര്‍ അനുഭവിക്കുന്ന സംഘര്‍ഷത്തിന്റെ ആഴം വലുതാണ്. പോലീസും ഡോക്ടര്‍മാരും മുതല്‍ പ്രോസിക്യൂഷനും കോടതിയും എല്ലാം അതിജീവിതയോട് അനുകമ്പാപൂര്‍വ്വം പെരുമാറേണ്ടതുണ്ട്.

ലേഖനത്തില്‍ ഡോ. ഷെര്‍ളി വാസു വിദേശത്തെ രീതിയിലെ കരുണയും കരുതലും പറയുന്നു. ഇവിടെയും അത് ആവശ്യമുണ്ട്. നീതിന്യായ വ്യവസ്ഥ സമഗ്രമായ മാറ്റത്തിന് വിധേയമാകണം. പോലീസും കോടതിയും കൂടുതല്‍ വിക്ടിം സൗഹൃദമാക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ ലേഖനം കാരണമാകുമെന്ന് കരുതുന്നു. ഈ വിഭാഗങ്ങള്‍ക്ക് അതിനുള്ള പ്രത്യേക പരിശീലന പരിപാടികള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഇപ്പോള്‍ ഇവയൊക്കെ ഏറെക്കുറെ ആണധികാര കേന്ദ്രങ്ങളാണ്. നിയമം ശക്തമാവുകയും അതിവേഗ വിചാരണയിലൂടെ കടുത്ത ശിക്ഷ നല്‍കുകയും ചെയ്താല്‍ സമൂഹത്തിന് അത് നല്‍കുന്ന സന്ദേശം ഗുണപരമാകും. തുല്യപദവിയെപ്പറ്റിയും അന്തസിനെപ്പറ്റിയും ബോധ്യമുള്ള ഒരു സമൂഹസൃഷ്ടിയാണ് ഏറ്റവും പ്രധാനം. അതിന് ഉതകുന്ന ചര്‍ച്ചകളും വിദ്യാഭ്യാസ പദ്ധതികളും ആസൂത്രണം ചെയ്യാനാവണം.

അതിജീവിതമാര്‍ കടന്നുപോകുന്ന കഠിന വഴികള്‍ കാണിച്ചു തന്ന രമ്യ ഹരികുമാറിനും മാതൃഭൂമിക്കും നന്ദി.

പ്രൊഫ. കുസുമം ജോസഫ്
അതിജീവിതക്കൊപ്പം കൂട്ടായ്മയുടെ കണ്‍വീനര്‍
മേലൂര്‍ , ചാലക്കുടി

പത്രത്തില്‍ പ്രസിദ്ധീകരിച്ചതിന്റെ പൂര്‍ണരൂപം

Content Highlights: survivor friendly court room series, responses

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented