ഇന്ധന നികുതിയെ ഒരു സ്വര്‍ണഖനിയായി മാറ്റിയെടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍;പി.ചിദംബരം എഴുതുന്നു


പി.ചിദംബരംഡീസല്‍ പമ്പുസെറ്റുകളും ട്രാക്ടറുകളും സ്വന്തമായുള്ള കര്‍ഷകരും ഇരുചക്രവാഹന, കാര്‍ ഉടമകളും ഓട്ടോ, ടാക്സി ഡ്രൈവര്‍മാരും സ്ഥിരം യാത്രചെയ്യേണ്ടിവരുന്നവരും വീട്ടമ്മമാരുമാണ് നികുതിയുടെയെല്ലാം ഭാരം ചുമക്കുന്നത്. 2020-21 സാമ്പത്തികവര്‍ഷത്തില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ചേര്‍ന്ന് ഇന്ധന നികുതിയിനത്തില്‍ 4,55,069 കോടിയാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയത്

പ്രതീകാത്മക ചിത്രം

വിപുലീകരിച്ച ക്ഷേമപദ്ധതികളുടെ രാഷ്ട്രീയപരവും തിരഞ്ഞെടുപ്പില്‍നിന്ന് ലഭിക്കുന്നതുമായ പ്രതിഫലങ്ങള്‍ മോദിസര്‍ക്കാര്‍ അതിവേഗം മുറുകെപ്പിടിച്ചു. എന്നാല്‍, 'ആരാണ് അവര്‍ക്ക് പണം നല്‍കേണ്ടത്?' എന്നതാണ് ഇവിടെയുയരുന്ന നിര്‍ണായകചോദ്യം.

പുതിയ ക്ഷേമപദ്ധതികളില്‍നിന്ന് ഗുണംനേടുന്ന പാവപ്പെട്ടവരില്‍നിന്നുതന്നെ അതിനായുള്ള ഫണ്ടും കണ്ടെത്തണമെന്ന ആശയം അടിച്ചേല്‍പ്പിച്ചായിരുന്നു മോദിസര്‍ക്കാരിന്റെ 'ബുദ്ധിപരമായ' നീക്കം. സന്തുലിതവും നീതിപൂര്‍വവുമായ ഒരു സമൂഹത്തില്‍ അതിസമ്പന്നരോടും കോര്‍പ്പറേറ്റുകളോടും കൂടുതല്‍ നികുതിയാവശ്യപ്പെട്ട് അതില്‍നിന്ന് ക്ഷേമപദ്ധതികള്‍ക്കുള്ള ഫണ്ട് കണ്ടെത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, മോദിസര്‍ക്കാര്‍ ചെയ്തത് നേരെതിരിച്ചാണ്. അവര്‍ കോര്‍പ്പറേറ്റ് ടാക്‌സ് 22 മുതല്‍ 25 ശതമാനംവരെയാക്കി കുറയ്ക്കുകയും പുതിയ നിക്ഷേപങ്ങള്‍ക്ക് വെറും 15 ശതമാനം നികുതിയേര്‍പ്പെടുത്തുകയും ചെയ്തു. ഏറ്റവും ഉയര്‍ന്ന വ്യക്തിഗത ആദായനികുതി നിരക്ക് 30 ശതമാനമായും വിദ്യാഭ്യാസ, ആരോഗ്യ സര്‍ച്ചാര്‍ജ് നികുതിയുടെ നാലു ശതമാനമായും നിലനിര്‍ത്തി. വെല്‍ത്ത് ടാക്‌സ് എടുത്തുകളഞ്ഞു. അനന്തരാവകാശമായി ലഭിക്കുന്ന സ്വത്തിന് നികുതിയേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല.

സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളായിരുന്നു ചരക്കു-സേവന നികുതിയും ഇന്ധനനികുതിയും. രണ്ടാമത്തേതിനെ സര്‍ക്കാരൊരു സ്വര്‍ണ ഖനിയായി മാറ്റിയെടുത്തിട്ടുണ്ട്. സ്വര്‍ണം കുഴിച്ചെടുക്കാന്‍പോലും തങ്ങള്‍ പരിശ്രമിക്കേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ട്. നികുതിദായകര്‍തന്നെ ആ സ്വര്‍ണം കുഴിച്ചെടുത്ത് ഓരോ നിമിഷവും സര്‍ക്കാരിന് കൈമാറിക്കൊണ്ടിരിക്കുന്നു!

അന്യായനിരക്കുകള്‍

മോദിസര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ ഇന്നുവരെയുള്ള പെട്രോളിന്റെയും ഡീസലിന്റെയും മറ്റ് അവശ്യ ഇന്ധനങ്ങളുടെയും എക്‌സൈസ് നികുതി നിരക്കുകള്‍ പരിശോധിക്കാം.

2014 മേയില്‍ അന്താരാഷ്ട്രതലത്തില്‍ എണ്ണവില ബാരലിന് 108 യു.എസ്. ഡോളറിന് അടുത്തുപോലുമെത്താതിരുന്നിട്ടും ഉപഭോക്താക്കളില്‍നിന്ന് കൊള്ളവിലയീടാക്കി. കഴിഞ്ഞ മൂന്നുവര്‍ഷമായി (2019-2021) ബാരലിന് ശരാശരി 60 യു.എസ്. ഡോളര്‍ മാത്രമാണ് എണ്ണവില.

പെട്രോളിയം മേഖലയില്‍നിന്ന് സര്‍ക്കാരിന് ലഭിക്കുന്ന നികുതിവരുമാനം ഞെട്ടിക്കുന്നതാണ്.

ഭാരം ചുമക്കുന്നത് പാവപ്പെട്ടവര്‍

ഡീസല്‍ പമ്പുസെറ്റുകളും ട്രാക്ടറുകളും സ്വന്തമായുള്ള കര്‍ഷകരും ഇരുചക്രവാഹന, കാര്‍ ഉടമകളും ഓട്ടോ, ടാക്സി ഡ്രൈവര്‍മാരും സ്ഥിരം യാത്രചെയ്യേണ്ടിവരുന്നവരും വീട്ടമ്മമാരുമാണ് ഈ നികുതിയുടെയെല്ലാം ഭാരം ചുമക്കുന്നത്. 2020-21 സാമ്പത്തികവര്‍ഷത്തില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ ചേര്‍ന്ന് ഇന്ധന നികുതിയിനത്തില്‍ 4,55,069 കോടിയാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയത് (2,17,650 കോടി സംസ്ഥാന സര്‍ക്കാരുകള്‍ക്കും). ഇക്കാലയളവില്‍ 142 ശതകോടീശ്വരന്മാരുടെ സമ്പത്ത് 23,14,000 കോടിയില്‍നിന്ന് 53,16,000 കോടിയായി വളര്‍ന്നു. മുപ്പതുലക്ഷം കോടിയുടെ വളര്‍ച്ച!

പാവപ്പെട്ടവരില്‍നിന്നും ഇടത്തരം കുടുംബങ്ങളില്‍നിന്നും നികുതിയിനത്തില്‍ വലിയ തുക പിരിച്ചെടുത്തശേഷം അതേ തുക അവരുടെ തന്നെ 'ക്ഷേമ'ത്തിനായി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. 2020 മുതല്‍ ക്ഷേമത്തുകകള്‍ നേരിട്ട് ബാങ്കില്‍ നല്‍കുന്നയിനത്തില്‍ എത്ര തുകയാണ് നല്‍കിയിട്ടുള്ളത്? സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ (രണ്ടുവര്‍ഷത്തില്‍ 2,68,349 കോടി), വീട്ടമ്മമാര്‍ക്ക് ഒറ്റത്തവണ അലവന്‍സ് (30,000 കോടി), കര്‍ഷകര്‍ക്ക് വര്‍ഷം ആറായിരം രൂപ (50,000 കോടി). ഇവയെല്ലാം ചേര്‍ത്താലും ക്ഷേമപദ്ധതികള്‍ക്കായി നല്‍കുന്ന തുക ഒരു വര്‍ഷം 2.25 ലക്ഷം കോടി കവിയില്ല. ഇന്ധനനികുതിയിനത്തില്‍ മാത്രം കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്ന തുകയെക്കാള്‍ എത്രയോ കുറവാണിത്.

അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമപദ്ധതികളെന്നാല്‍ അത് പാവങ്ങള്‍ തന്നെ സ്വന്തം ക്ഷേമത്തിനായി കാശുമുടക്കുന്നതെന്നാണ്. അതേസമയം, ശതകോടീശ്വരന്മാരും അവരുടെ നികുതിയില്ലാ വരുമാനവും ശരവേഗത്തില്‍ വളര്‍ന്നുകൊണ്ടേയിരിക്കുന്നു.

Content Highlights: Petrol price hike, P Chidambaram writes, fuel tax, reason behind fuel price hike


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


Roshy augustine

1 min

കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ഇതൊക്കെ വലിയ വര്‍ധനയോ?, ആരും പരാതിപ്പെട്ടില്ല- മന്ത്രി

Feb 6, 2023

Most Commented