ഓട്ടിസം ബാധിച്ച മകനെ സ്‌കൂളില്‍ ചേര്‍ക്കാം, പക്ഷേ വിടരുത്; നീതി തേടി ഒരമ്മ


.

തിരുപ്പൂർ: ഓട്ടിസം ബാധിച്ച മകന്‌ നീതിതേടി ഒരമ്മ കളക്ടറേറ്റിൽ. ആ അമ്മയ്ക്ക് ഒരൊറ്റ ആഗ്രഹമേയുള്ളൂ, തന്റെമകന്‌ സ്കൂളിൽ പ്രവേശനംവേണം. അറിവ്‌ പകർന്നുനൽകണം. പക്ഷേ, എവിടെയും പ്രവേശനംനൽകാൻ ആരും തയ്യാറാവുന്നില്ലെന്നാണ്‌ പരാതി. പ്രവേശനം നൽകിയാലും സ്കൂളിലേക്കയയ്ക്കരുതെന്നും ചിലർ.

ഉദുമൽപ്പേട്ടയിലെ എസ്.വി. പുരം നിവാസിയായ കാർത്തികപ്രിയയാണ് 11 വയസ്സുള്ള തന്റെ മകനുവേണ്ടി നിവേദനവുമായി കളക്ടറെ കാണാനെത്തിയത്. കുട്ടിയെ സ്കൂളിൽ ചേർക്കാൻ പോകുമ്പോൾ മിക്കയിടത്തുനിന്നും അനുകൂലനടപടി ഉണ്ടാവുന്നില്ലെന്നാണ് പരാതി. ഏറെയലഞ്ഞ് ഒടുവിൽ മകനെ ചേർത്ത സർക്കാർസ്കൂളിൽനിന്ന്‌ ഇപ്പോൾ ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റ് നൽകിയെന്നും പറയുന്നു.ദുരിതം തുടങ്ങിയത് രണ്ടുവർഷംമുമ്പ്

ചെന്നൈയിലായിരുന്നു കാർത്തികപ്രിയ കുടുംബസമേതം താമസിച്ചത്. തിരുപ്പൂർ ജില്ലയിലേക്ക് താമസംമാറിയിട്ട്‌ രണ്ടുവർഷമേ ആയിട്ടുള്ളൂ. ബാങ്ക് മാനേജരായിരുന്ന ഭർത്താവിന്റെ വിയോഗശേഷമായിരുന്നു ഇത്. അതിനുശേഷമാണ് ദുരനുഭവം ആരംഭിച്ചതെന്ന്‌ കാർത്തികപ്രിയ പറയുന്നു.

ചെന്നൈയിലായിരിക്കുമ്പോൾ മകനെ സർക്കാർസ്കൂളിലും സ്വകാര്യസ്കൂളിലും പഠിപ്പിച്ചിട്ടുണ്ട്. ഓട്ടിസബാധിതരായ കുട്ടികളെ പഠിപ്പിക്കാൻ പ്രത്യേക പരിശീലനംലഭിച്ച അധ്യാപകർ ഇവിടങ്ങളിലുണ്ടായിരുന്നു.

Read More: 'വളര്‍ത്തുമൃഗങ്ങളെ ഏല്‍പിച്ചുപോകാനിടമുണ്ട്, ഈ മക്കളെ ഞങ്ങളെവിടെ ഏല്‍പ്പിക്കും?'

തിരുപ്പൂരിൽ ഇതില്ല

2020-ലും 2021-ലും കോവിഡ് കാരണം സ്കൂളിലേക്ക്‌ വിടാനായില്ല. എന്നാൽ, ഈവർഷം പ്രവേശനത്തിന് ശ്രമിച്ചപ്പോൾ സർക്കാർ-സ്വകാര്യ സ്കൂളുകൾ പ്രവേശനം നിഷേധിച്ചു. ദുരിതം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസമന്ത്രിക്ക്‌ നിവേദനം നൽകിയതോടെയാണ് കുട്ടിക്ക് ഉദുമൽപ്പേട്ടയിലെ പഴനിയാണ്ടവർ സർക്കാർസ്കൂളിൽ പ്രവേശനം ലഭിച്ചതെന്നും കാർത്തികപ്രിയ പറഞ്ഞു.

ചേർക്കാം, പക്ഷേ സ്കൂളിലേക്ക്‌ വിടരുത്

ഉദുമൽപേട്ടയിലെ പഴനിയാണ്ടവർ സർക്കാർസ്കൂളിൽ പ്രവേശനം നൽകുമ്പോൾ അധികൃതർ ചിലനിബന്ധനകൾ വെച്ചതായി കാർത്തികപ്രിയ പറയുന്നു.

‘സാങ്കേതികമായി കുട്ടിക്ക്‌ പ്രവേശനം ഉറപ്പാക്കാം. പക്ഷേ, അവനെ ക്ലാസുകളിലേക്ക് അയയ്ക്കരുത്’ എന്നതായിരുന്നു അത്.

ഇനി കളക്ടർക്കുമുന്നിൽ

നിബന്ധനകൾപാലിച്ച്‌ കുട്ടിയെ ഉദുമൽപേട്ടയിലെ സ്കൂളിൽ ചേർത്തെങ്കിലും, കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും സ്കൂളിൽനിന്ന്‌ വിടുതൽ സർട്ടിഫിക്കറ്റ് നൽകി പറഞ്ഞയച്ചിരിക്കയാണെന്നാണ് യുവതിയുടെ ആരോപണം. ഒടുവിലാണ് കളക്ടർക്കുമുന്നിൽ പരാതിയുമായെത്തിയത്. തന്റെപരാതിയിൽ കളക്ടർ ഉചിതനടപടി എടുക്കാമെന്ന്‌ പറഞ്ഞിട്ടുണ്ടെന്ന് കാർത്തികപ്രിയ പറഞ്ഞു.

പാകപ്പിഴയുണ്ടെങ്കിൽ പരിഹരിക്കും

പ്രശ്നമെന്താണെന്നറിയാൻ വന്നുകാണണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും കാർത്തികപ്രിയയോ ബന്ധുക്കളോ വന്നിട്ടില്ല. തിരുപ്പൂർ ജില്ലയിൽ ഓട്ടിസബാധിതരായ നൂറിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. ഇവരെ പഠിപ്പിക്കാൻ പ്രത്യേക അധ്യാപകരുമുണ്ട്. കാർത്തികപ്രിയയുടെ കാര്യം എന്താണെന്ന് അറിയില്ല. പാകപ്പിഴയുണ്ടെങ്കിൽ പരിഹരിക്കും. -തിരുവലർ സെൽവി, ചീഫ് എഡ്യുക്കേഷൻ ഓഫീസർ

Content Highlights: mother of child with autism seeking justice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented