ആർത്തവകാലത്തെ ലൈംഗികബന്ധം നിഷിദ്ധമോ? എന്താണ് മെനോഫീലിയ?


അഖില സെല്‍വം

പ്രതീകാത്മക ചിത്രം

'നിന്റെ ഏഴു ദിനങ്ങള്‍ എനിക്ക് തരൂ പ്രിയേ..'
'മാസത്തില്‍ ഏഴു ദിവസം ചുവന്നു പൂക്കുന്ന രക്തപുഷ്പ്പത്തെ പുല്‍കട്ടെ..'
'നിന്നിലെ മഞ്ചാടിക്കുരുക്കള്‍ ഉതിര്‍ന്നു പോകുമ്പോള്‍ നിനക്കൊപ്പം ഞാനും വരുന്നു...'
-

തുടങ്ങി ആര്‍ത്തവത്തെ റൊമാന്റിസൈസ് ചെയ്യുന്ന പോസ്റ്റുകള്‍ പലപ്പോഴായി സാമൂഹിക മാധ്യമങ്ങളില്‍ കാണുന്നത് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും. പ്രഥമദൃഷ്ട്യാ സ്ത്രീകളെ മാനസികമായി പിന്തുണയ്ക്കുന്നതാണ് ഈ പോസ്റ്റുകള്‍ എന്ന് സ്വാഭാവികമായും കരുതുന്നവരോട് തുറന്നുപറയട്ടേ, വേദനയില്‍ പുളഞ്ഞ് കട്ടിലില്‍നിന്ന് എഴുന്നേൽക്കാൻ കഴിയാത്തപ്പോഴും സ്വന്തം ദിനചര്യകള്‍ അസ്വസ്ഥതയോടെ ചെയ്യുന്ന പല പെണ്‍കുട്ടികളും ഈ പോസ്റ്റുകളോട് പ്രതികരിക്കുന്നത് 'അവന്റെയൊരു രക്തപുഷ്പം' എന്ന് പിറുപിറുത്തു കൊണ്ടുതന്നെയാണ്.ആ ദിവസങ്ങളിലെ വേദനകളും പിരിമുറുക്കങ്ങളും പറയുമ്പോള്‍ എനിക്ക് മനസ്സിലാകുമെന്ന് ആശ്വസിപ്പിക്കുന്നവരോട് പറയാനുള്ളത് അതത്ര എളുപ്പത്തില്‍ നിങ്ങള്‍ക്ക് മനസ്സിലാവില്ലെന്ന് തന്നെയാണ്. അതെന്താ അങ്ങനെ, ആളുകള്‍ വിഷം കുടിച്ചാല്‍ മരിക്കുമെന്ന് അറിയാന്‍ അത് കുടിച്ചു നോക്കേണ്ടതുണ്ടോ എന്ന് സ്വാഭാവികമായും ചോദ്യം വരും. ആര്‍ത്തവകാലത്ത് ആ ചെടിയുടെ അടുത്ത് പോകരുത്, അവിടെ കയറരുത്, ഇത് തൊടരുത്... ഇങ്ങനെ കാലങ്ങളായി കേള്‍ക്കുന്ന അരുതുകള്‍ക്ക് പൂര്‍ണമായിട്ടല്ലെങ്കിലും കുറച്ച് കുറവുണ്ടായിട്ടുണ്ട്. ജൈവികമായ ഒന്നു തന്നെയാണെന്ന് ആര്‍ത്തവത്തെ നോര്‍മലൈസ് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ഇത്തരം അന്ധവിശ്വാസങ്ങളെ എന്തുകൊണ്ട് അസ്വാഭാവികമായി കാണുന്നില്ല? കാലങ്ങളായി ചര്‍ച്ച ചെയ്തു തീരാതെ അത് തുടരുക തന്നെയാണ്.

ഏതായാലും നമ്മുടെ വിഷയം ഇതല്ല. ആര്‍ത്തവവേദനയെ ആഘോഷമാക്കുന്ന സോഷ്യല്‍ മീഡിയയിലെ ആൾക്കൂട്ടം ഇതിനൊപ്പം മനസ്സിലാക്കേണ്ട ഒന്നുകൂടിയുണ്ട്. അതാണ് മെനോഫീലിയ. ഗൂഗിള്‍ ചെയ്ത എല്ലാര്‍ക്കും ഇന്തൊണൈന്ന് മനസ്സിലായി കാണും. അതെ ഭ്രാന്തമായ ഒരു ഫെറ്റിഷിസം. ആര്‍ത്തവ കാഴ്ച, മണം, വികാരം, രുചി, ആര്‍ത്തവരക്തത്താല്‍ ലൈംഗികമായി ഉത്തേജകരാകുന്ന അവസ്ഥയാണിത്. കേള്‍ക്കുമ്പോള്‍ തന്നെ ഭീകരമായി തോന്നാം. ആര്‍ത്തവത്തെ കൂടുതല്‍ മനോഹരമാക്കി ചിത്രീകരിക്കുന്നവര്‍ അറിയേണ്ടത് അത് ഫെറ്റിഷിസം എന്ന അവസ്ഥയിലേക്ക് എത്തിക്കരുതെന്നാണ്. കാരണം ആര്‍ത്തവവേദനയും മാനസിക പിരിമുറുക്കവും അതിരൂക്ഷമായി അനുഭവിക്കുന്നവര്‍ക്ക് ഈ ഫെറ്റിഷിസം താങ്ങാനാകില്ല. പറ്റില്ലെന്ന് പറഞ്ഞാല്‍ പോരേ എന്നു ചോദിക്കുന്നവരോട് പങ്കാളിയുടെ കണ്‍സെന്റ് പോലുമില്ലാതെ സെക്‌സിന് നിര്‍ബന്ധിച്ചു കീഴ്‌പ്പെടുത്തുന്നവരുളള സമൂഹത്തിലാണ് നമ്മളും ജീവിക്കുന്നത് എന്നുമാത്രമേ പറയാനുളളൂ.

എന്താണ് മെനോഫീലിയ?

ആര്‍ത്തവത്തിലുള്ള സ്ത്രീകളോടുള്ള ലൈംഗികാകര്‍ഷണമാണ് മെനോഫീലിയ. ആര്‍ത്തവരക്തത്തിന്റെ മണം, രുചി, കാഴ്ച എന്നിവയിലൂടെയൊക്കെ ഇവര്‍ക്ക് ലൈംഗിക ഉത്തേജനമുണ്ടാകുന്നു. ചില മെനോഫീലുകള്‍ സാനിട്ടറി പാഡുകള്‍ രുചിക്കുന്നതില്‍ പോലും ഭോഗം കണ്ടെത്തുന്നു. ഒരു തരത്തിലുള്ള സെക്ഷ്വല്‍ വാമ്പയറിസം തന്നെയാണിത്. പൊതുവേ കൂടുതലും പുരുഷന്‍മാരാണ് മെനോഫീലുകളാവുന്നത്. ലെസ്ബിയന്‍ പങ്കാളികളില്‍ വളരെ കുറച്ച് സ്ത്രീകള്‍ക്ക് മാത്രമേ ഇത് കണ്ടിട്ടുളളൂവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പക്ഷേ, ആര്‍ത്തവത്തിലെ സെക്‌സ് കണ്‍സെന്റോട് കൂടെയാണെങ്കില്‍ അത് മെനോഫീലിയ ആകുന്നില്ല. മെനോഫീലിക്ക് ആയ പുരുഷന്‍മാര്‍ക്ക് ആര്‍ത്തവത്തിലും ലൈംഗിക താതപര്യമുള്ള സ്ത്രീകളെ പങ്കാളിയായി ലഭിക്കുകയാമെങ്കില്‍ വിഷയമില്ല. പക്ഷേ, ആര്‍ത്തവ വേദന പല സ്ത്രീകളെയും ഇതിന് പ്രേരിപ്പിക്കാറില്ല. അപ്പോള്‍ അത് ഏകപക്ഷീയമായി മാറുന്നു. ആര്‍ത്തവസമയത്ത് സ്ത്രീകള്‍ ഗര്‍ഭിണികളാകാനുളള സാധ്യതകളില്ലെന്നതും ചില പങ്കാളികള്‍ സുരക്ഷിതമായി കാണുന്നുണ്ട്.

'എന്റെ കാമുകിയുടെ എക്‌സ് ബോയ്ഫ്രണ്ടാണ് ഞങ്ങളുടെ കഥയിലെ ഫെറ്റിഷ്. അവള്‍ കുറച്ചധികം കാലമായി ആയാളുമായി ശാരീരികമായും മാനസികമായും അടുപ്പത്തിലായിരുന്നു. അയാള്‍ ഒരു ടിപ്പിക്കല്‍ പാട്രിയാര്‍ക്കിസ്റ്റായിരുന്നു. മറ്റു ദിവസങ്ങളില്‍ ശാരീരികബന്ധത്തിന് താല്പര്യമില്ലാത്തയാള്‍ പിരീഡ്‌സിന്റെ സമയത്ത് അതിനുവേണ്ടി നിര്‍ബന്ധം പിടിക്കും. അവള്‍ അതില്‍ വലിയ അസ്വസ്ഥയായിരുന്നു. അയാളോടുളള പ്രണയത്താല്‍ പലപ്പോഴും വഴങ്ങിയിട്ടും ഉണ്ട്. പക്ഷേ, അവളും ഒരിക്കല്‍ നോ പറഞ്ഞു. അന്നയാള്‍ അവളെ അതിനായി നിര്‍ബന്ധിപ്പിച്ചു, ശാരീരികോപദ്രവങ്ങള്‍ തുടങ്ങി. അതോടെ അവള്‍ ആ ബന്ധത്തില്‍ നിന്നിറങ്ങി. അതിന്റെ ട്രോമ അവള്‍ക്കുണ്ട്.' തന്റെ പെണ്‍സുഹൃത്തിനുണ്ടായ അനുഭവം വിവരിച്ചത് സജീവാണ്.

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ അജ്ഞതയില്‍ ആര്‍ത്തവകാലത്ത് ഗര്‍ഭിണിയാകില്ലെന്ന ഉറപ്പില്‍ പഴയ കാലത്ത് ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇന്നും കിടപ്പറയില്‍ സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ടം പറയാനാകാത്ത സാഹചര്യമാണ്. അതുകൊണ്ടുതന്നെ അന്നത്തെ സ്ത്രീകള്‍ക്ക് വഴങ്ങുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. വേദനയിലും ഞെരിഞ്ഞമര്‍ന്ന് ഭര്‍ത്താവിന് മുന്നില്‍ പാവയെ പോലെ കിടക്കേണ്ട അവസ്ഥ ഓര്‍ക്കുമ്പോള്‍ തന്നെ ഭീകരമായി തോന്നുന്നില്ലേ. അതേ ഇതൊക്കെ കേരളത്തിലെ കിടപ്പറകളില്‍ നടന്നിരുന്നതാണ്.

മെനോഫീലിയ തെറ്റോ

മെനോഫീലിക്കായിട്ടുള്ളവരെ വാമ്പയറെന്നും ചിലപ്പോഴൊക്കെ വിളിക്കാറുണ്ട്. രക്തദാഹികളായ ഫെറ്റിഷുകള്‍. ആര്‍ത്തസമയത്തെ സെക്‌സ് ഒരു തെറ്റോ കുറ്റമോ അല്ല. പരസ്പരം സമ്മതത്തോടെയുള്ള ചില വൈകൃതങ്ങള്‍ തെറ്റാവുന്നില്ലല്ലോ. 'ഇറ്റ്‌സ് ഓള്‍ എബൗട്ട് കണ്‍സെന്റ്.' പക്ഷേ ഒരാള്‍ക്ക് അരോചകമായ തരത്തില്‍ ലൈംഗിക ബന്ധം എത്തിചേരുന്നത് തീര്‍ത്തും അനുവദനീയമല്ല എന്നുതന്നെ. ഒരാള്‍ക്ക് വേദനയും മറ്റൊരാള്‍ക്ക് ആസ്വാദനവും ആയി മാറേണ്ടതല്ലല്ലോ ലൈംഗീകബന്ധം. ഇരുകൂട്ടര്‍ക്കും ഒരുപോലെ ആസ്വദിക്കാനാകേണ്ട ഒന്നുതന്നെയല്ലേ?

ചില സ്ത്രീകള്‍ ആര്‍ത്തവ സമയത്തെ ലൈംഗികത ആസ്വദിക്കുന്നു. അതേസമയം, ചിലര്‍ക്ക് ആ സമയത്ത് ആരും സ്പര്‍ശിക്കുന്നത് പോലും താല്പര്യമില്ലാത്തവരാണ്. ആര്‍ത്തവ സമയത്തെ ലൈംഗികബന്ധം സന്തോഷം നല്‍കുമെന്ന് മാത്രമല്ല, ആര്‍ത്തവ വേദന കുറയ്ക്കാനും ഈ സമയത്ത് രതിമൂര്‍ച്ഛ ഉണ്ടാകുന്നത് ആര്‍ത്തവ വേദന പോലുളള ശാരീരിക മാനസിക അസ്വസ്ഥതകളില്‍നിന്ന് രക്ഷ നേടാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്. പക്ഷേ, അത്തരം ആളുകള്‍ കുറവായിരിക്കുമെന്ന് മാത്രം.

എച്ച്ഐവി, എസ്ടിഐ പോലുള്ളവ പിടിപെടുന്നതിനും പടരുന്നതിനും ഉള്ള അപകടസാധ്യതയും ആ സമയത്തെ ലൈംഗികബന്ധം ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. സ്ത്രീകള്‍ക്ക് അവരുടെ ആര്‍ത്തവസമയത്ത് വേദന, വിഷാദം, മൂഡ് സ്വിങ്ങ്സ് പോലുള്ളവ അനുഭവിക്കുന്നത് കൊണ്ട് ഈ സമയത്ത് ലൈംഗികമായി ബന്ധപ്പെടുന്നതിനെ പറ്റി ചിന്തിക്കുമ്പോള്‍ തന്നെ കടുപ്പമായിരിക്കും. വേദനാജനകമായ ആര്‍ത്തവസമയത്ത് സെക്സ് അമിതവണ്ണത്തിലേക്കും അത് മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ക്കും അണുബാധയ്ക്കുമെല്ലാം വഴിവെക്കും. ആര്‍ത്തവസമയത്ത് സ്ത്രീ ശരീരം ദുര്‍ബലമാണ്, വിശ്രമം വളരെ അത്യാവശ്യമാണ്. ഇതെല്ലാം പങ്കാളികളറിയണം. ഭാര്യയുടെ സമ്മതമില്ലാതെ അവരുടെ ശരീരത്തില്‍ തൊടുന്നത് ബലാത്സംഗം തന്നെയാണെന്ന സുപ്രീം കോടതി വിധി മറക്കാതിരിക്കുക.

പ്രധാനം പങ്കാളിയുടെ കംഫര്‍ട്ട്‌സോണിന്

'സ്ത്രീകള്‍ക്ക് ആര്‍ത്തവം ഉണ്ടാകുന്ന സമയത്ത് പുരുഷന്മാര്‍ സ്ത്രീകളെ കൂടുതല്‍ ആകര്‍ഷകമായി കണ്ടെത്തുന്നതിനോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നതിനോ മെനോഫീലിയ എന്ന് പറയാം. തിരഞ്ഞെടുപ്പ് എന്നതില്‍ നിന്നും അത് ബലപ്രയോഗമാവുമ്പോഴാണ് പ്രശ്നങ്ങളായി ഭവിക്കുന്നത്. സമ്മതത്തോടെ ചെയ്യുന്നത് ഒരു തരത്തിലും മെനോഫീലിക്ക് ആവശ്യങ്ങളായി മാറുന്നില്ല. അതുകൊണ്ട് പൂര്‍ണ്ണമായും ഒരസുഖമായി ഇതിനെ എഴുതി തള്ളാന്‍ ആവില്ല. പങ്കാളിയുമായി ചര്‍ച്ച ചെയ്തുളള ആര്‍ത്തവ സമയത്തെ ലൈംഗികത നല്ലതാണ്. ചില സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്താണ് ലൈംഗിക താത്പര്യങ്ങളുണ്ടാകുന്നത്. ഫെറ്റിഷിസം എന്ന കടുകട്ടി വാക്ക് ഞാന്‍ ഇതിനായി പ്രയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, പലയിടങ്ങളില്‍ ആ വാക്കാണ് ഉത്തമമായി കണക്കാക്കുന്നത്. മെനോഫീലിയ ഒരു തരത്തിലുള്ള ആര്‍ത്തവസമയത്തെ ശരീരഗന്ധത്തോടുളള ആസക്തി, ഫാന്റസി എന്നിവ മൂലമാകാം. എന്നിരുന്നാലും ആര്‍ത്തവസമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സ്ത്രീക്ക് പൊതുവേ ആരോചകമാണ്. പല തരത്തിലുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാം. ഇവിടെയാണ് ലൈംഗികതയെയും ഫാന്റസിയെയും കുറിച്ച് അവളുടെ സ്വന്തം വീക്ഷണങ്ങള്‍ പങ്കാളി ഉള്‍ക്കൊള്ളേണ്ടത്. പരസ്പരം ബഹുമാനിച്ച് കൊണ്ടാണ് അവളുടെ ആര്‍ത്തവ സമയത്തെ ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ വിലയിരുത്തേണ്ടത്. എന്ത് തന്നെയായാലും ഏത് തരം ലൈംഗിക താത്പര്യങ്ങളായാലും പങ്കാളിയുടെ കംഫര്‍ട്ടസോണ്‍ പ്രധാനമാണ്.'- ഡോക്ടര്‍ അനീറ്റ, റേഗോ ഫൗണ്ടര്‍ ഡയറക്ടര്‍ ഓഫ് പേള്‍സ് 4 ഡെവലപ്പ്മെന്റ് എ കണ്‍സള്‍ട്ടിങ്ങ് കമ്പനി ആന്റ് എഎംഐറ്റിഎ മെന്റല്‍ ഹെല്‍ത്ത് വെല്ലിങ്ങ്, കൗണ്‍ലിങ്ങ് ആന്റ് എഎംഐറ്റിഎ മെന്റല്‍ ഹെല്‍ത്ത് വെല്ലിങ്ങ്, കൗണ്‍ലിങ്ങ് ആന്റ് ഫിസിയോതെറാപ്പി ഇന്‍ഷ്യേറ്റീവ്.

Content Highlights: Menophilia; the fetish where the sight, smell, feel, taste and thought of menstruation and blood is


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


Shashi Tharoor

2 min

തരൂരിന് കത്ത് നല്‍കാന്‍ അച്ചടക്കസമിതി ശുപാര്‍ശ, മറ്റ് അജണ്ടയുണ്ടോ എന്ന് നിരീക്ഷിച്ച് നേതൃത്വം

Nov 26, 2022

Most Commented