വയസ്സ് വെറും ഒരു അക്കമല്ല; മുതിര്‍ന്ന പൗരന്മാര്‍ക്കായുളള ക്ഷേമപദ്ധതികള്‍ അറിയാം


തയ്യാറാക്കിയത്:ആഷിക് കൃഷ്ണന്‍

മുതിര്‍ന്നപൗരന്മാര്‍ക്ക് പ്രത്യേകപരിഗണന നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സാമൂഹികനീതി വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ഒട്ടേറെ പദ്ധതികള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ചിലത്

old age people
കോള്‍ സെന്ററുകള്‍

കേരള പോലീസ് ജനമൈത്രി ഡയറക്ടറേറ്റുമായി ചേര്‍ന്നു നടത്തുന്ന 24x7 കോള്‍ സെന്ററാണ് പ്രശാന്തി. ഇവിടെ ലഭിക്കുന്ന കോളുകളില്‍നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിക്കും. അവിടെനിന്ന് പരാതിക്കാരന് സേവനം ലഭിച്ചെന്ന് പിന്നീട് വിളിച്ച് ഉറപ്പുവരുത്തുകയും ചെയ്യും.

വൃദ്ധസദനങ്ങളിലെ താമസക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും റിവേഴ്സ് ക്വാറന്റീനില്‍ കഴിയുന്ന മുതിര്‍ന്നപൗരന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ജില്ലാടിസ്ഥാനത്തില്‍ സീനിയര്‍ സിറ്റിസണ്‍ സെല്‍ നിരീക്ഷണ വയോക്ഷേമ സെന്ററുണ്ട്. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെയാണ് പ്രവര്‍ത്തനം.

mOB nUMBER
സെക്കന്‍ഡ് ഇന്നിങ്സ് ഹോം

വൃദ്ധസദനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയാണ് സെക്കന്‍ഡ് ഇന്നിങ്സ് ഹോം. കണ്ണൂര്‍ ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ഇപ്പോള്‍ മലപ്പുറം, കൊല്ലം ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അടുത്തുതന്നെ സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പാക്കും.

വയോജന സൗഹൃദ പോലീസ് ഓഫീസര്‍

'മുതിര്‍ന്നപൗരന്മാരുടെ സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം 2007' പ്രകാരം എല്ലാ പോലീസ് സ്റ്റേഷനുകളിലും വയോജന സൗഹൃദ ഹെല്‍പ്പ് ലൈന്‍ നിലവിലുണ്ട്. ഇതിനുപുറമേ വയോജന സൗഹൃദ പോലീസ് ഓഫീസര്‍ (ഇ.എഫ്.ഒ.) ഓരോ സ്റ്റേഷനിലുമുണ്ട്. മുതിര്‍ന്നപൗരന്മാരുടെ പരാതികള്‍ ഇ.എഫ്.ഒ. വീടുകളിലെത്തി പരിഹരിച്ചു നല്‍കണമെന്നാണ് വ്യവസ്ഥ.

വയോമിത്രം

സംസ്ഥാനത്തെ കോര്‍പ്പറേഷന്‍-മുനിസിപ്പല്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് ആരോഗ്യപരിരക്ഷയും സൗജന്യ മരുന്നുവിതരണവും നടത്തുന്നതാണ് വയോമിത്രം പദ്ധതി. പ്രദേശത്തെ കൗണ്‍സിലര്‍-വാര്‍ഡ് അംഗം എന്നിവരെ ബന്ധപ്പെട്ടാല്‍ ഇതേക്കുറിച്ചുള്ള വിവരങ്ങളറിയാം. പാലിയേറ്റീവ് കെയര്‍, മൊബൈല്‍ ക്ലിനിക് എന്നിവയും പലസ്ഥലത്തും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

വയോ അമൃതം

എല്ലാ സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലെയും അന്തേവാസികള്‍ക്ക് ആയുര്‍വേദ ചികിത്സ നല്‍കുന്നതാണ് വയോ അമൃതം പദ്ധതി. ഒരു മെഡിക്കല്‍ ഓഫീസറുടെയും ഒരു അറ്റന്‍ഡറുടെയും സേവനം അന്തേവാസികള്‍ക്ക് ഇതിലൂടെ ലഭ്യമാക്കുന്നുണ്ട്.

മന്ദഹാസം പദ്ധതി

ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പല്ലുസെറ്റ് സൗജന്യമായി നല്‍കുന്ന പദ്ധതിയാണിത്. പല്ലുകള്‍ നഷ്ടപ്പെട്ടതുകാരണം ഇത്തരക്കാര്‍ ഭക്ഷണം കുറയ്ക്കുന്നതുകാരണം നേരിടുന്ന പോഷക, ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോവിഡ് കാലത്ത് ഇത് നിര്‍ത്തിവെച്ചിരുന്നു.

ഇന്ദിരാഗാന്ധി ദേശീയവാര്‍ധക്യകാല പെന്‍ഷന്‍

60 വയസ്സുകഴിഞ്ഞവര്‍ക്കുള്ള ക്ഷേമപെന്‍ഷന്‍ പദ്ധതിപ്രകാരം പ്രതിമാസം 1600 രൂപയാണ് നല്‍കുന്നത്. മാനദണ്ഡം: വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍താഴെ. രണ്ടായിരം ചതുരശ്രയടിയില്‍ കുറഞ്ഞ വീട്, നാലുചക്രവാഹനങ്ങളും വീടിന് എ.സി.യും പാടില്ല. വേണ്ടരേഖകള്‍: വരുമാനസര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, വയസ്സ് തെളിയിക്കുന്ന രേഖ, ആധാര്‍-റേഷന്‍ കാര്‍ഡുകളുടെ പകര്‍പ്പ്.

സായംപ്രഭാ ഹോം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലെ പകല്‍വീടുകളില്‍ അടിസ്ഥാനസൗകര്യങ്ങളും വിവിധ സേവനങ്ങളും ഉള്‍പ്പെടുത്തി അപ്ഗ്രേഡ് ചെയ്യുന്നതാണ് പദ്ധതി. ഒരുവര്‍ഷം ഓരോ ജില്ലയിലും പത്തെണ്ണംവീതം ഇത്തരത്തില്‍ അപ്ഗ്രേഡ് ചെയ്യും. മാതൃകാ സായംപ്രഭാ ഹോമാക്കി മാറ്റപ്പെടുന്ന കേന്ദ്രങ്ങളില്‍നിന്ന് മുതിര്‍ന്ന അംഗങ്ങള്‍ക്ക് ആരോഗ്യപരിപാലനം, പോഷകാഹാര വിതരണം, ഫിസിയോതെറാപ്പി, വരുമാനവര്‍ധന പദ്ധതി, കൗണ്‍സലിങ് ഹെല്‍പ്പ് ഡെസ്‌ക്, ചലനസഹായ ഉപകരണങ്ങള്‍, വിനോദോപാധികള്‍, കംപ്യൂട്ടര്‍ സാക്ഷരത എന്നിവ ലഭ്യമാക്കും.

വയോരക്ഷ പദ്ധതി

മുതിര്‍ന്നപൗരന്മാര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ സഹായം നല്‍കുന്ന പദ്ധതിയാണിത്. സാമൂഹിക, സാമ്പത്തിക, ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമൂഹത്തിലെ പിന്നാക്കവിഭാഗത്തില്‍പ്പെട്ട മുതിര്‍ന്നപൗരന്മാര്‍ക്ക് സഹായം എത്തിക്കുന്നതുമാണ് ലക്ഷ്യം. ജില്ലാ സാമൂഹികനീതി ഓഫീസര്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി മൂന്നുലക്ഷം രൂപവീതം നീക്കിവെച്ചിട്ടുണ്ട്.

വയോമധുരം

രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേരളത്തില്‍ ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന മുതിര്‍ന്നപൗരന്മാരായ പ്രമേഹരോഗികള്‍ക്കായി സൗജന്യ ഗ്‌ളൂക്കോമീറ്റര്‍ നല്‍കും.

അല്‍ഷിമേഴ്സ് രോഗികള്‍ക്കായി

ഓര്‍മക്കുറവ് രോഗമായ അല്‍ഷിമേഴ്സ് രോഗികളുടെ പരിചരണത്തിനും പുനരധിവാസത്തിനും അല്‍ഷിമേഴ്സ ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ (എ.ആര്‍.ഡി.എസ്.ഐ.)യുടെ സഹായത്തോടെ എറണാകുളം ജില്ലയിലെ എടവനക്കാടും ഒരു കേന്ദ്രവും തൃശ്ശൂര്‍ ജില്ലയിലെ കുന്ദംകുളത്ത് ഒരു പകല്‍ പരിപാലനകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.

സൗജന്യ ആയുര്‍വേദ ചികിത്സ

ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് എല്ലാ ജില്ലാ ആയുര്‍വേദ ആശുപത്രികളിലും കിടത്തിച്ചികിത്സ സൗജന്യമാണ്. ബി.പി.എല്‍. റേഷന്‍ കാര്‍ഡിനുപുറമേ തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡോ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡോ കരുതണം.

കട്ടില്‍ വിതരണം

സര്‍ക്കാര്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം 65 വയസ്സുകഴിഞ്ഞ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യമായി കട്ടില്‍ നല്‍കാന്‍ പദ്ധതിയുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് ഇത് നടപ്പാക്കുന്നത്.

ധനമന്ത്രിയറിയാന്‍; വേണം പെന്‍ഷന്‍കാര്‍ക്ക് ഒരു കോള്‍ സെന്റര്‍

മിക്ക പൊതുയിടങ്ങളിലും മുതിര്‍ന്നപൗരന്മാര്‍ക്ക് പ്രത്യേകപരിഗണനയും സേവനവും ലഭിക്കാന്‍ സൗകര്യങ്ങളുണ്ട്. എന്നാല്‍, ട്രഷറികളില്‍ ഇതിന് പരിമിതിയുണ്ട്. കാരണം, അവിടെയെത്തുന്ന 99 ശതമാനം പേരും മുതിര്‍ന്നപൗരന്മാരാണ്. അവര്‍ക്ക് സേവനം പരമാവധി വേഗത്തില്‍ നല്‍കാന്‍ ട്രഷറി ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുമുണ്ട്. എന്നാല്‍, ഇതില്‍ ഒരു വിഭാഗം എത്തുന്നത് ചില സംശയനിവാരണത്തിനുവേണ്ടി മാത്രമാണ്. ഇത്തരക്കാര്‍ക്ക് സേവനം നല്‍കാന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ഒരു കോള്‍ സെന്റര്‍ ഉണ്ടാവേണ്ടതുണ്ട്. ഇതില്‍ വിളിച്ചാല്‍ അക്കൗണ്ടിലുള്ള തുക അറിയുന്നതൊഴിച്ച് മറ്റു കാര്യങ്ങള്‍ക്ക് മറുപടി നല്‍കാനാകും. അത് പെന്‍ഷന്‍കാര്‍ക്ക് ഏറെ ഗുണകരമാവുകയും ചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented