ചൈനയ്ക്ക് ചെക്ക്; ഇന്ത്യയും റഷ്യയും ഇറാനും പുതിയ വഴിവെട്ടുമ്പോൾ


അരുൺ ജയകുമാർറഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കം ചെങ്കടല്‍ വഴിയാണെങ്കില്‍ 40 ദിവസമെടുക്കുമെങ്കിൽ  ഈ പുതിയ ഇടനാഴി വഴി 24 ദിവസം കൊണ്ട് പൂര്‍ത്തിയാകും

In Depth

.

ന്റര്‍നാഷണല്‍ നോര്‍ത്ത് - സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍ (INSTC). ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന, ദൂരം കുറഞ്ഞതും കുറഞ്ഞ ചെലവില്‍ വേഗത്തിലെത്താന്‍ സഹായിക്കുന്നതുമായ ഇടനാഴിയാണത്. കടല്‍ മാര്‍ഗവും കരമാര്‍ഗവും റെയില്‍ മാര്‍ഗവും ബന്ധിപ്പിക്കപ്പെട്ടതാണ് ഈ ഇടനാഴി. റഷ്യ, ഇറാന്‍, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലൂടെ മാത്രം കടന്നുപോകുന്ന പാതയാണ്. റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കം ചെങ്കടല്‍ വഴിയാണെങ്കില്‍ 40 ദിവസമെടുക്കുമെങ്കിൽ ഈ പുതിയ ഇടനാഴി വഴി 24 ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്നതാണ് ഇന്ത്യക്കുള്ള നേട്ടം.

ഐ.എന്‍.എസ്.ടി.സി വഴിയുള്ള വാണിജ്യപാത ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത് 2021 ഡിസംബറില്‍ നടന്ന നരേന്ദ്ര മോദി- വ്‌ളാദിമിര്‍ പുതിന്‍ കൂടിക്കാഴ്ചയിലാണ്. ഇതുവഴിയുള്ള വാണിജ്യ ബന്ധം വിപുലീകരിക്കുന്നതിനെക്കുറിച്ച് ഇരു രാഷ്ട്രത്തലവന്‍മാരും അന്ന് ചര്‍ച്ച നടത്തിയിരുന്നു. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിപ്പിക്കുന്നത് അപ്പോള്‍ തന്നെ ഇന്ത്യയുടെ പരിഗണനയിലുണ്ടായിരുന്ന വിഷയവുമാണ്. 2021ല്‍ ഇറാന്റെ വിദേശകാര്യമന്ത്രി ഡോ. ഹൊസൈന്‍ അമീര്‍ ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ ഈ മേഖലയിലൂടെയുള്ള ചരക്ക് നീക്കം സംബന്ധിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ക്രൂഡ് ഓയില്‍ ചരക്ക് നീക്കത്തിന് ആര്‍ട്ടിക്ക് മേഖലയെ ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ കൂടുതല്‍ പരിശോധിക്കാനും ഇന്ത്യയും റഷ്യയും തീരുമാനിച്ചിരുന്നു. യുക്രൈനില്‍ നടത്തിയ സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയുമായുള്ള ഏതൊരു സഹകരണവും അധിനിവേശത്തിനുള്ള പിന്തുണയാണെന്ന് ഇന്ത്യയെ പേരെടുത്ത് പറയാതെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും വിമര്‍ശിക്കുകയും ചെയ്തിരുന്നു.

പുതിനും മോദിയും. Photo: AFP

അവിടെയാണ് 2022ല്‍ യുക്രൈനില്‍ റഷ്യ നടത്തിയ സൈനിക നീക്കത്തിനും മാസങ്ങള്‍ മുന്‍പ് ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളും ആര്‍ട്ടിക്ക് മേഖലയിലെ സാധ്യതകള്‍ തേടുന്നത് സംബന്ധിച്ച് പുറത്തുവിട്ട പരസ്യ പ്രസ്താവന പ്രസക്തമാകുന്നത്. ആറ് മാസങ്ങള്‍ക്കിപ്പുറം ഈ ഇടനാഴി വഴിയുള്ള ആദ്യ ചരക്ക് നീക്കം സാധ്യമാകുകയും ചെയ്തു. ചെങ്കടല്‍ റൂട്ട് വഴി 40 ദിവസമെടുക്കുന്ന ഈ യാത്ര 24 ദിവസം കൊണ്ടാണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് മുംബൈ തീരത്തേക്ക് എത്തുക. ജൂണ്‍ 11ന് ആദ്യ ബാച്ച് ലോഡ് അയച്ചുകഴിഞ്ഞു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്ന് റെയില്‍ മാര്‍ഗം സോള്‍യാങ്കയിലെ കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ എത്തും. വോള്‍ഗ നദിയും കാസ്പ്യന്‍ കടലിടുക്കും തമ്മില്‍ ചേരുന്ന പ്രദേശത്താണ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് കപ്പല്‍ മാര്‍ഗം ഇറാനിലെ ബണ്ടാര്‍ അന്‍സാലി പോര്‍ട്ടിലേക്ക് പോകും. ഇവിടെ നിന്ന് റെയില്‍ മാര്‍ഗം ഇറാനിലെ ചബാഹര്‍ തുറമുഖത്തിലേക്കും അവിടെ നിന്ന് അറബിക്കടലിലൂടെ മുംബൈ തീരത്തേക്കും എത്തും.

പരീക്ഷണാടിസ്ഥാനത്തില്‍ അയക്കുന്ന ലോഡ്, പക്ഷേ, ബണ്ടാര്‍ അന്‍സാലിയില്‍ നിന്ന് ബണ്ടാര്‍ അബ്ബാസിലേക്ക് റോഡ് മാര്‍ഗമാണ് അയക്കുന്നത്. ഇതിന്റെ കാരണം പക്ഷേ അവ്യക്തമാണ്.

ഇടനാഴിയുടെ രേഖാചിത്രം. Photo Courtesy the diplomatist

INSTC-യുടെ സവിശേഷതകള്‍

യൂറോപ്പ് - ഏഷ്യ വാണിജ്യ പാതയില്‍ തന്നെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ഈ ഇടനാഴി. വേഗത്തിലും കുറഞ്ഞ ചിലവിലും ചരക്ക് നീക്കം പൂര്‍ത്തിയാക്കാനാകും. ഭൂമിശാസ്ത്രപരമായി പ്രകൃതി ദുരന്തങ്ങളായ മണ്ണിടിച്ചില്‍, ഹിമപാതം, വെള്ളപൊക്കം ചുഴലിക്കാറ്റ് എന്നിവ സാധാരണഗതിയില്‍ ഈ പാതയെ ബാധിക്കാറില്ല. ഇടനാഴി സജീവമാകുന്നതോടെ ചൈനയ്ക്ക് വെല്ലുവിളിയാകും. ചൈനയുടെ ബെല്‍റ്റ് ആന്‍ റോഡ് ഇനിഷ്യേറ്റീവ് (BRI) പദ്ധതിയെയാണ് ഇത് ബാധിക്കുക.

നാവാ ശേവാ (മുംബൈ) തുറമുഖത്തില്‍ നിന്നും ചെന്നൈയിലേക്കും അവിടെ നിന്ന് ഏഷ്യയുടെ ഏത് ഭാഗത്തേക്കും തിരിച്ചും ചരക്ക് നീക്കം സാധ്യമാകുമെന്നതാണ് ചൈനയ്ക്ക് വെല്ലുവിളിയാകുക. ഇറാന് മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തേയും ഒരു പരിധി വരെ മറികടക്കാന്‍ സഹായകമാകും. കാസ്പ്യന്‍ കടലിലൂടെയുള്ള ഐ.എന്‍.എസ്.ടി.സിയുടെ ഇറാന്‍-റഷ്യ ഭാഗം പൂര്‍ണമായും റഷ്യയുടെ നിയന്ത്രണത്തിലുള്ള മേഖലയായതിനാല്‍ തന്നെ മറ്റൊരു രാജ്യത്തിനും ഇവിടെ ഇടപെടാന്‍ കഴിയില്ല.

സമാനമായി തന്നെ ഇറാനില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന ഒരു കപ്പലിനെ തടയാന്‍ മറ്റൊരു രാജ്യം മുതിരില്ല. അവരുടെ കയറ്റുമതിയൊന്നും ഇല്ലാത്തതിനാലാണിത്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്ന റഷ്യയ്ക്കും ആശ്വാസകരമാകും ഈ പാത. അമേരിക്കയെ സംബന്ധിച്ച അവരുടെ മറ്റൊരു ശത്രുവായ ഇറാന്‍ കൂടി ഉള്‍പ്പെടുന്ന ഈ ഇടനാഴി തീര്‍ച്ചയായും അലോസരപ്പെടുത്തുന്ന ഒന്നാണ്.

യൂറോപ്പിലെ വാണിജ്യ വ്യാപാരികളെ സംബന്ധിച്ച് ആകര്‍ഷകമായ ഒന്നാണ് ഐഎന്‍എസ്ടിസി. വടക്കന്‍ യൂറോപ്പിലേക്ക് ഇടനാഴി വഴിയുള്ള ചരക്ക് നീക്കം ഇപ്പോള്‍ സാധ്യമാകില്ലെങ്കിലും റഷ്യയ്ക്ക് മേലുള്ള ഉപരോധം ഏതെങ്കിലും സാഹചര്യത്തില്‍ പിന്‍വലിക്കപ്പെട്ടാല്‍ ചരക്ക് നീക്കത്തിനായി ഈ ഇടനാഴിയെ സമീപിക്കാനാകും. ഐഎന്‍എസ്ടിസി ഇടനാഴി സജീവമാകുമ്പോള്‍ അത് ചൈനയ്ക്ക് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ചൈനയേയും പാകിസ്താനേയും ബന്ധിപ്പിക്കുന്ന പാക് അധിനിവേശ കശ്മീരീലൂടെ അനധികൃതമായി കടന്ന് പോകുന്ന സാമ്പത്തിക ഇടനാഴി ഫലത്തില്‍ അപ്രസക്തമാകുമെന്നത് ഇന്ത്യയ്ക്ക് ഗുണകരമാണ്.

ബഹുമുഖ സഹകരണത്തിന് എപ്പോഴെങ്കിലും ഒരു നിര്‍വചനം ആവശ്യമാണെങ്കില്‍ അത് ഏറ്റവും യോഗ്യം ഐ.എന്‍.എസ്.ടി.സി. തന്നെയാണ്. ഇന്ന് ടെസ്റ്റ് റണ്ണിന്റെ ഭാഗമായി ഇറാനില്‍നിന്ന് നാനൂറ് ടണ്‍ മരത്തടി ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കെതിരേ പാശ്ചാത്യരാജ്യങ്ങള്‍ ഒളിയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. മാത്രമല്ല, പതിറ്റാണ്ടുകളായി കൃത്യമായി പറഞ്ഞാല്‍ നാല്‍പ്പതു കൊല്ലമായി പാശ്ചാത്യരാജ്യങ്ങളുടെ അപ്രീതിക്കു പാത്രമാണ് ഇറാനും.

ഈ സാഹചര്യത്തില്‍കൂടിയാണ് ഐ.എന്‍.എസ്.ടി.സി. കൂടുതല്‍ പ്രസക്തമാകുന്നത്. ഇന്ന് ഇന്ത്യയിലേക്ക് അയച്ചത് മരത്തടിയാണെങ്കില്‍ നാളെയത്, ഇറാനിലെ വെസ്റ്റ് കരൗണ്‍ എണ്ണപ്പാടത്തില്‍നിന്നുള്ള ക്രൂഡ് ഓയിലായിരിക്കും. ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് ട്രാവല്‍ കോറിഡോര്‍ എത്രകണ്ട് സജീവമാകുന്നു എന്നത് ലോകം എത്രവേഗത്തില്‍ മാറുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.

Photo: AFP

അടങ്ങിയിരിക്കുമോ ചൈന?

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷിയേറ്റീവ് (BRI) പദ്ധതിക്ക് വെല്ലുവിളിയാകുന്ന ഐഎന്‍എസ്ടിസി കൂടുതല്‍ സജീവമാകുമ്പോള്‍ ബീജിങ് അടങ്ങിയിരിക്കുമോ എന്നതാണ് പ്രധാന ചോദ്യം. പരസ്യമായി ഈ വിഷയത്തില്‍ ഒരു പ്രതികരണത്തിന് ഇതുവരെ ചൈന മുതിര്‍ന്നിട്ടില്ല. ഏപ്രിലില്‍ ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെന്‍ഗേ നടത്തിയ ഒരു യാത്ര അന്താരാഷ്ട്ര മാധ്യമങ്ങള്‍ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. കസാഖ്‌സ്താന്‍, തുര്‍ക്‌മെനിസ്താന്‍, ഇറാന്‍, ഒമാന്‍ എന്നിവിടങ്ങളിലേക്ക് ആയിരുന്നു യാത്ര.

ഇന്ത്യയുടെ ഐഎന്‍എസ്ടിസിയുടെ സാധ്യതകളെ കൃത്യമായി വിലയിരുത്താന്‍ കൂടിയാണ് മേഖലയോട് ചേര്‍ന്ന രാജ്യങ്ങളിലേക്കുള്ള യാത്ര എന്ന് വേണം മനസ്സിലാക്കാന്‍. റഷ്യയുമായി വ്യാപാരത്തിലുള്‍പ്പെടെ അടുത്ത ബന്ധം പുലര്‍ത്തുന്ന ചൈന മോസ്‌കോയുടെ ഈ നീക്കത്തെ എപ്രകാരം വിലയിരുത്തുമെന്നതും കാത്തിരുന്ന് കാണേണ്ടി വരും.


Watch Video

Content Highlights: instc, india, russia, china, ukarine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented