നേരാംവണ്ണം ഉറങ്ങിയിട്ട് നാളുകളല്ല, വര്‍ഷങ്ങളായി; ഇനിയെത്ര ദൂരം പോവുമെന്ന് അറിയില്ല 


ഭിന്നശേഷിയുളള ഒരു കുഞ്ഞിന്റെ ജനനം ആദ്യം ഇല്ലാതാക്കുന്നത് അമ്മയുടെ സാമൂഹികജീവിതവും തൊഴിലുമാണ്. ഈ അമ്മമാര്‍ക്ക് അവരുടെ സാമൂഹിക ജീവിതം ഉറപ്പുനല്‍കുന്നതിനും അവരുടെ മക്കളെ സുരക്ഷിതരായി ഏല്‍പ്പിച്ചുപോകുന്നതിനായി ഭിന്നശേഷി സൗഹൃദമായ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി മാതൃഭൂമി ഡോട് കോം മുന്നോട്ടുവെച്ച ' ഇടം നല്‍കാം മക്കള്‍ക്ക്, അമ്മയ്ക്ക് ജീവിതവും' എന്ന കാമ്പെയ്‌ന് വന്‍പിന്തുണയാണ് വായനക്കാരില്‍നിന്ന് ലഭിക്കുന്നത്. നിരവധി നിര്‍ദേശങ്ങളും പ്രതികരണങ്ങളുമാണ് മാതൃഭൂമി ഡോട് കോമിന് വായനക്കാരില്‍നിന്ന് ലഭിച്ചത്. നിരവധി പേര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ ഏറെപ്പേര്‍ ഇത്തരമൊരു കാമ്പെയ്‌ന്റെ ആവശ്യകതയെകുറിച്ചും അഭിപ്രായങ്ങള്‍ പങ്കുവെച്ചു. അവയില്‍ തിരഞ്ഞെടുത്തവ മാതൃഭൂമി ഡോട് കോം പ്രസിദ്ധീകരിക്കുന്നു.

.

ഴു വയസ്സുള്ള ഭിന്നശേഷിക്കാരി മകളുടെ അമ്മയാണ് ഞാന്‍. ജനിച്ച് ആറുമാസം ആയപ്പോള്‍ തന്നെ മറ്റുകുട്ടികളില്‍നിന്നു വ്യത്യസ്തയാണ് എന്ന തോന്നലില്‍ തുടങ്ങിയ ഓട്ടമാണ്. അവളെയും മാറോടണച്ചു മൈസൂരുവിലെ AIISH വരെ എത്തിച്ചേര്‍ന്നപ്പോള്‍ അവള്‍ക്കു രണ്ടു വയസ്‌, എനിക്ക് 23. നാലര വര്‍ഷത്തോളം അവിടത്തെ ട്രീറ്റ്‌മെന്റ്. അവളുടെ അമ്മ എന്ന നിലയില്‍, അവള്‍ക്ക് വേണ്ടി ചെയ്യുന്ന ഓരോ കാര്യവും എന്റെ ഉത്തരവാദിത്തം ആയിരുന്നു എന്നാല്‍m ഇതിനിടയില്‍ ഞാനനുഭവിക്കുന്ന ഒറ്റപ്പെടലും മാനസിക സംഘർഷങ്ങളും ആര്‍ക്കും മനസ്സിലാവില്ല ഒന്നു കുളിക്കണമെങ്കില്‍ പോലും അവളെ ഒരാളെ ഏല്‍പ്പിക്കേണ്ട അവസ്ഥയാണ് sleeping desorderum, epilespy, hyperactive... ഇതെല്ലാം angelman sydrome എന്ന അവളുടെ പ്രശ്‌നത്തിന്റെ പൊതുസ്വഭാവമായാണ് അറിഞ്ഞത്.

റസ്റ്റ്‌ലസ് ആണ്. ഉറങ്ങാന്‍ രണ്ടു മണിയെങ്കിലും ആവും. അതും melatonin syrup കൊടുത്തിട്ട്. ഇല്ലെങ്കില്‍ ഉറങ്ങിയാലായി. ഇതിനിടക്ക് അവളുടെ വക സ്‌നേഹോപദ്രവങ്ങളും ഉണ്ട്. വീണ്ടും അഞ്ചു മണിക്ക് എഴുന്നേറ്റ് വീട്ടുകാര്യങ്ങള്‍ നോക്കണം. നേരംവണ്ണം ഉറങ്ങിയിട്ട് നാളുകളല്ല, വര്‍ഷങ്ങള്‍ ആയി. ഇതിനിടക്ക് അവളുടെ ചേട്ടന്‍ 9 വയസ്സുകാരന്റെ കാര്യങ്ങളും നോക്കാന്‍ പറ്റുന്നില്ല. ഗള്‍ഫ്കാരന്റെ ഭാര്യ ആയതിനാല്‍ എല്ലാം തനിച്ച് നേരിടേണ്ടി വരുന്നതാണ് മറ്റൊരു വേദന.

പലപ്പോഴും രാവെന്നോ പകലെന്നോ നോക്കാതെ ഓട്ടോ വിളിച്ചു ഹോസ്പിറ്റലില്‍ പോവേണ്ടി വരുമ്പോള്‍, കിലോ മീറ്ററുകള്‍ ദൂരെയുള്ള തെറാപ്പി സെന്ററുകളില്‍ പോവേണ്ടി വരുമ്പോള്‍... ചിന്തിക്കാറുണ്ട് ഒരു വണ്ടി ഉണ്ടായിരുന്നെങ്കില്‍ എന്ന്. എങ്ങനെയെങ്കിലും നാലു വീലുള്ള വണ്ടി വാങ്ങിയാല്‍ കാര്‍ഡിലെ മുന്‍ഗണന മാറും. പലപ്പോഴും തോന്നിയിട്ടുണ്ട് ഈ ഒരു കാഴ്ചപ്പാട് ശരിയാണോ എന്ന്. മാറ്റാരെയെങ്കിലും (വിശ്വാസയോഗ്യമായവര്‍ )ഏല്‍പ്പിച്ചു ബാങ്കിലോ മറ്റോ പോയി ടോക്കണ്‍ ആവുന്നത് വരെ ഉള്ളുരുകി വെയിറ്റ് ചെയ്യുമ്പോ ചിന്തിക്കാറുണ്ട് ഞങ്ങള്‍ക്കും ഒരു പ്രിവിലേജ് കാര്‍ഡ് വേണമെന്ന്. ഇതിനേക്കാള്‍ വേദനയാണ് ഇവളുടെ സ്‌നഗ്ഗി നശിപ്പിക്കുമ്പോള്‍ എനിക്ക് ഉണ്ടാവാറുളളത്.

അധികവും വിശേഷവാസരങ്ങള്‍ ഒഴിവാക്കാറാണ് പതിവ് കാരണം അവളെ മാനേജ് ചെയ്യാന്‍ പാടാണ്. എനിക്കെന്തെങ്കിലും അസുഖം വന്നാല്‍ ഹോസ്പിറ്റലില്‍ പോലും പോവാറില്ല. കാരണം അവളെ കൂടെ കൊണ്ടു പോവണം, എവിടെ പോവുമ്പോഴും കൂടെ കൂട്ടണം. ധൈര്യമായി സുരക്ഷിതമായി ഏല്‍പ്പിക്കാന്‍ ആരുമില്ല അതിനായി ഇടവും ഇല്ല. തുടര്‍ന്ന് പഠിക്കണമെന്ന മോഹവും അവസാനിച്ചു. ശാരീരികമായും മാനസികമായും തകര്‍ന്നു.

ഇനി എത്രദൂരം പോവുമെന്ന് അറിയില്ല പോവുന്നിടത്തോളം പോവും... ഞങ്ങള്‍ക്കുമുണ്ട് ആഗ്രഹങ്ങള്‍ ഞങ്ങള്‍ക്കുമുണ്ട് ആവശ്യങ്ങള്‍.. ഞങ്ങളും സന്തോഷിക്കണ്ടേ.. -ചിഞ്ചു എസ്.ജെ.

Also Read

'വളർത്തുമൃഗങ്ങളെ ഏൽപിച്ചുപോകാനിടമുണ്ട്, ...

'ഞങ്ങളില്ലാതായാൽ ഇവർക്കാരുണ്ട്?'; 'ഒരിടം' ...


ഒരു ഓസ്ട്രേലിയന്‍ മാതൃക

ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്ക്, അവര്‍ ഭിന്നശേഷിക്കാരോ അല്ലാത്തവരോ ആകട്ടെ, ഒരേ അവകാശങ്ങളാണ് ആ രാജ്യത്തുളളത്. ഒരു മനുഷ്യന്റെ ശാരീരികമോ മാനസികമോ ആയ പരിമിതികള്‍ അവന്റെ മാനുഷിക അവകാശങ്ങളെ ബാധിക്കാതിരിക്കുക എന്നത് സമൂഹം സ്വന്തം ഉത്തരവാദിത്തമായി കരുതുന്നു. എല്ലാ പൊതു ഇടങ്ങളും 'ഡിസ്എബിലിറ്റി ആക്‌സസബിള്‍', ആയിരിക്കാന്‍ ഗവര്‍ണ്‍മെന്റ് പ്രത്യേകം ശ്രദ്ധവെക്കുന്നുണ്ട്.

ഭിന്നശേഷിക്കാരായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. ഓസ്ട്രേലിയയിലെ ഭിന്നശേഷിക്കാരായ എല്ലാ പൗരന്മാരും നാഷണല്‍ ഡിസബിലിറ്റി ഇന്‍ഷുറന്‍സ് സ്‌കീമി(എന്‍ഡിഐഎസ്)ന്റെ ഭാഗമാണ്. സ്‌കീമിലേക്കുളള ഫണ്ട് പൂര്‍ണമായും സര്‍ക്കാര്‍ തന്നെയാണ് നല്‍കുന്നത്. നികുതിയനത്തില്‍ ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് ഇതിനുളള ഫണ്ട് കണ്ടെത്തുന്നത്. ഭിന്നേശേഷിക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് അവര്‍ക്ക് ആവശ്യമായ ധനസഹായം എന്‍ഡിഐസ് ലഭ്യമാക്കും. പദ്ധതി പ്രകാരം ഭിന്നശേഷിക്കാരായവര്‍ക്ക് സപ്പോര്‍ട്ട് കോര്‍ഡിനേറ്റര്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് പാത്തോളജിസ്റ്റ്, ഡെവലപ്പ്മെന്റല്‍ എജുക്കേറ്റര്‍ എന്നിവരുടെ സേവനവും ലഭ്യമായിരിക്കും.

ഇതിനുപുറമേ, രക്ഷിതാക്കളുടെ ആവശ്യാനുസരണം സേവനം ഉറപ്പുനല്‍കുന്ന നിരവധി സേവനദാതാക്കളും ഇവിടെയുണ്ട്. ഉദാഹരണത്തിന് ഭിന്നശേഷിയുളള കുട്ടിയുടെ അമ്മയ്ക്ക് രാവിലെ ഏഴുമുതല്‍ ഒമ്പതുവരെയാണ് ജോലിയെങ്കില്‍ അത്ര സമയം കുഞ്ഞിനെ നോക്കുന്നതിനായി സേവനദാതാക്കള്‍ തങ്ങളുടെ സപ്പോര്‍ട്ട് വര്‍ക്കറെ വീടുകളിലേക്ക് അയക്കും. രണ്ടു മണിക്കൂര്‍ മുതല്‍ 24ത7 ഇത്തരത്തില്‍ സപ്പോര്‍ട്ട് വര്‍ക്കറുടെ സേവനം ലഭ്യമാണ്. സപ്പോര്‍ട്ട് വര്‍ക്കര്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും കുട്ടികളെ പരിചരിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റും ഉളളവരായിരിക്കണം. പ്രാഥമിക ശുശ്രൂഷ മുതല്‍ ബിഹേവിയര്‍ ഹാന്‍ഡ്ലിങ്ങില്‍ വരെ പരിശീലനം ലഭിച്ചിട്ടുളളവരായിരിക്കും ഇവര്‍.

അമ്മമാര്‍ക്കു സ്വന്തം മക്കളെ പ്രായഭേദമന്യേ , ലിംഗഭേദമന്യേ ഏല്‍പ്പിച്ചു പോകാന്‍ സുരക്ഷിതമായ, നിയമത്തിനനുശ്രിതമായ, ഇടങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ അധികൃതര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. ഓസ്‌ട്രേലിയന്‍ റോയല്‍ കമ്മീഷന്‍ ഇതിനെല്ലാം മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള നിയമ വീഴ്ചകള്‍ ഉണ്ടായാല്‍ അന്വേഷണവും നിയമനടപടികളും നടത്തിപ്പുകാര്‍ നേരിടേണ്ടി വരികയും ചെയ്യും. ഇത്തരത്തിലുള്ള എല്ലാ സംവിധാനങ്ങളും മാതാപിതാക്കള്‍ക്കു വലിയ ആശ്വാസമാണ്. മക്കളുടെ സുരക്ഷയിലോ, ആരോഗ്യത്തിലോ ഒരു ആശങ്കയുമില്ലാതെ ജീവിതം മുന്നോട്ടു നയിക്കാന്‍ അവരെ ഇത് സഹായിക്കുന്നു.

മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഒരോ മനുഷ്യന്റെയും മൗലികാവകാശമാണ്. അതിനു അവന്റെ ഭൗതിക നിലയോ സാമ്പത്തിക നിലയോ കാരണമാകരുത്, ഒരു തടസമാകരുത്!

സൂരജ് കൊച്ചുവിളയില്‍ രാജന്‍
ടീം ലീഡര്‍, ഡിസബിലിറ്റി സപ്പോര്‍ട്ട് വര്‍ക്കര്‍, അഡ്ലെയ്ഡ്, ഓസ്ട്രേലിയ


പഞ്ചായത്തുതലത്തില്‍ പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍

ന്റെ പേര് യൂസഫ്.
എനിക്ക് 17 വയസുള്ള റെറ്റ് സിണ്‍ഡ്രോം അവസ്ഥയിലുള്ള മകളുണ്ട്. കൂടാതെ ഇപ്പോള്‍ മുപ്പത് വയസുള്ള മൂത്ത മകന്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി ഡയാലിസിസിന് വിധേയനാകുന്നു.

മകള്‍ക്ക് ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഞങ്ങള്‍, പ്രത്യേകിച്ച് അവളുടെ അമ്മ ചെയ്തു കൊടുക്കണം.അപസ്മാരത്തിന് അഞ്ചു മരുന്നുകള്‍ കഴിക്കുന്നുണ്ട്. എന്നാലും അപസ്മാരം നിയന്ത്രണവിധേയമല്ല. ആഴ്ചയില്‍ ഒരു തവണ അപസ്മാരമുണ്ടാകും, ഇത്രയും മരുന്നുകള്‍ കഴിച്ചിട്ടും നിയന്ത്രണ വിധേയമാകാതെ അപസ്മാരമുണ്ടാകുമ്പോള്‍ ഞങ്ങള്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍ അകപ്പെട്ടു പോകുന്നു.

അപസ്മാര മരുന്നിനായി നിരവധി തവണ പഞ്ചായത്ത് ഹെല്‍ത്ത് സെന്ററില്‍ കയറിയിറങ്ങി.ന്യൂറോ മെഡിസിന്‍സ് അവര്‍ക്ക് സ്റ്റോക്ക് ചെയ്യാന്‍ കഴിയില്ല നിങ്ങള്‍ക്കു വേണ്ടി മാത്രം പര്‍ച്ചേസ് ചെയ്യേണ്ടി വരും, അത് നിങ്ങള്‍ വാങ്ങുമെന്ന് ഉറപ്പു തരണമെന്നൊക്കെ പറഞ്ഞു. ഞങ്ങള്‍ക്ക് ഉറപ്പു കൊടുക്കാന്‍ കഴിയില്ല. കാരണം, അപസ്മാരം നിയന്ത്രണ വിധേയമല്ലാതാകുമ്പോള്‍ പുതിയൊരു ആശുപത്രിയേയോ ഡോക്ടറെയോ പറ്റി അറിയുമ്പോള്‍ ഞങ്ങള്‍ അങ്ങോട്ടു പോകും. അപ്പോള്‍ ഡോക്ടര്‍ മരുന്ന് മാറ്റിയെഴുതാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ 28.1. 2021-ല്‍ മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം പരിപാടിയില്‍ അപേക്ഷ കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടു മാസമായി പഞ്ചായത്തില്‍നിന്നും രണ്ട് തരം മരുന്നുകള്‍ കിട്ടുന്നുണ്ട്. അവള്‍ക്ക് മാസത്തില്‍ മിനിമം അറുപത് ഡയപ്പേര്‍സ് വേണം. കഴിഞ്ഞ മാസം പഞ്ചായത്തില്‍നിന്നും രണ്ട് പാക്കറ്റ് ( 20 എണ്ണം) കിട്ടിയിട്ടുണ്ട്. DLSA യില്‍ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നു മാസമായി രണ്ടു മരുന്നുകള്‍ DMHP ( District Mental Health Programe) വഴി കിട്ടുന്നുണ്ട്. ഇപ്പോള്‍ ഒരു മരുന്ന് മാത്രമെ കിട്ടാനുള്ളു.

ഇത്രയും വിശദമായി പറഞ്ഞത് ഈ നാല് മരുന്നുകളും കുറച്ചെങ്കിലും ഡയപ്പേര്‍സും കിട്ടാനായി ഞാന്‍ പല തവണ ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വന്നതും കടുത്ത മാനസിക സംഘര്‍ഷത്തിലകപ്പെടുന്നതും സൂചിപ്പിക്കാനാണ് .മുമ്പ് വിദേശത്ത് ജോലിയുണ്ടായിരുന്ന എനിക്ക് ഇപ്പോള്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്തത് കൊണ്ട് ഇങ്ങനെ ഓഫീസുകള്‍ കയറിയിറങ്ങാന്‍ കഴിഞ്ഞു. ഞാന്‍ ജോലിക്ക് പോകുന്നുണ്ടെങ്കില്‍ ഇത്രയും പ്രാവശ്യം ഇതിനായി നടക്കാന്‍ കഴിയുമായിരുന്നോ? അതുകൊണ്ട് ഇവര്‍ക്കാവശ്യമുള്ള മരുന്നുകളും ഡയപ്പേര്‍സും തദ്ദേശ സ്വയം ഭരണ സ്ഥാപന പാലിയേറ്റീവ് കെയര്‍ വഴിയോ സര്‍ക്കാര്‍ ഇപ്പോള്‍ വിഭാവനം ചെയ്യുന്ന വാതില്‍പടി സേവനം വഴിയോ വീടുകളില്‍ എത്തിച്ചു കൊടുക്കണം.

മകളുടെ പരിശീലനങ്ങള്‍ക്കായി ഒരു വര്‍ഷം ഞങ്ങള്‍ വീട്ടില്‍നിന്നും 40 കിലോ മീറ്റര്‍ അകലെയുള്ള കോഴിക്കോട് പട്ടണത്തില്‍ മാറി താമസിച്ചു.അതു കഴിഞ്ഞ് മൂന്നര വര്‍ഷം മൈസൂരില്‍ താമസിച്ചു. ഇതൊക്കെ കാരണം മറ്റു മക്കള്‍ അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികള്‍, സാമ്പത്തിക ചെലവുകളൊക്കെ ഊഹിക്കാവുന്നതാണല്ലോ. ഇപ്പോള്‍ അവളുടെ സ്‌കൂളിലെത്താന്‍ മാത്രം 350 - 400 രൂപ വേണം. ഇപ്പോഴും പല കുടുംബങ്ങളും മൈസൂരിലേക്കും മലപ്പുറത്തുള്ളവര്‍ കോഴിക്കോടും അല്ലെങ്കില്‍ കേരളത്തില്‍ തന്നെ അവരവരുടെ വീട് വിട്ട് നല്ല തെറാപ്പി സെന്ററുകള്‍ തേടി മറ്റു സ്ഥലങ്ങളില്‍ മാറി താമസിക്കുന്ന കുടുംബങ്ങളുണ്ട്. അതുകൊണ്ട് പഞ്ചായത്തുതലത്തില്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും പ്രവേശനം കിട്ടുന്ന രീതിയില്‍ പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടാകണം. - യൂസഫ്


ഞങ്ങള്‍ കൂടെയുണ്ടെന്നുപറഞ്ഞ് ചേര്‍ത്തുപിടിക്കണം

ളരെ പ്രാധാന്യത്തോടെ കാണേണ്ട ഒരു വിഷയം ആണിത്. നമ്മളൊക്കെ ചിന്തിക്കുന്നതിലും അപ്പുറം മാനസികവും ശാരീരികവും ആയ വിഷമങ്ങള്‍ ഇത്തരത്തില്‍ ഉള്ള കുടുംബങ്ങള്‍ അനുഭവിക്കുന്നുണ്ട്. പലപ്പോഴും സമൂഹവും സര്‍ക്കാരുകളും ഇവരെ പരിഗണിക്കുകയോ അതിനു വേണ്ട ശ്രമങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ല എന്നത് ഇവരോട് കാണിക്കുന്ന അക്ഷന്തവ്യമായ തെറ്റ് തന്നെയാണ്. കാരണം, മറ്റാരേക്കാളും ഇവര്‍ അതർഹിക്കുന്നുണ്ട് അതോടൊപ്പം സമൂഹത്തിനും സര്‍ക്കാരുകള്‍ക്കും ഇവരെ സംരക്ഷിക്കുന്നതിനും സാമ്പത്തികമായി സഹായിക്കാനും ഉത്തരവാദിത്വം ഉണ്ട്.

ഇവരാരുംതന്നെ മറ്റുള്ളവരില്‍നിന്നും ഒരു സഹതാപവും ആഗ്രഹിക്കുന്നില്ല. മറിച്ച്‌, അവരും നമ്മളില്‍ ഒരാളാണ് എന്ന പരിഗണനയും ''ഞങ്ങള്‍ കൂടെയുണ്ട്'' എന്ന് പറഞ്ഞു ചേര്‍ത്ത് പിടിക്കാനുള്ള ഒരു മനസും മാത്രം മതി. മകന്റെയോ മകളുടെയോ ഇത്തരത്തിലുള്ള അസുഖം മൂലം ജീവിതം ഇരുട്ടിലായ എത്രയോ മാതാപിതാക്കള്‍ ഉണ്ട് അതില്‍ തന്നെ ഏറ്റവും കൂടുതല്‍ നരകിക്കുന്നതും മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നതും സ്ത്രീകള്‍ തന്നെയാണ്.

വിദേശ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ആനുകൂല്യങ്ങളും സഹായങ്ങളും സൗജന്യ ആശുപത്രി ചികിത്സകളും ഉണ്ട് . അത്തരത്തിലുള്ള കാര്യങ്ങള്‍ തീര്‍ച്ചയായും നമ്മുടെ സര്‍ക്കാരുകളും മറ്റു ബന്ധപ്പെട്ട സംഘടനകളും ഇവിടെയും പ്രാവര്‍ത്തികമാക്കാന്‍ ശ്രെമിക്കണം. സാമ്പത്തീക ബുദ്ധിമുട്ടു കൊണ്ട് മാത്രം എത്രയോ കുട്ടികള്‍ ചികിത്സാ കിട്ടാതെ പോകുന്നു.

ഓരോ പത്തു കിലോ മീറ്ററിലും ഒരു കെയര്‍ ടേക്കിങ്ക് സെന്റര്‍ ഇത്തരത്തിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആയി സര്‍ക്കാര്‍ തലത്തില്‍ ആരംഭിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എസ്എംഎക്കാര്‍ക്കുളള കൂട്ടായ്മയായ'ഒരിടം' എന്ന പദ്ധതി ഒരു നല്ല തുടക്കം ആവട്ടെ എന്നാശംസിക്കുന്നു. അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്ക്കും എന്നും നന്മകളുണ്ടാകട്ടെ.

-കമല്‍ദാസ് കെ.പി.

Content Highlights: idam nalkam makkalk ammak jeevithavum campaign response

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented